• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഈ ഒരു സംഭവം കൊണ്ട് നാട്ടിൽ കുട്ടികൾക്ക് എതിരായി നടക്കുന്ന ലൈംഗിക പീഡനങ്ങൾ റദ്ദ് ചെയ്യപ്പെടില്ല'

Google Oneindia Malayalam News

തിരൂരങ്ങാടി പോക്സോ കേസിലെ ഡിഎൻഎ ഫലവും അതേ തുടർന്ന് 18 വയസ്സുള്ള കേസിലെ ആരോപണ വിധേയനായ യുവാവിന് ജാമ്യവും ലഭിച്ച സംഭവങ്ങൾ കേരള സമൂഹത്തിലുണ്ടാക്കിയ പ്രതിഫലനങ്ങൾ പലവിധമാണ്. ഈ വിഷയത്തിൽ ആ യുവാവ് കുറ്റക്കാരനാണോ അല്ലയോ എന്നത് ഇപ്പോൾ പറയാവുന്ന കാര്യവും അല്ല. എന്തായാലും കോടതി കുറ്റവിമുക്തനാക്കുന്നതുവരെ അയാൾ പ്രതിപ്പട്ടികയിലുള്ള ഒരാൾ തന്നെയാണ്. പെൺകുട്ടി ഗർഭിണിയാകാൻ കാരണക്കാരൻ അയാളല്ല എന്നത് മാത്രമാണ് ഇപ്പോഴത്തെ ഡിഎൻഎ പരിശോധനാ ഫലം വ്യക്തമാക്കുന്നത്. ഡിഎൻഎ പരിശോധയിൽ പോലും പിഴവുകൾ സംഭവിക്കാമെന്ന വാർത്തകളും ഈ ഘട്ടത്തിൽ പുറത്ത് വരുന്നുണ്ട്.

18 വയസ്സുകാരന്റെ പോക്‌സോ കേസിലെ ജാമ്യം; ഡിഎൻഎ ടെസ്റ്റ് കുറ്റവിമുക്തിയുടെ അളവുകോലല്ല, പോലീസ് തെറ്റുകാരും അല്ല18 വയസ്സുകാരന്റെ പോക്‌സോ കേസിലെ ജാമ്യം; ഡിഎൻഎ ടെസ്റ്റ് കുറ്റവിമുക്തിയുടെ അളവുകോലല്ല, പോലീസ് തെറ്റുകാരും അല്ല

എന്തായാലും ഈ ഒരു സംഭവം കൊണ്ട് നാട്ടിൽ നടക്കുന്ന കുട്ടികൾക്ക് എതിരായ ലൈംഗീകപീഡങ്ങൾ റദ്ദ് ചെയ്യപ്പെടില്ല എന്നാണ് കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആയ അഡ്വ ഐഷ പി ജമാൽ വ്യക്തമാക്കുന്നത്. ഈ കേസിന്റെ സാഹചര്യങ്ങളും കൂടി വ്യക്തമാക്കുന്നുണ്ട് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എഴുതിയ ഫേസ്ബുക്ക് കുറിപ്പിൽ. 'തിരൂരങ്ങാടി പോക്സോ കേസും ഡിഎൻഎ ഫലവും' എന്ന തലക്കെട്ടിലാണ് കുറിപ്പ്...

തണുത്തുവെറക്കുന്ന കൈകളും ചുണ്ടും; ഹിമാചലിലെ പുതിയ വിശേഷങ്ങളുമായി സാനിയ, ചിത്രങ്ങൾ കാണാം

1

രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നില്കുകയാണ് 18 വയസുള്ള പോക്സോ കേസിലെ പ്രതിയുടെ ഡിഎൻഎ പരിശോധനഫലം നെഗറ്റീവ് ആയതിനെ തുടർന്ന് 35 ദിവസത്തെ ജയിൽ വാസത്തിനു ശേഷം ജാമ്യം ലഭിച്ചത്.
നിരവധി ചർച്ചകളാണ് ഇതേ തുടർന്ന് നടന്നത്. ശാസ്ത്രീയ തെളിവുകൾ ലഭിച്ചതിന് ശേഷം മാത്രമേ അറസ്റ്റ് ചെയ്യാൻ പാടൊള്ളൂ എന്നും, കളവായ മൊഴി കൊടുത്ത ഇരയെ ശിക്ഷിക്കണം എന്ന് വരെ കണ്ടു.

2

ഈ കേസിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന 17 വയസ്സ് വരുന്ന പെൺകുട്ടിയാണ് ഇര. 2021 ജൂലായ് മാസത്തിൽ ഈ പെൺകുട്ടി ഗർഭിണിയാണ് എന്ന് അറിഞ്ഞതിനെ തുടർന്ന് പോലീസ് മൊഴിയെടുത്തപ്പോഴാണ് പ്രതിയും ഇരയും പരിചയക്കാരാണെന്നും, പ്രതി ഇരയെ ബലാൽസംഗം ചെയ്തു എന്നും മൊഴി കൊടുത്തത്.

സാധാരണയായി ഇത്തരത്തിൽ ഉള്ള എല്ലാ കേസുകളിലെയും സ്വഭാവികവും നിർബന്ധിതവുമായ നടപടിക്രമം എന്ന നിലക്കാണ് അന്വേഷണ ഉദ്യോഗസ്ഥൻ പ്രതിയെ അറസ്റ്റ് ചെയ്ത് രക്തസാമ്പിളുകൾ ഡിഎൻഎ പരിശോധനക്ക് അയച്ചത്.(പ്രതി ആവശ്യപ്പെട്ട പ്രകാരമല്ല, അങ്ങനെയും ചില വാർത്തകൾ തെറ്റായി കണ്ടു )
പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്ന അവസരത്തിൽ പ്രതി കുറ്റം നിഷേധിക്കുകയും പെൺകുട്ടിയെ ഉപദ്രവിച്ചിട്ടില്ല എന്ന വാദത്തിൽ ഉറച്ച് നിൽക്കുകയും ചെയ്തു.

3

തുടർന്ന് സംശയം തോന്നിയ അന്വേഷണ ഉദ്യോഗസ്ഥൻ ഡിഎൻഎ പരിശോധനാ ഫലം വേഗത്തിലാക്കുവാൻ ഫോറൻസിക് ലാബിൽ അപേക്ഷ നൽകുകയും ചെയ്തു. ഇതേ തുടർന്നാണ് 35 ദിവസം കൊണ്ട് പരിശോധനാ ഫലം വന്നത്.

റിസൾട്ട്‌ വരുന്ന ദിവസത്തിനു മുമ്പുള്ള ദിവസങ്ങളിൽ മഞ്ചേരി പോക്സോ കോടതിയിൽ ജാമ്യപേക്ഷയിലെ വാദം നടന്നിരുന്നു. അന്ന് പ്രതി ഭാഗം പ്രതി കുറ്റം ചെയ്തിട്ടില്ല എന്നും ആരോപണ വിധേയമായ സംഭവം നടക്കുമ്പോൾ പ്രതിക്ക് പ്രായപൂർത്തി ആയിട്ടില്ല എന്ന വാദവുമാണ് ഉന്നയിച്ചത്. എന്നാൽ സംഭവം നടക്കുന്നതായി കുട്ടി ആരോപിക്കുന്നത് ഏപ്രിൽ മാസത്തിലായതിനാൽ പ്രതി അതിനു മുമ്പേ തന്നെ പ്രായപൂർത്തി ആയിട്ടുണ്ട് എന്ന രേഖയും കോടതിയിൽ പ്രോസിക്യൂഷൻ ഹാജരാക്കി. തുടർന്ന് പെൺകുട്ടിയുടെ മെഡിക്കൽ പരിശോധന രേഖകൾ പരിശോധിക്കാൻ വേണ്ടി ജാമ്യവാദം മറ്റൊരു ദിവസത്തേക്ക് നീട്ടുകയാണ് ഉണ്ടായത്.

4

ഇതിനിടയിൽ ഡിഎൻഎ പരിശോധന ഫലം വരികയുംആയത് നെഗറ്റീവ് ആണെന്ന് മനസിലായപ്പോൾ അന്വേഷണ ഉദ്യോഗസ്ഥൻ അത് കാണിച്ചു കൊണ്ട്
അന്നേ ദിവസം തന്നെ മറ്റൊരു റിപ്പോർട്ട് കോടതിയിൽ കൊടുക്കുകയാണ് ഉണ്ടായത്.

സാധാരണ ഗതിയിൽ മാസങ്ങളും ചിലപ്പോൾ വർഷം കഴിഞ്ഞാലും വരാത്ത ഡിഎൻഎ പരിശോധനാ ഫലം (നിലവിലുള്ള ലാബുകളുടെ എണ്ണം കുറവായത് കാരണം ) അന്വേഷണ ഉദ്യോഗസ്ഥന്റെ അപേക്ഷ പ്രകാരമാണ് വേഗത്തിൽ വന്നത്.
അതൊരു ഔദാര്യമോ ദയയോ മറ്റോ ആണെന്നല്ല, പക്ഷെ അന്വേഷണ ഉദ്യോഗസ്ഥൻ തന്റെ ദൗത്യം കൃത്യമായി നിർവഹിക്കുകയാനുണ്ടായത്.

5

ഡിഎൻഎ പരിശോധനാ ഫലം നെഗറ്റീവ് ആയത് കൊണ്ട് മാത്രം പ്രതി കുറ്റം ചെയ്തിട്ടില്ല എന്ന് ഇപ്പോൾ തീരുമാനിക്കാനാവില്ല. ഗർഭത്തിനു കാരണം മറ്റൊരാൾ ആണെന്ന് മാത്രമേ ഈ പരിശോധന ഫലത്തിൽ നിന്നും അനുമാനിക്കാനാവൂ.
വിക്ടിമിൽ നിന്നും കൂടുതൽ മൊഴി എടുത്തതിനു ശേഷം മാത്രമേ ഇതൊരു വ്യാജ ആരോപണം ആണോ എന്നും ഒന്നിലധികം പ്രതികൾ ഉണ്ടോ എന്നുമൊക്കെ മനസിലാക്കാൻ സാധിക്കൂ. അത് അന്വേഷണത്തിന്റെ ഭാഗമായി വഴിയേ നടക്കും.

ജാമ്യത്തെ കുറിച്ചുള്ള ജസ്റ്റിസ് കൃഷ്ണയ്യരുടെ ആപ്തവാക്യമായ bail is a rule and jail is the exception എന്നത് തന്നെയാണ് ഇന്നും കോടതികളിൽ പിന്തുടരുന്ന നിയമം.
അതിനിടയിലാണ് ഗുരുതരമായ കുറ്റകൃത്യമായ പോക്സോ പോലുള്ളതിൽ ആരോപണവിധേയർ സാധാരണയിൽ അധികം ദിവസം വിചാരണക്ക് മുമ്പ് ജയിലിൽ കിടക്കേണ്ടി വരുന്നത്.

6

പോക്സോ പോലുള്ള കുറ്റകൃത്യങ്ങൾ സമൂഹത്തിനു നൽകുന്ന തെറ്റായ സന്ദേശം കൂടി പരിഗണിച്ചാണ് ഇത്തരം കേസുകളിലെ വേഗത്തിലുള്ള അറസ്റ്റും ജാമ്യം നിഷേധവുമെല്ലാം.

ഈ ഒരു സംഭവത്തിൽ വന്ന ഡിഎൻഎ നെഗറ്റീവ് ഫലം കൊണ്ട് നാട്ടിൽ നടക്കുന്ന കുട്ടികൾക്ക് എതിരായ ലൈംഗീകപീഡനങ്ങൾ റദ്ദ് ചെയ്യപ്പെടില്ല. ഇപ്പോഴും പ്രതികളെ ഭയന്നു പേടിച്ചു വിറച്ചു നടക്കുന്ന കുഞ്ഞു മക്കളെ നിരന്തരം കാണുന്നതാണ് . പ്രണയം നിരസിച്ചതിനെ തുടർന്നും, പ്രണയത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്നും പെൺകുട്ടികൾ കൊല ചെയ്യപ്പെടുന്ന സാഹചര്യങ്ങളും വർധിച്ചു വരികയാണ്. ഇന്നലെയും അത്തരത്തിൽ ഒന്ന് തിരുവനന്തപുരത്ത് നടന്നു.
ഇനിയും ഇത്തരം സംഭവങ്ങൾ നടന്നേക്കാം.നിഷ്പക്ഷവും നീതിപൂർവവുമായ ഇത് പോലുള്ള അന്വേഷണങ്ങൾ നടത്താൻ എല്ലാ അന്വേഷണ ഉദ്യോഗസ്ഥർക്കും മാതൃകയാക്കാവുന്ന ഉദാഹരണമായാണ് ഈ കേസിനെ ഇപ്പോൾ വിലയിരുത്താൻ കഴിയുക.ഒരോ കുറ്റാരോപിതനും നിരപരാധിത്വം തെളിയിക്കാനുള്ള അവസരവും, നിയമസഹായവും നമ്മുടെ നീതിപീഠത്തിന് നൽകാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.

cmsvideo
  Thennala Case: Sreenath yet to remove from accused list | Oneindia Malayalam
  English summary
  Tirurangadi Pocso case: Special Public Prosecutor Adv Aisha P Jamal writes about the incidents.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X