ജിയോ ഒരേ പൊളി; 10 ജിബി ഡാറ്റ, 28 ദിവസത്തേക്ക് എന്റർടൈൻമെന്റ് ഗ്യാരന്റി, ഒടിടി ആനുകൂല്യം ഞെട്ടിക്കുമോ?
നിലവിൽ ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വരിക്കാരുള്ള കമ്പനികളിൽ ഒന്നാണ് റിലയൻസ് ജിയോ. പലപ്പോഴും ഉപഭോക്താക്കളെ ഞെട്ടിക്കുന്ന പ്രഖ്യാപനങ്ങൾ നടത്തി ജിയോ വിപണിയിൽ തരംഗമാവാറുണ്ട്. നിലവിൽ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎലും സ്വകാര്യ കമ്പനിയായ എയർടെലും തന്നെയാണ് ജിയോയുടെ പ്രധാന എതിരാളികൾ. ഈ കമ്പനികൾ എല്ലാം തമ്മിൽ ഉപഭോക്താക്കളെ ആകർഷിക്കാൻ മികച്ച പോരാട്ടം തന്നെയാണ് നടക്കുന്നത്.
നിലവിൽ ആരാണ് ഒന്നാമൻ എന്ന് സ്ഥാപിക്കാനുള്ള ഓട്ടത്തിലാണ് ഈ കമ്പനികൾ എല്ലാം തന്നെ. ഒരു പരിധിവരെ ഈ മത്സര മനോഭാവം ഏറ്റവും കൂടുതൽ ഗുണമാവുന്നത് സാധാരണക്കാരായ ഉപഭോക്താക്കൾക്കാണ് എന്ന് പറയുന്നതാവും ശരി. അതിന്റെ മാറ്റങ്ങൾ പ്രകടമായി കാണാനുമുണ്ട്. പണ്ടത്തെ കാലത്ത് ഏകപക്ഷീയമായി കമ്പനികൾ വില വർധന ഉൾപ്പെടെ നടപ്പാക്കുമായിരുന്നു. എന്നാൽ ഇക്കാലത്ത് സ്ഥിതിയൊക്കെ മാറി.

ശരിക്കും ആ മാറ്റത്തിന് ചുക്കാൻ പിടിച്ചത് ജിയോ ആണെന്ന് പറഞ്ഞാൽ കൂടിപോവില്ല. കാരണം 150 എംബി ഡാറ്റയും, 400 എംബി ഡാറ്റയും ഒക്കെ ഉയർന്ന വിലയിൽ രണ്ടും മൂന്ന് ദിവസത്തേക്ക് ഒക്കെ ടെലികോം കമ്പനികൾ ഉപഭോക്താക്കൾക്ക് നൽകി കൊണ്ടിരുന്ന ഒരു കാലത്താണ് വമ്പൻ ഓഫറുകളുമായി ജിയോ വിപണിയിലേക്ക് കടന്നുവന്നത്.
ജനപ്രിയമായ ഒട്ടേറെ ഓഫറുകൾ അന്ന് ജിയോ അവതരിപ്പിച്ചിരുന്നു. ഫ്രീ ഇന്റർനെറ്റിലൂടെ മാർക്കറ്റ് പിടിച്ചടക്കുകയായിരുന്നു അവരുടെ പ്രഥമ ലക്ഷ്യം. അതിൽ വിജയിച്ചപ്പോൾ പിന്നീട് പ്രതിദിന ഡാറ്റ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചതും അവർക്ക് നേട്ടമായി. ഒൻപത് വർഷം പിന്നിട്ടിട്ടും ജിയോ ഇപ്പോഴും റീചാർജ് പ്ലാനുകളിൽ ഉപഭോക്താക്കളുടെ മനസറിഞ്ഞാണ് മുന്നോട്ട് നീങ്ങുന്നത്.
തുടക്കം മുതൽ ഇപ്പോൾ വരെ ഒരേപടി തുടരുന്ന അവരുടെ റീചാർജ് പ്ലാനുകളിലെ വൈവിധ്യം തന്നെയാണ് ജിയോയുടെ വളർച്ചയുടെ അടിസ്ഥാനം. കുറഞ്ഞ ചിലവിൽ, ശരിക്കും ബജറ്റ് ഫ്രണ്ട്ലി എന്ന് വിളിക്കാവുന്ന പ്ലാനുകൾ കൊണ്ടു വന്ന അവർ ഉപഭോക്താക്കളെ പിടിച്ചിരുത്തി. ആ പതിവ് ഇപ്പോഴും അംബാനിയുടെ കമ്പനി തുടരുന്നുവെന്നാണ് നമുക്ക് കാണാൻ കഴിയുക.
ബജറ്റ് ഫ്രണ്ട്ലി എന്ന കാര്യത്തിൽ നിലവിൽ ജിയോക്ക് ഒരു എതിരാളി ഉണ്ടെങ്കിൽ അത് ബിഎസ്എൻഎൽ മാത്രമാണ്. മറ്റ് സ്വകാര്യ കമ്പനികളായ എയർടെൽ, വിഐ എന്നിവയെക്കാൾ ഒട്ടേറെ മുന്നിലാണ് ജിയോ ഇക്കാര്യത്തിൽ. എവിടെ എങ്ങനെ കൃത്യമായി പ്ലാനുകൾ കൊണ്ട് വരണമെന്നും ഏത് പ്രായത്തിലുള്ള ഉപഭോക്താക്കളെ ആകർഷിക്കണമെന്നും ജിയോക്ക് അസ്സലായി അറിയാം.
ആ അറിവ് അവർക്ക് മുതൽക്കൂട്ടായി എന്ന് വേണം കരുതാൻ. ഐപിഎൽ സമയത്ത് അവർ കൂടുതലായി ഒടിടി ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകളാണ് അവതരിപ്പിക്കാറുള്ളത്. അതും ഐപിഎല്ലിന് അനുസൃതമായി ഹ്രസ്വകാല പ്ലാനുകൾ ആയിരിക്കും അവയെന്നതും ശ്രദ്ധേയമാണ്. അത്തരത്തിൽ അവരുടെ ഒരു മികച്ച ഒടിടി പ്ലാനിനെ കുറിച്ചാണ് പറയാനുള്ളത്. കുറഞ്ഞ വിലയിൽ അധിക ആനുകൂല്യമാണ് ഈ പ്ലാനിലുള്ളത്.
റിലയൻസ് ജിയോ 175 രൂപ പ്ലാൻ
ടിവി ഷോയും സിനിമയും കാണുന്നതിന് അധിക പ്രാധാന്യം നൽകുന്ന, കോളിംഗും മൊബൈൽ ഇന്റർനെറ്റ് ഉപയോഗവും വളരെ ഉയർന്നതല്ലാത്ത ഉപഭോക്താക്കൾക്കായി പ്രത്യേകം തയ്യാറാക്കിയതാണ് ഈ 175 രൂപ പ്ലാൻ. പാക്കിൽ 28 ദിവസത്തേക്ക് 10ജിബി ഡാറ്റയും ഒറ്റ സൈൻ-ഇൻ വഴി നിരവധി പ്രമുഖ സ്ട്രീമിംഗ് ഒരുക്കിയിട്ടുണ്ട്.
പ്രധാന കാര്യമെന്തെന്നാൽ വോയ്‌സ് കോളുകളും എസ്എംഎസ് ആനുകൂല്യങ്ങളും ഈ ഓഫറിൽ ഉൾപ്പെടുത്തിയിട്ടില്ല. ഈ താങ്ങാനാവുന്ന പ്ലാൻ ഉപയോഗിച്ച്, സോണി എൽഐവി, സീ5, സൺ എൻഎക്സ്ടി, ഡിസ്‌കവറി+, ലയൺസ്ഗേറ്റ് പ്ലേ, പ്ലാനറ്റ് മറാത്തി, ചൗപാൽ, ഹോയ്ചോയ്, കാഞ്ച ലങ്ക തുടങ്ങിയ ആഭ്യന്തര ടിവി ചാനലുകളിലും സബ്‌സ്‌ക്രൈബർമാർക്ക് ഉപയോഗിക്കാനും കാണാനും സാധിക്കുമെന്നതാണ് മറ്റൊരു പ്രധാന കാര്യം.












Click it and Unblock the Notifications