Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരും എറണാകുളത്തും തിരുവനന്തപുരത്തും ജോലി ഒഴിവുകൾ; 30,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം

ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് ഡ്രഗ്‌സ് ഇൻസ്‌പെക്ടർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലായി ആകെ 40 ഒഴിവുകളാണുള്ളത്. യോഗ്യത, ശമ്പളം, തസ്തിക തുടങ്ങിയ വിവരങ്ങൾ അറിയാം.

അസിസ്റ്റന്റ് ഡ്രഗ്‌സ് ഇൻസ്‌പെക്ടർ തസ്തികയിലേക്കാണ് കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം – 6, കൊല്ലം – 3, പത്തനംതിട്ട – 1, ആലപ്പുഴ – 2, കോട്ടയം – 2, എറണാകുളം – 3, തൃശ്ശൂർ – 3, പാലക്കാട് – 2, മലപ്പുറം – 2, കോഴിക്കോട് – 3, കണ്ണൂർ – 2, കാസർഗോഡ് – 1 ജില്ലകളിലായി ആകെ 30 ഒഴിവുകളുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 30,000 രൂപ ഏകീകൃത ശമ്പളം ലഭിക്കും. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 30 വയസ്സാണ്. നിയമന കാലാവധി ആദ്യഘട്ടത്തിൽ 17 മാസത്തേക്കോ പദ്ധതി പൂർത്തിയാകുന്നതുവരെയോ ആയിരിക്കും. ആവശ്യമെങ്കിൽ കാലാവധി പിന്നീട് നീട്ടാനും സാധ്യതയുണ്ട്.

ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബാച്ചിലർ ഓഫ് ഫാർമസി (B.Pharm) ബിരുദം നിർബന്ധമാണ്. ബന്ധപ്പെട്ട മേഖലയിൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയോ പ്രവൃത്തിപരിചയമോ ഉള്ളവർക്ക് മുൻഗണന ലഭിക്കും. അതോടൊപ്പം മികച്ച ആശയവിനിമയ ശേഷി, സാങ്കേതിക റിപ്പോർട്ടുകൾ തയ്യാറാക്കാനുള്ള കഴിവ്, ഓൺലൈൻ പരിശീലന സാമഗ്രികളും മൾട്ടിമീഡിയ പോസ്റ്ററുകളും തയ്യാറാക്കാനുള്ള പരിചയം, സംഘാടനം, അവതരണ മികവ് തുടങ്ങിയ കഴിവുകളും പരിഗണിക്കും.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ആകെ 10 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.തിരുവനന്തപുരം – 5, കൊല്ലം – 1, എറണാകുളം – 1, തൃശ്ശൂർ – 1, കോഴിക്കോട് – 1, കണ്ണൂർ – 1 എന്നിങ്ങനെയാണ് ഒഴിവുകൾ. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 24,000 രൂപ ശമ്പളം ലഭിക്കും. ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 40 വയസ്സാണ്. നിയമന കാലാവധി ഒരു വർഷമോ നിലവിലെ പദ്ധതികൾ പൂർത്തിയാകുന്നതുവരെയോ ആയിരിക്കും. ആവശ്യമെങ്കിൽ ഇത് നീട്ടാനും സാധ്യതയുണ്ട്. ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയ്ക്ക് അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിലെ ബിരുദം വേണം. കൂടാതെ സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയോ ഡിപ്ലോമയോ നിർബന്ധമാണ്. ഡാറ്റാ എൻട്രി മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. എം.എസ്. ഓഫീസ് ഉൾപ്പെടെയുള്ള കമ്പ്യൂട്ടർ പ്രവർത്തനങ്ങളിൽ നല്ല പരിജ്ഞാനവും ആവശ്യമാണ്.

കെ.ജി.ടി.ഇ ലോവർ (ഇംഗ്ലീഷ്, മലയാളം), കെ.ജി.ടി.ഇ ഹയർ (ഇംഗ്ലീഷ്) ടൈപ്പ് റൈറ്റിംഗ് സർട്ടിഫിക്കറ്റുകൾ ഉള്ളവർക്ക് അധിക പരിഗണന ലഭിക്കും. സർക്കാർ പദ്ധതികളിൽ ജോലി ചെയ്ത പരിചയമുള്ളവർക്കും മുൻഗണന നൽകും. അപേക്ഷിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും https://cmd.kerala.gov.in/wp-content/uploads/2026/05/Notification-Drugs.pdf

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+