പൊൻമുടി അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ നാളെ തുറക്കും;നിർദ്ദേശങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: ശക്തമായ മഴയെ തുടർന്ന് അടച്ച വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ തീരുമാനം. പൊന്മുട, കല്ലാർ, മങ്കയം ഇക്കോടൂറിസം അടക്കമുള്ളവയാണ് നാളെ മുതൽ തുറന്ന് പ്രവർത്തിക്കുക. എന്നാൽ വിനോദ സഞ്ചാരത്തിനെത്തുവർക്ക് ഇവിടെ ജലാശയങ്ങളിൽ ഇറങ്ങുന്നതിന് വിലക്കുണ്ടായിരിക്കും.
നവംബർ 22 നായിരുന്നു വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചത്. മഴ ശക്തമാകുകയും ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തതോടെയായിരുന്നു ഇത്. കഴിഞ്ഞ ദിലസം 14.9 സെന്റീമീറ്റർ മഴയായിരുന്നു നഗരത്തിൽ മാത്രം പെയ്തത്. ഗൗരീശപട്ടം, പാറ്റൂർ, കണ്ണമ്മൂല, ഉള്ളൂർ, തേക്കുംമൂട്, ബണ്ട് കോളനി, കാരച്ചിറ, പ്ലാമൂട്, കുഴിവയൽ, മുറിഞ്ഞപാലം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വെള്ളം കയറിയിരുന്നു.

കേരളത്തിൽ മഴ തുടരും
കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കു കിഴക്കൻ തെക്കു പടിഞ്ഞാറൻ അറബിക്കടലിൽ ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിൽ നിന്നും ഒരു ന്യൂനമർദ്ദ പാത്തി തെക്കു ഗുജറാത്ത് തീരം വരെ സ്ഥിതി ചെയ്യുന്നുണ്ടെന്നും വകുപ്പ് അറിയിച്ചു. മാത്രമല്ല നവംബർ 26 ഓടെ തെക്കൻ ആൻഡമാൻ കടലിനു മുകളിൽ രൂപപ്പെടുന്ന ചക്രവാത ചുഴി നവംബർ 27 ഓടെ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഇത് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു നവംബർ 29 ഓടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിനും ആൻഡമാൻ കടലിനും മുകളിൽ തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയു ണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.












Click it and Unblock the Notifications