കാടും മലനിരകളും പുഴയും.. ആഘോഷിക്കാൻ റിസോർട്ടിലൊരു ക്യാമ്പ് ഫയറും; കെഎസ്ആർടിസിയുടെ പാക്കേജ്
മഴ തിമിർത്ത് പെയ്ത ദിവസങ്ങളാണ് കടന്ന് പോയത്. മഴ കനത്തതോടെ പല വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും പ്രവേശനം നിഷേധിച്ചിരുന്നു. ഇപ്പോഴിതാ കേരളത്തിൽ മഴ മാറി. വിനോദസഞ്ചാര കേന്ദ്രങ്ങളൊക്കെ വീണ്ടും തുറന്നു. അടുത്ത ദിവസങ്ങളിലൊന്നും കാര്യമായ മഴ മുന്നറിയിപ്പില്ലതാനും. എന്നാൽ മാറ്റി വെച്ച മഴയാത്രകൾ വീണ്ടും തുടങ്ങിക്കൂടെ?
ഓഗസ്റ്റിൽ യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ കെഎസ്ആർടിസിയുടെ പാക്കേജ് തിരഞ്ഞെടുക്കാം. മഴയിൽ കേരളത്തിൽ ആസ്വദിക്കാൻ കഴിയുന്ന സൈലന്റ് വാലി പോലുള്ള സ്ഥലങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള മികച്ച പാക്കേജ് പയ്യന്നൂർ കെഎസ്ആർടിസി അവതരിപ്പിച്ചിട്ടുണ്ട്. വിശദമായി നോക്കാം
സൈലന്റ് വാലി
പാലക്കാട് ജില്ലയിലെ സൈലന്റ് വാലി ദേശീയോദ്യാനം, കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വന്യജീവി സങ്കേതങ്ങളിൽ ഒന്നാണ്. പശ്ചിമഘട്ടത്തിന്റെ ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ഈ വനം പേര് സൂചിപ്പിക്കുന്നത് പോലെ നിശബ്ദമാണ്, അതുകൊണ്ട് തന്നെ വളരെ ശാന്തമായി പ്രകൃതിഭംഗി ആസ്വദിച്ച് മടങ്ങാം. വനംവകുപ്പിന്റെ അനുമതിയോട് കൂടി മാത്രമേ സൈലന്റ് വാലിയിലൂടെ യാത്ര സാധ്യമാകൂ.

മുക്കാലി വരെ സ്വന്തം വാഹനത്തിൽ പോയി പിന്നീട് വനംവകുപ്പിന്റെ ജീപ്പിൽ സൈലന്റ് വാലിയിലൂടെ ഒരു ഓഫ് റോഡ് യാത്ര. ഏകദേശം 25 കിമിയാണ് ഇത്തരത്തിൽ പോകാൻ സാധിക്കുക. ഇതിനിടയിൽ ഭാഗ്യമുണ്ടെങ്കിൽ ആന, സിംഹവാലൻ കുരങ്ങ്, കാട്ടുപോത്ത്, പുള്ളി പുലി, കടുവ പോലുള്ള മൃഗങ്ങളേയും കാണാൻ സാധിക്കും. മാത്രമല്ല അപൂർവ്വമായ സസ്യങ്ങളും ചെടികളുമെല്ലാം സഞ്ചാരികൾക്ക് കാണാകും.
അട്ടപ്പാടി
ആദിവാസി സമൂഹങ്ങളുടെ സമ്പന്നമായ സംസ്കാരവും പ്രകൃതി സൗന്ദര്യവും ഒത്തുചേരുന്ന ഇടം, അതാണ് അട്ടപ്പാടി. ഭവാനി പുഴയുടെ തീരം, മലനിരകൾ, പച്ചപ്പ് നിറഞ്ഞ താഴ്‌വരകൾ എന്നിവയാണ് അട്ടപ്പാടിയുടെ സൗന്ദര്യം. ഇവിടെയുള്ള പ്രധാന സ്ഥലങ്ങൾ ആസ്വദിക്കാം. കൂടാതെ അഗളിയിലെ ഫോർ സ്റ്റാർ റിസോർട്ട് ആയ ഓക്സിവാലിയും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
യാത്ര പോകുന്നത്
ഓഗസ്റ്റ് 8 വെള്ളിയാഴച രാത്രി 10 മണിക്കാണ് യാത്ര പുറപ്പെടുന്നത്. 9 ന് രാവിലെ എട്ടരയോടെ സൈലന്റ് വാലി ട്രെക്കിഭ് ആരംഭിക്കും. ഉച്ചയ്ക്ക് 2.30 വരെയാണ് ട്രെക്കിങ്.
വൈകീട്ട് 4 മുതൽ 8 വരെ അട്ടപ്പാടി സൈറ്റ് സീയിംഗ് ആണ്. പിന്നീട് ഓക്സിവാലി റിസോർട്ടിലേക്ക്. ഇവിടെ സ്വിമ്മിംഗ് പൂൾ, ഇൻഡോർ & ഔട്ട് ഡോർ ഗെയിംസ്, ക്യാമ്പ് ഫയർ
, ബുഫെ ഡിന്നർ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്.
യാത്ര ചെലവ് ഒരാൾക്ക് വരുന്നത് 3070 രൂപയാണ്. സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും കൂടുൽ വിവരങ്ങൾക്കും 9495403062
9745534123
നാലമ്പല ദർശനവുമായി കോട്ടയം കെഎസ്ആർടിസി
പഞ്ച പാണ്ഡവ ക്ഷേത്രദർശനം ,ആറന്മുള വള്ള സദ്യ എന്നിവ ഉൾപ്പെടുത്തിയുള്ള പാക്കേജ് ഓഗസ്റ്റ് 3 നാണ് നിശ്ചിച്ചിരിക്കുന്നത്. ഒരാൾക്ക് 900 രൂപയാണ് ചെലവ് വരുന്നത്. പുലർച്ചെ അഞ്ച് മണിയോടെ യാത്ര പുറപ്പെടും.
മറ്റൊരു യാത്ര എറണാകുളത്തെ നാലമ്പല ക്ഷേത്രങ്ങൾ ഉൾപ്പെടുത്തിയുള്ളതാണ്. പുലർച്ച് 5.30 യോടെയാണ് യാത്ര തിരിക്കുക. ഒരാൾക്ക് 370 രൂപയാണ് ചിലവ്.
ഓഗസ്റ്റ് ഏഴിന് തൃശൂരിലെ നാലമ്പലങ്ങൾ ചേർത്തുകൊണ്ടുള്ള മറ്റൊരു യാത്രയും ഉണ്ട്. പുലർച്ചെ രണ്ടിനാണ് യാത്ര തിരിക്കുക.
അതിരപ്പിള്ളിയും മലക്കപ്പാറയും ചേർത്തുള്ള പാക്കേജ്
കേരളത്തിലെ നയാഗ്ര എന്നറിയപ്പെടുന്ന അതിരപ്പിള്ളിയും അതിർത്തി ഗ്രാമമായ മലക്കപ്പാറയും ഉൾപ്പെടുത്തിയുള്ള പാക്കേജ് ആണ് ഇത്. ഒരാൾക്ക് 900 രൂരയാണ് ചെലവ്. ഓഗസ്റ്റ് 10 ന് പൊന്മുടി, കാപ്പുകാട് ,നെയ്യാർ ഡാം എന്നീ സ്ഥലങ്ങൾ ഉൾപ്പെടുത്തിയുള്ള പാക്കേജ് ഉണ്ട്. കൂടുതൽ വിവരങ്ങൾക്കും സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും 8089158178












Click it and Unblock the Notifications