ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കിയാല്‍ കോളടിക്കുന്നത് റെയില്‍വേയ്ക്ക്: ഈ ഇനത്തില്‍ കിട്ടിയ വരുമാനം 90 കോടി
യാത്രക്കാരന് ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കിയാല്‍ കോളടിക്കുന്നത് ഇന്ത്യന്‍ റെയില്‍വേയ്ക്കാണ്. അടുത്ത കാലത്തായി ടിക്കറ്റ് റദ്ദാക്കുന്ന യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടായിട്ടുണ്ട്. ഇതിലൂടെ വലിയ വരുമാനമാണ് റെയില്‍വേ സ്വന്തമാക്കുന്നത്. വിവിധ കാരണങ്ങളാല്‍ യാത്രക്കാര്‍ ടിക്കറ്റ് റദ്ദാക്കുമ്പോള്‍ അതില്‍ നിന്ന് ഈടാക്കുന്ന ക്യാന്സലേഷന് ചാര്‍ജിലൂടെയാണ് റെയില്‍വേയ്ക്ക് ഈ നേട്ടം ഉണ്ടായത്. ബെംഗളൂരു, മൈസൂരു, മംഗളൂരു ഡിവിഷനുകളില്‍ നിന്നായി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ടിക്കറ്റ് റദ്ദാക്കലിലൂടെ 90.4 കോടി രൂപയാണ് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ (എസ്ഡബ്ല്യുആര്‍) സമ്പാദിച്ചത്.
2021 മുതല്‍ 2025 വരെയുള്ള കാലയളവിലെ കണക്കുകളാണ് പുറത്തുവന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ട്രെയിന്‍ ടിക്കറ്റുകള്‍ റദ്ദാക്കിയ വകയില്‍ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ സമ്പാദിച്ചത് 90 കോടി രൂപയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ വിഭാഗത്തിന് ലഭിച്ച ഈ വന്‍ തുക റെയില്‍വേയുടെ വരുമാനത്തില്‍ വലിയൊരു പങ്കായി മാറിയിരിക്കുകയാണ്. ഇതു റെയില്‍വേയുടെ മറ്റ് ഡിവിഷനുകളെയും അമ്പരിപ്പിച്ചിരിക്കുകയാണ്.

ടിക്കറ്റ് റദ്ദാക്കുമ്പോള്‍ ഈടാക്കുന്ന ചെറിയ ഫീസിലൂടെ ലഭിക്കുന്ന ഭീമമായ തുക റെയില്‍വേയുടെ ലാഭത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. വെയിറ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റുകള്‍ കണ്‍ഫേം ആകാത്തതും യാത്രക്കാരുടെ അവസാന നിമിഷമുള്ള പ്ലാനുകളില്‍ മാറ്റം വരുന്നതുമാണ് ഇത്തരത്തില്‍ ടിക്കറ്റുകള്‍ റദ്ദാക്കപ്പെടുന്നതിന് പ്രധാന കാരണം. ഓണ്‍ലൈന്‍ വഴിയും റെയില്‍വേ സ്റ്റേഷനുകള്‍ വഴിയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ റദ്ദാക്കുമ്പോള്‍ നിശ്ചിത ശതമാനം തുക റെയില്‍വേ ഈടാക്കാറുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കുകള്‍ പുറത്തുവന്നതോടെ റെയില്‍വേയുടെ ഈ അധിക വരുമാനത്തെക്കുറിച്ച് വലിയ ചര്‍ച്ചകളാണ് നടക്കുന്നത്.
ചെറിയ തുകയാണ് യാത്രക്കാരില്‍ നിന്ന് ഈടാക്കുന്നതെങ്കിലും അതെല്ലാം ചേര്‍ത്തു വയ്ക്കുമ്പോള്‍ റെയില്‍വേയ്ക്കു ലഭിക്കുന്നത് കോടികളാണ്. കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്ന 2021-ല്‍ വെറും 3.2 ലക്ഷം രൂപ മാത്രമായിരുന്നു ഈ ഇനത്തിലെ വരുമാനം. എന്നാല്‍ നിയന്ത്രണങ്ങള്‍ മാറി ട്രെയിന്‍ സര്‍വീസുകള്‍ സാധാരണ നിലയിലായതോടെ വരുമാനത്തില്‍ വലിയ വര്‍ധനയുണ്ടായി. 2024-ല്‍ 30.3 കോടി രൂപയും 2025-ല്‍ 32.9 കോടി രൂപയുമാണ് ടിക്കറ്റ് റദ്ദാക്കല്‍ ചാര്‍ജായി റെയില്‍വേയ്ക്ക് ലഭിച്ചത്. ട്രെയിനുകളുടെ എണ്ണം വര്‍ധിച്ചതും യാത്രക്കാരുടെ തിരക്ക് കൂടിയതും ഈ വരുമാന വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്.
ടിക്കറ്റ് റദ്ദാക്കുമ്പോള്‍ ഈടാക്കുന്ന തുക ഓരോ ക്ലാസിനും അനുസരിച്ച് വ്യത്യസ്തമാണ്. എസി ഫസ്റ്റ് ക്ലാസിന് 240 രൂപയും സ്ലീപ്പര്‍ ക്ലാസിന് 120 രൂപയും സെക്കന്‍ഡ് സിറ്റിംഗിന് 60 രൂപയുമാണ് മിനിമം ചാര്‍ജായി ഈടാക്കുന്നത്. ട്രെയിന്‍ പുറപ്പെടുന്നതിന് നിശ്ചിത സമയത്തിനുള്ളില്‍ ടിക്കറ്റ് റദ്ദാക്കുമ്പോള്‍ ടിക്കറ്റ് തുകയുടെ പകുതിയോളം റെയില്‍വേ ഈടാക്കാറുണ്ട്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications