Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരത് എക്‌സ്പ്രസ് കേരളത്തില്‍ 3; ഏറ്റവും കൂടുതല്‍ ഈ സംസ്ഥാനത്ത്, അടുത്തത് ബുധനാഴ്ച മുതല്‍

കേരളത്തില്‍ മൂന്ന് വന്ദേഭാരത് എക്‌സ്പ്രസുകളാണ് സര്‍വീസ് നടത്തുന്നത്. മംഗലാപുരം-തിരുവനന്തപുരം, കാസര്‍കോഡ്-തിരുവനന്തപുരം, എറണാകുളം-ബെംഗളൂരു എന്നിവയാണവ. മറ്റൊരു വന്ദേഭാരത് വൈകാതെ സര്‍വീസ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈയിലേക്കായിരിക്കും ഈ സര്‍വീസ് എന്നും കേള്‍ക്കുന്നു. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന എല്ലാ വന്ദേഭാരതും നിറഞ്ഞോടുകയാണ്.

എന്നാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വന്ദേഭാരത് സര്‍വീസുള്ളത് ഉത്തര്‍ പ്രദേശിലാണ്. അതോടൊപ്പം തന്നെ ബിഹാറിലും. ശേഷം മഹാരാഷ്ട്രയില്‍. ഈ സംസ്ഥാനങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ കേരളത്തില്‍ വന്ദേഭാരത് വളരെ എണ്ണം കുറവാണ്. ഉത്തര്‍ പ്രദേശില്‍ 14 വന്ദേഭാരത് എക്‌സ്പ്രസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. അതായത്, 28 ട്രെയിനുകള്‍. മറ്റൊന്ന് കൂടി അടുത്ത ബുധനാഴ്ച വരികയാണ്.

vande bharat new train for uttar pradesh on dec 9-

ലഖ്‌നൗവിന് അടുത്തുള്ള ഗോമതി നഗറില്‍ നിന്ന് സഹാറന്‍പൂരിലേക്കാണ് പുതിയ വന്ദേഭാരത് വരുന്നത്. ഉത്തര്‍ പ്രദേശിലെ വാണിജ്യ മേഖലകള്‍ തൊട്ടായിരിക്കും ഈ ട്രെയിന്റെ യാത്ര. 26503/26504 നമ്പറുകളിലാണ് ഈ റൂട്ടിലെ പുതിയ വന്ദേഭാരത്. ഡിസംബര്‍ ഒമ്പതിന് ഫ്‌ളാഗ് ഓഫ് നടക്കുമെങ്കിലും പത്തിന് ആയിരിക്കും സര്‍വീസ് ആരംഭിക്കുക.

സഹാറന്‍പൂരിലേക്കുള്ള രണ്ടാമത്തെ വന്ദേഭാരത് എക്‌സ്പ്രസ് ആണ് വരാന്‍ പോകുന്നത്. രാജീവ് ഗുംബര്‍ എംഎല്‍എയുടെ അപേക്ഷ പരിഗണിച്ചാണ് റെയില്‍വെ മന്ത്രാലയം പുതിയ ട്രെയിന്‍ അനുവദിച്ചത്. ആഴ്ചയില്‍ ആറ് ദിവസമായിരിക്കും സര്‍വീസ്. ഗോമതി നഗറില്‍ നിന്ന് ഉച്ചയ്ക്ക് ശേഷം 3.10ന് പുറപ്പെട്ട് രാത്രി 11.30ന് സഹാറന്‍പൂരിലെത്തുന്ന വിധമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

രാവിലെ 5.05നാണ് സഹാറന്‍പൂരില്‍ നിന്ന് വന്ദേഭാരത് പുറപ്പെടുക. ഉച്ചയ്ക്ക് ശേഷം 2.05ന് ഗോമതിനഗറില്‍ എത്തും. റൂര്‍ക്കി, നജീബാബാദ്, മുറാദാബാദ്, ബറേലി, ഷാജഹാന്‍പൂര്‍, സിതാപൂര്‍ സിറ്റി, സിതാപൂര്‍ ജങ്ഷന്‍, ദാലിഗഞ്ച് എന്നീ സ്റ്റോപ്പുകള്‍ കഴിഞ്ഞാണ് ഗോമതി നഗറില്‍ ട്രെയിന്‍ എത്തിച്ചേരുക. റാഞ്ചി, ഡെറാഡൂണ്‍, ഉദയ്പൂര്‍, ദിയോഗര്‍, പാടലിപുത്ര, ന്യൂഡല്‍ഹി, പട്‌ന തുടങ്ങിയ രാജ്യത്തിന്റെ വിവിധ നഗരങ്ങളിലേക്ക് യുപിയില്‍ നിന്ന് വന്ദേഭാരത് സര്‍വീസുണ്ട്.

ആദ്യ വന്ദേഭാരത് ഈ റൂട്ടില്‍

ഇന്ത്യയില്‍ ആദ്യ വന്ദേഭാരത് സര്‍വീസ് തുടങ്ങിയത് യുപിയിലേക്ക് ആയിരുന്നു. ന്യൂഡല്‍ഹിയില്‍ നിന്ന് വരാണസിയിലേക്കായിരുന്നു സര്‍വീസ്. പ്രധാനമന്ത്രിയുടെ ലോക്‌സഭാ മണ്ഡലമണ് വരാണസി. ഈ സര്‍വീസിന് ആദ്യം എട്ട് കോച്ചുകളുള്ള ട്രെയിന്‍ ആയിരുന്നു ഉപയോഗിച്ചത്. തിരക്ക് കാരണം ഇത് 20 ആക്കി ഉയര്‍ത്തി. ഇപ്പോഴും ഈ സര്‍വീസ് ലാഭകരമാണ് എന്നാണ് റെയില്‍വെ വൃത്തങ്ങള്‍ പറയുന്നത്.

അതേസമയം, വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ കൂടി ഈ മാസം മുതല്‍ സര്‍വീസ് തുടങ്ങുമെന്നാണ് പുതിയ വിവരം. ന്യൂഡല്‍ഹിയില്‍ നിന്ന് ബിഹാറിലെ പട്‌നയിലേക്ക് ആയിരിക്കുമത്രെ സര്‍വീസ്. രാത്രി യാത്ര തുടങ്ങി രാവിലെ ലക്ഷ്യത്തിലെത്തുന്ന വിധത്തിലായിരിക്കും സമയം ക്രമീകരിക്കുക. ഈ ട്രെയിന്‍ സര്‍വീസ് തുടങ്ങുന്നതിന് പിന്നാലെ രാജ്യത്തെ മറ്റു നഗരങ്ങളിലേക്കും വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ എത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+