വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് തുടങ്ങി; കുറഞ്ഞ ടിക്കറ്റ് നിരക്ക് 2299 രൂപ, രണ്ടര മണിക്കൂര്‍ ലാഭം
കൊല്‍ക്കത്ത: രാജ്യത്ത് ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു. പശ്ചിമ ബംഗാളിലെ മാള്‍ഡ ടൗണ്‍ റെയില്‍വെ സ്റ്റേഷനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് കര്‍മം നിര്‍വഹിച്ചു. ബംഗാളിലെ ഹൗറയില്‍ നിന്ന് അസമിലെ ഗുവാഹത്തിയിലുള്ള കാമാഖ്യ റെയില്‍വെ സ്റ്റേഷനിലേക്കാണ് സര്‍വീസ്. രണ്ടു ട്രെയിനുകളാണ് റെയില്‍വെ ഈ റൂട്ടില്‍ അനുവദിച്ചിരിക്കുന്നത്.
ബംഗാളിനെ വടക്കുകിഴക്കന്‍ സംസ്ഥാനവുമായി ബന്ധിപ്പിക്കുന്ന വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ആണിത്. ഹൗറയ്ക്കും കാമാഖ്യയ്ക്കുമിടയില് രണ്ടര മണിക്കൂര്‍ സമയം ലാഭിക്കാന്‍ വന്ദേഭാരത് സ്ലീപ്പറിന് സാധിക്കും. 16 കോച്ചുകളാണ് ട്രെയിനിലുള്ളത്. 11 എസി ത്രീ ടയര്‍ കോച്ചുകള്‍, നാല് എസി ടു ടയര്‍ കോച്ചുകള്‍, ഒരു എസി ഫസ്റ്റ് ക്ലാസ് കോച്ച് എന്നിവയാണ് ഉള്‍പ്പെടുന്നത്.

ഉദ്ഘാടന ദിനമായ ഇന്ന് പ്രത്യേക സര്‍വീസ് ആണ് വന്ദേഭാരത് സ്ലീപ്പര്‍ നടത്തുന്നത്. കൂടുതല്‍ സ്റ്റേഷനുകളില്‍ നിര്‍ത്തുന്നുണ്ട്. ബിജെപി പ്രവര്‍ത്തകര്‍ പലയിടത്തും ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. അസമിലും ബംഗാളിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ്. ഈ സാഹചര്യത്തില്‍ രണ്ട് സംസ്ഥാനത്തേക്കും കൂടുതല്‍ പദ്ധതികള്‍ കേന്ദ്രം പ്രഖ്യാപിച്ചുണ്ട്.
ഹൗറയില്‍ നിന്ന് കാമാഖ്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് വിവരം പുറത്തുവന്നു. ഫസ്റ്റ് എസിയില്‍ 3640 രൂപ, ടു എസിയില്‍ 2970 രൂപ, തേഡ് എസിയില്‍ 2299 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. നോര്‍ത്തീസ്റ്റ് ഫ്രണ്ടിയര്‍ റെയില്‍വെ സോണിന് കീഴിലാണ് വന്ദേഭാരത് സ്ലീപ്പറിന്റെ പ്രവര്‍ത്തനങ്ങള്‍. ഒരു സമയം 823 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും.
ഹൗറയില്‍ നിന്ന് കാമാഖ്യയിലേക്ക് സര്‍വീസ് നടത്തുന്ന അതിവേഗ ട്രെയിന്‍ സരായ്ഘട്ട് എക്സ്പ്രസ് ആണ്. ഇതിനേക്കാള്‍ രണ്ടര മണിക്കൂര്‍ വേഗത്തില്‍ വന്ദേഭാരത് സ്ലീപ്പര്‍ എത്തും. 2030 ആകുമ്പോഴേക്ക് വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം 800 ആക്കി ഉയര്‍ത്താനാണ് റെയില്‍വെയുടെ തീരുമാനം. 2047ല്‍ 4500 ആക്കും. നിലവില്‍ 164 ട്രെയിനുകളാണുള്ളത്.
അതിവേഗ വന്ദേഭാരത് കൂടി എത്തും
വന്ദേ മെട്രോ, വന്ദേഭാരത് എക്സ്പ്രസ്, വന്ദേഭാരത് സ്ലീപ്പര്‍ എന്നിവയ്ക്ക് ശേഷം അതിവേഗ വന്ദേഭാരത് എത്തുമെന്നതാണ് പുതിയ വിവരം. അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്ക് ആയിരിക്കും ആദ്യ സര്‍വീസ്. ബുള്ളറ്റ് ട്രെയിനിന് വേണ്ടി തയ്യാറാക്കുന്ന പ്രത്യേക പാതയില്‍ ആയിരിക്കും ഈ വന്ദേഭാരത് സര്‍വീസ് നടത്തുക.
അതിവേഗ വന്ദേഭാരത് 2027ല്‍ സര്‍വീസ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയില്‍ ആയിരിക്കും സര്‍വീസ്. വേണ്ടി വന്നാല്‍ മണിക്കൂറില്‍ 350 കിലോമീറ്റര്‍ വരെ വേഗത കൂട്ടാന്‍ സാധിക്കും. വലിയ മാറ്റമാണ് ഗതാഗത രംഗത്ത് ഇന്ത്യന്‍ റെയില്‍വെ നടപ്പാക്കുന്നത്. മോദി വന്ദേഭാരത് സ്ലീപ്പറിനൊപ്പം വിവിധ റെയില്‍വെ പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിച്ചിട്ടുണ്ട്.
-
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം












Click it and Unblock the Notifications