Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരത് സ്ലീപ്പര്‍ അടുത്ത മാസം; 30 ട്രെയിന്‍ വരുന്നു; രാജധാനിയേക്കാള്‍ വേഗത

ന്യൂഡല്‍ഹി: വന്ദേഭാരത് എക്‌സ്പ്രസുകളുടെ പുതിയ എഡിഷനായ സ്ലീപ്പര്‍ ട്രെയിനുകള്‍ അടുത്ത മാസം മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. റെയില്‍വെ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. അതിവേഗം എത്തുന്നതും ആഡംബര യാത്ര ഒരുക്കുന്നതും വന്ദേഭാരത് ട്രെയിനുകളുടെ സ്വീകാര്യത വര്‍ധിപ്പിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് സ്ലീപ്പര്‍ ട്രെയിനുകള്‍ കൂടി വരുന്നത്. ദീര്‍ഘദൂര സര്‍വീസുകളാണ് ഈ ട്രെയിനുകള്‍ നടത്തുക. ഡല്‍ഹിയുമായി രാജ്യത്തിന്റെ മറ്റു നഗരങ്ങളെ ബന്ധിപ്പിക്കുന്ന സര്‍വീസുകളാകും ആദ്യ ഘട്ടത്തില്‍. ഡല്‍ഹി-മുംബൈ, ഡല്‍ഹി-ഹൗറ, ഡല്‍ഹി അഹമ്മദാബാദ്, ഡല്‍ഹി ചെന്നൈ, ഡല്‍ഹി-സെക്കന്തരാബാദ്, മുംബൈ-ലഖ്‌നൗ തുടങ്ങിയ റൂട്ടുകളില്‍ ആദ്യഘട്ടത്തില്‍ തന്നെ സ്ലീപ്പര്‍ ട്രെയിനുകള്‍ ഓടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

vandebharatsleepertrain

നടപ്പു സാമ്പത്തിക വര്‍ഷം 30 വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് വിവരം. ജൂലൈ അവസാനത്തിലാകും ആദ്യ സര്‍വീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്യുമെന്നും റൂട്ടുകളും ടിക്കറ്റ് നിരക്കുകളും റെയില്‍വെ ബോര്‍ഡ് തീരുമാനിക്കുമെന്നും റെയില്‍വെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ബെംഗളൂരുവിലെ ബിഇഎംഎല്‍ കമ്പനിയില്‍ 10 വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഒരുങ്ങുന്നുണ്ട്. ചെന്നൈയിലെ ഐസിഎഫിലും പത്ത് ട്രെയിനുകള്‍ ഒരുങ്ങുകയാണ്. ഈ രണ്ട് സര്‍ക്കാര്‍ കമ്പനികളാണ് വന്ദേഭാരത് ട്രെയിനുകള്‍ ഒരുക്കുന്നത്. വിശാലമായ അകത്തളമാണ് സ്ലീപ്പര്‍ ട്രെയിനുകളിലുണ്ടാകുക. അടുത്ത മാര്‍ച്ചിനകം 30 സ്ലീപ്പറുകള്‍ സര്‍വീസ് ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

മണിക്കൂറില്‍ 160 കിലോമീറ്റര്‍

മണിക്കൂറില്‍ 160 മുതല്‍ 240 കിലോമീറ്റര്‍ വരെ വേഗതയിലാകും സ്ലീപ്പര്‍ ട്രെയിനുകളുടെ സര്‍വീസ്. രാജധാനി, ശതാബ്ദി, വന്ദേഭാരത് എന്നീ എക്‌സ്പ്രസുകള്‍ നിലവില്‍ 130 കിലോമീറ്റര്‍ വേഗതയിലാണ് സര്‍വീസ് നടത്തുന്നത്. ഈ ഘട്ടത്തിലാണ് സ്ലീപ്പറുകള്‍ അതിനേക്കാള്‍ വേഗത്തില്‍ യാത്ര ചെയ്യുക. റെയില്‍ പാതകളുടെ ശേഷി മനസിലാക്കി വേഗതയില്‍ മാറ്റം വരുത്തും.

വന്ദേഭാരത് എക്‌സ്പ്രസ്, വന്ദേ മെട്രോ എന്നിവയ്ക്ക് ശേഷമാണ് വന്ദേഭാരത് സ്ലീപ്പര്‍ രാജ്യത്ത് സര്‍വീസ് നടത്താന്‍ പോകുന്നത്. വന്ദേഭാരത് എക്‌സ്പ്രസിനേക്കാള്‍ ടിക്കറ്റ് നിരക്ക് അല്‍പ്പം കൂടിയേക്കും. എസി ഫസ്റ്റ് ക്ലാസ്, എസി 2 ടയര്‍, എസി 3 ടയര്‍ കോച്ചുകള്‍ക്കൊപ്പം സീറ്റും ലഗേജ് റാക്കുകളുമുള്ള കോച്ചുകളും സ്ലീപ്പര്‍ ട്രെയിനിലുണ്ടാകും.

അതേസമയം, കശ്മീര്‍ താഴ്‌വരയിലേക്ക് വന്ദേഭാരത് സര്‍വീസ് കഴിഞ്ഞ ദിവസം ആരംഭിച്ചു. ഡല്‍ഹിയില്‍ നിന്ന് ജമ്മുവിലെ കത്രയില്‍ എത്തി ശേഷം ശ്രീനഗറിലേക്ക് വന്ദേഭാരത് എക്‌സ്പ്രസില്‍ യാത്ര ചെയ്യാന്‍ ഇനി സാധിക്കും. ഇതോടെ കശ്മീര്‍ താഴ്‌വര രാജ്യത്തെ മറ്റു റെയില്‍ ശൃംഖലയുടെ ഭാഗമായി. കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല ട്രെയിനില്‍ യാത്ര നടത്തുകയും പുതിയ മാറ്റത്തില്‍ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+