വട്ടവടയുടെ വശ്യത കാണാം, ടോപ് സ്റ്റേഷന്റെ ഭംഗി ആസ്വദിക്കാം; വെറും 900 രൂപ പാക്കേജ്
വട്ടവട, മൂന്നാറിനപ്പുറം സഞ്ചാരികൾ തേടിച്ചെല്ലുന്ന മനോഹരമായ ഭൂമി. പുഞ്ചിരിയോടെ സ്വീകരിക്കുന്ന ഗ്രാമീണരും തട്ടുതട്ടായുള്ള കൃഷി രീതികളും മലകൾ അതിരിടുന്ന ഗ്രാമങ്ങളും ചേരുന്ന നാട്. ദൂരദേശങ്ങളിൽ നിന്നു പോലും സഞ്ചാരികള്‍ തേടിയെത്തുന്ന വട്ടവട യാത്രാ ലിസ്റ്റിൽ ഇട്ട് ഒരു യാത്ര പോകാന്‍ കാത്തിരിക്കുന്ന സഞ്ചാരികൾ ഒരുപാടുണ്ട് നമ്മുടെ ലിസ്റ്റിൽ. അങ്ങനെ കാത്തിരിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ അതിനു പറ്റിയ സമയം വന്നിരിക്കുകയാണ്.
കോട്ടയം കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ നടത്തുന്ന യാത്രകളുടെ ഭാഗമായാണ് വട്ടവടയിലേക്ക് ഒരു കൊച്ചു യാത്ര ഒരുക്കിയിരിക്കുന്നത്. മൂന്നാറിന്‍റെ ഭംഗിയും വട്ടവടയുടെ വശ്യതയും കണ്ടുവരുന്ന യാത്ര ഇടുക്കി കാണാൻ ആഗ്രഹിക്കുന്ന ആർക്കും പങ്കെടുക്കാവുന്ന ഒന്നാണ. കുറഞ്ഞ ചെലവ് എന്നത് മത്രമല്ല, കാണാൻ പോകുന്ന സ്ഥലങ്ങളും അത് നല്കുന്ന അനുഭവങ്ങളും ഈ യാത്രയെ വ്യത്യസ്തമാക്കുന്നു.

ഭൂപ്രകൃതിയും പച്ചക്കറികളും മറ്റു കൃഷിരീതികളുമാണ് വട്ടവടയെ വ്യത്യസ്തമാക്കുന്നത്. തമിഴ്നാടിനോട് അതിർത്തി പങ്കിടുന്ന സ്ഥലമായ ഇവിടെ പ്രധാനമായും ശൈത്യകാല പച്ചക്കറികളാണ് വളരുന്നത്. സ്ട്രോബെറിയും കാരറ്റും വെളുത്തുള്ളിയും പാഷൻ ഫ്രൂട്ടും യൂക്കാലിപ്‌റ്റസും പൈൻ മരക്കാടുകളും ഇവിടെ കാണാം. സീസണിനനുസരിച്ചു ഇവിടെയുത്തെ കാഴ്ചകളിലും കൃഷികളിലും മാറ്റങ്ങളുമുണ്ട്. മൂന്നാറിൽ നിന്ന് 45 കിമി അകലെ പാമ്പാടുംഷോല ദേശീയോദ്യാനത്തിലൂടെയാണ് ഇവിടേക്കുള്ള യാത്ര.
വട്ടവട മാത്രമല്ല, മൂന്നാറിനെ ഏറ്റവും പേരുകേട്ട വിനോസഞ്ചാര കേന്ദ്രമായ ടോപ് സ്റ്റേഷനും ഈ യാത്രയിൽ സന്ദർശിക്കുന്നുണ്ട്. മൂന്നാറിൽ നിന്ന് മായിക കാഴ്ചകൾ കാണാൻ പറ്റിയ ഇടമാണ് ടോപ് സ്റ്റേഷൻ. മുദ്രനിരപ്പിൽ നിന്ന് 1700 മീറ്റർ ഉയരത്തിലായി സ്ഥിതി ചെയ്യുന്ന ഇവിടേക്ക് കേരളത്തില് നിന്നാണ് പ്രവേശനമെങ്കിലും സ്ഥലം തമിഴ്നാടിന്‍റേതാണ്. തമിഴ്നാട്ടിലെ തേനി ജില്ലയുടെ ഭാഗമായാണ് ടോപ്പ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. മൂന്നാറിൽ നിന്നും 35 കിലോമീറ്റർ സന്ദർശിക്കണം ടോപ്പ് സ്റ്റേഷനിൽ എത്തുവാൻ. മാട്ടുപെട്ടി ഡാം, എക്കോ പോയിന്റ്, കുണ്ടള ഡാം തുടങ്ങിയ സ്ഥലങ്ങൾ കടന്നാണ് മൂന്നാറിൽ നിന്നുള്ള യാത്ര ഇവിടേക്ക് എത്തുന്നത്.
നവംബർ 9 ശനിയാഴ്ചയാണ് ഈ യാത്ര പുറപ്പെടുന്നത്. വെറും 910 രൂപ മുടക്കിയാൽ വട്ടവടയും മൂന്നാര് ടോപ് സ്റ്റേഷനും കണ്ട് മടങ്ങിയെത്താം എന്നതിനാൽ ധൈര്യമായി ബുക്ക് ചെയ്തോ.












Click it and Unblock the Notifications