മൊട്ടക്കുന്നിലിരുന്ന് മഴക്കാഴ്ച കാണാം, ചതുരംഗപ്പാറയും അഞ്ചുരുളിയും കണ്ട് മടങ്ങാം; പോകുവല്ലേ?
ഈ മഴക്കാലത്ത് കേരളത്തിൽ സന്ദർശിക്കേണ്ട ഇടങ്ങൾ ഏതൊക്കെയാണ്? പലതും ലിസ്റ്റിൽ കാണുമെങ്കിലും വാഗമണ്ണും പൈൻകാടും പോകാതിരുന്നാൽ അത് നഷ്ടം തന്നെയായിരിക്കും. കെഎസ്ആർടിസിയുട ബജറ്റ് ടൂറിസം സെല്ലുകൾ ചെറിയ പാക്കേജിൽ വാഗമണ്ണിലേക്ക് യാത്ര ഒരുക്കുന്നത് കൊണ്ട് തന്നെ വളരെ എളുപ്പം വാഗമൺ കണ്ട് മടങ്ങുകയും ചെയ്യാം. മലപ്പുറം കെഎസ്ആർടിസിയുടെ വാഗമൺ പാക്കേജിനെ കുറിച്ച് വിശദമായി തന്നെ അറിയാം
സപ്റ്റംബർ 15 നാണ് വാഗമൺ പാക്കേജ്. ഈ മാസം വാഗമണ്ണിലേക്കുള്ള ഏക പാക്കേജും ഇതാണ്. കോട്ടയം ജില്ലയിലാണെങ്കിലും കോട്ടയത്ത് നിന്ന് 64 കിമി ദൂരത്ത് സമുദ്രനിരപ്പില്‍ നിന്നും 1100 മീറ്റര്‍ ഉയരത്തിലാണ് ഈ സുന്ദരമായ മലയോര വിനോദസഞ്ചാര കേന്ദ്രം സ്ഥിതി ചെയ്യുന്നത്. വാഗമൺ എന്നാൽ വിനോദസഞ്ചാരികൾക്ക് അത് സാഹസിക സഞ്ചാരത്തിന് അനുയോജ്യമായ സ്ഥലം കൂടിയാണ്. തേയിലത്തോട്ടങ്ങളും പുൽമേടുകളും ചെറിയ ചെറിയ കുന്നുകളുമെല്ലാമായി സഞ്ചാരികൾക്ക് വേണ്ടുവോളം വാഗമൺ ആസ്വദിക്കാം.

ഇവിടുത്തെ മാഴക്കാഴ്ച രസകരമാണ്. ആകാശത്തെ മൂടി വരുന്ന കാർമേഘങ്ങളും വേറൊരറ്റത്തു നിന്നു പെയ്തു തുടങ്ങുന്ന മഴയും തീർച്ചയായും സഞ്ചാരികൾക്ക് പുതുഅനുഭവമായിരിക്കും. മൊട്ടക്കുന്നിലിരുന്ന് കാഴ്ചകൾ കണ്ട് പൈൻ വാലിയിലൂടെ ഒന്നു കറങ്ങി ചില്ലുപാലവും കണ്ട് മടങ്ങാം.
വാഗമൺ പാക്കേജിൽ അഞ്ചുരുളിയും ചതുരംഗപ്പാറയും കാണാനുള്ള അവസരവും ഉണ്ട്. ഇടുക്കിയിൽ നിർബന്ധമായും പോയിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രമാണ് ചതുരംഗപ്പാറ. കാറ്റാിപ്പാടങ്ങളും മനോഹരമായ പ്രകൃതിദൃശ്യങ്ങളുമെല്ലാമാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. തമിഴ്നാടിന്റെ കാർഷിക ഗ്രാമങ്ങളുടെ വിദൂര കാഴ്ചയാണ് ഇവിടുത്തെ ഏറ്റവും രസകരമായ കാഴ്ച. നിർത്താതെ വീശുന്ന കാറ്റ്, ഭൂപ്രകൃതി എന്നിവയൊക്കെ ഇവിടെ ആസ്വദിക്കാം. ഇടുക്കിയിൽ ട്രെക്കിങ് നടത്താൻ പറ്റിയ സ്ഥലങ്ങളിലൊന്നും കൂടിയാണ് ചതുരംഗപ്പാറ.
അഞ്ചുരുളിയെ കുറിച്ച് പറയുകയാണെങ്കിൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ നേതൃത്വത്തിൽ 1974 ലാണ് അഞ്ചുരുളി തുരങ്കം നിർമ്മിച്ചത്. ഇരട്ടയാര്‍ ഡാമിൽ നിന്നും ഇടുക്കി ഡാമിലേക്ക് വെള്ളം കൊണ്ടുപോകുന്നതിനായിരുന്നു തുരങ്കം നിർമ്മിച്ചത്. ഒറ്റപ്പാറയിലാണ് ഈ തുരങ്കം നിർമ്മിച്ചിരിക്കുന്നത്. 5.5 കിമി നീളവും 24 അടി വ്യാസവുമാണ് തുരങ്കത്തിന് ഉള്ളത്. ടണലിലൂടെ വെള്ളം ഡാമിൽ പതിക്കുന്നത് തന്നെയാണ് അവിടുത്തെ രസകരമായ കാഴ്ച. 3420 രൂപയാണ് ഇവിടേക്കുള്ള പാക്കേജ് തുക. കൂടുതൽ വിവരങ്ങൾക്ക്












Click it and Unblock the Notifications