Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷൂ കാണാതായി, ഉടൻ യുവാവ് പോലീസിന്റെ എമർജൻസി നമ്പറിലേക്ക് വിളിച്ചു; പിന്നെ സംഭവിച്ചത്..

അടിയന്തര ഘട്ടങ്ങളിൽ വിളിക്കാനാണ് എമർജൻസി നമ്പറുകൾ. കർണാടകയിലെ മംഗളൂരുവിൽ നിന്ന് ഒരാൾ പോലീസിന്റെ എമർജൻസി നമ്പറിലേക്ക് വിളിച്ചു. ജീവൻ അപകടത്തിലാവുന്ന സാഹചര്യമൊന്നും ഉണ്ടായിട്ടില്ല, കുറ്റകൃതങ്ങളും നടന്നിട്ടില്ല.

സിറ്റി ഹാളിൽ വെച്ച് അദ്ദേഹത്തിന്റെ ഷൂ കാണാതായി. പിന്നെ ഒന്നും ചിന്തിച്ചില്ല പോലീസിന്റെ എമർജൻസി നമ്പറിലേക്ക് വിളിക്കുകയായിരുന്നു. അതെ സംഭവം നടന്നത് തന്നെയാണ് ഇനി അടുത്തതായി എന്താണ് നടന്നത് എന്ന് നിങ്ങൾക്ക് അറിയണ്ടേ??

virl

പ്രേതമോ.. ശാപമോ? സന്ധ്യ കഴിഞ്ഞാൽ ഇവിടെ ഒറ്റ മനുഷ്യനുണ്ടാവില്ല; ഹരിയാനയിലെ ആൾത്താമസമില്ലാത്ത 4 ​ഗ്രാമങ്ങൾ!
സംഭവം അത്ര അടിയന്തരമായ ഇടപെടൽ ആവശ്യമുള്ള കാര്യമല്ലെങ്കിലും മംഗളൂരു നോർത്ത് പോലീസ് നടപടിയെടുക്കാൻ മുന്നിട്ടിറങ്ങി. കേസ് പരിഹരിക്കാൻ തീരുമാനിച്ചു. പരാതിക്കാരൻ ഹാളിനകത്ത് ഒരു പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു. ഷൂ പുറത്ത് വെച്ചിരിക്കുകയായിരുന്നു.

എന്നാൽ ഭക്ഷണം കഴിച്ച് ഇറങ്ങിയപ്പോൾ തന്റെ ഷൂ നഷ്ടപ്പെട്ട കാര്യം അദ്ദേഹം മനസ്സിലാക്കി. ആകെ നിരാശനായ അദ്ദേഹം എന്താണ് ചെയ്യുക എന്ന് ആലോചിച്ച് നിന്നു. ഉടൻ തന്റെ ഷൂ മോഷണം പോയ വിവരം അറിയിക്കാൻ എമർജൻസി നമ്പറായ 112 ഡയൽ ചെയ്തു.

ഉടൻ തന്നെ കോൾ മംഗളൂരു നോർത്ത് പോലീസ് സ്റ്റേഷനിലേക്ക് റീഡയറക്ട് ചെയ്തു, അവിടെ ഉദ്യോഗസ്ഥർ വിഷയം ഗൗരവമായി എടുത്തിരുന്നു. കേസന്വേഷണത്തിന് ഒരു സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചു. അവർ സിസിടിവി ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ചു, അത് കുറ്റവാളിയെ തിരിച്ചറിയാനുള്ള ഒരു സൂചന നൽകി. വേദിയിൽ ജോലി ചെയ്യുന്ന ഒരു തൊഴിലാളി ആയിരുന്നു.

എന്നാൽ, മോഷണം പോയ ഷൂ കണ്ടെത്താൻ ആയിട്ടില്ല. പ്രതിക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. ഷൂ വാങ്ങിച്ചതിന്റെ രസീത് , പരാതിക്കാരന് നൽകാൻ കഴിഞ്ഞില്ല, ഇത് ഷൂവിന്റെ കൃത്യമായ മൂല്യം നിർണ്ണയിക്കാൻ പോലീസിന് ബുദ്ധിമുട്ടുണ്ടാക്കി. മുതിർന്നവർക്കുള്ള ഒരു ജോടി ഷൂവിന് 515 രൂപ മുതൽ 1,600 രൂപ വരെ വില വരുമെന്നാണ് ഓൺ ലൈൻ സെർച്ചിൽ കണ്ടെത്തിയത്.

മംഗളൂരു സിറ്റി പോലീസിന് അവരുടെ 24 മണിക്കൂറും എമർജൻസി ലൈനിൽ പ്രതിദിനം ശരാശരി 45 കോളുകൾ ലഭിക്കുന്നുണ്ടെന്ന് പോലീസ് കമ്മീഷണർ കുൽദീപ് കുമാർ ആർ ജെയിൻ പറഞ്ഞു.

അവബോധം വളർത്താനും ആവശ്യമായ സമയങ്ങളിൽ 112 ഡയൽ ചെയ്യാൻ പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കാനും അവർ ശ്രമിച്ചിട്ടും അവരുടെ എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റം (ഇആർഎസ്എസ്) വേണ്ടത്ര ഉപയോഗിക്കപ്പെടുന്നില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. എന്നാലും ചെരുപ്പ് കണ്ടെത്താൻ ആരെങ്കിലും ആത്മാർത്ഥമായി സഹായം തേടുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നില്ല!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+