ഗോവയ്ക്ക് ഹണിമൂണിന് പോകാമെന്ന് പറഞ്ഞ് പോയത് അയോധ്യയിലേക്കും വാരണാസിയിലേക്കും; വിവാഹമോചനം തേടി ഭാര്യ
വിവാഹം മോചനങ്ങൾ അസാധാരണമൊന്നുമല്ല. എന്നാൽ ഇടയ്ക്കൊക്കെ അസാധാരണമായ കാരണങ്ങൾ കൊണ്ട് വിവാഹ ബന്ധം വേർപ്പെടുത്താറുണ്ട്. അത്തരത്തിൽ ഒരു അസാധാരണമായ കാരണം കൊണ്ട് ഭർത്താവിൽ നിന്ന് ഭാര്യ വിവാഹ മോചനം തേടിയ സംഭവത്തെക്കുറിച്ചാണ് പറയുന്നത്. ചിലപ്പോൾ ആദ്യം കേൾക്കുമ്പോൾ നിങ്ങളൊന്ന് ഞെട്ടും എന്താണ് സംഭവം എന്ന് വിശദമായി അറിയാം.
ഹണിമൂൺ ആഘോഷിക്കാൻ ഗോവയിൽ പോകാമെന്ന് ഭാര്യയോട് പറഞ്ഞതിന് ശേഷം അയോധ്യയിലേക്കും വാരണാസിയിലേക്കും കൊണ്ട് പോയതിൽ പ്രതിഷേധിച്ചാണ് യുവതി വിവാഹ മോചനം തേടിയത്. വിവാഹം കഴിഞ്ഞ് അഞ്ച് മാസം ആയപ്പോഴാണ് ഭർത്താവിൽ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് ഭാര്യ രംഗത്ത് വന്നത്. ഫ്രീ പ്രസ് ജേർണലാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

യാത്ര കഴിഞ്ഞ് തിരിച്ചെത്തി 10 ദിവസത്തിന് ശേഷം ജനുവരി 19 ന് ആണ് യുവതി ഭോപ്പാൽ കുടുംബ കോടതിയിൽ വിവാഹ മോചനം തേടി കേസ് ഫയൽ ചെയ്തത്. ഭർത്താവ് ഐ ടി മേഖലയിലാണ് ജോലി ചെയ്യുന്നത്. നല്ല ശമ്പളം ലഭിക്കുന്നുണ്ടെന്നും വിവാഹ മോചന ഹർജിയിൽ പറയുന്നു. യുവതിയും ഉദ്യോഗസ്ഥയാണ്. ഹണിമൂൺ ആഘോഷത്തിനായി വിദേശത്ത് പോകാൻ വരെ സാമ്പത്തിക സ്ഥിതി ഉണ്ടെന്നും യുവതി പരാതിയിൽ പറയുന്നുണ്ട്.
മാതാപിതാക്കളെ പരിചരിക്കാൻ ആളില്ല എന്ന കാരണം പറഞ്ഞ് ഹണിമൂണിന് വിദേശത്തേക്ക് പോകേണ്ടതില്ലെന്നും പകരം ഗോവയിലോ ദക്ഷിണേന്ത്യയിലോ മറ്റും പോകാമെന്നായിരുന്നു ഭർത്താവ് പറഞ്ഞത്. എന്നാൽ ഭാര്യയോട് പറയാതെ അയോധ്യയിലേക്കും വാരണാസിയിലേക്കുമാണ് ഭർത്താവ് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. രാമക്ഷേത്രം പ്രതിഷ്ഠ ചടങ്ങിന് മുമ്പ് അമ്മ അയോധ്യ സന്ദർശിക്കാൻ ആഗ്രഹിച്ചത് കാെണ്ടാണ് ടിക്കറ്റ് ബുക്ക് ചെയ്തത് എന്നാണ് യാത്രയുടെ തലേദിവസം ഇയാൾ ഭാര്യയെ അറിയിച്ചത്.
അന്നൊന്നും യുവതി എതിർപ്പൊന്നും പറഞ്ഞില്ല. എന്നാൽ തീർത്ഥാടന സ്ഥലങ്ങളിൽ നിന്ന് മടങ്ങിയെത്തിയ ഉടൻ ഭർത്താവിൽ നിന്ന് വിവാഹ മോചനം തേടുകയായിരുന്നു,. ഭർത്താന് തനിക്ക് നൽകുന്നതിനെക്കാൾ കൂടതൽ പരിഗണ കുടുംബാംഗങ്ങൾക്ക് നൽകുന്നുവെന്നാണ് ഭാര്യ പറയുന്നത്. അതേ സമയം ഭാര്യ അനാവശ്യമായ കാര്യങ്ങൾക്ക് വഴക്ക് ഉണ്ടാക്കുകയാണ് എന്നാണ് ഭർത്താവ് പറയുന്നത്. ദമ്പതികൾ ഭോപ്പാൽ കുടുംഭ കോടതിയിൽ കൗൺസിലിംഗിലാണ്.












Click it and Unblock the Notifications