Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെള്ള് കടിച്ചു; യുവാവ് വെന്റിലേറ്ററിലായി.. കയ്യും കാലും മുറിച്ചുമാറ്റി; സംഭവിച്ചത്‌

ചെള്ള് കടിച്ചാൽ ആരെങ്കെലും ​​ഗൗരവമായി എടുക്കാറുണ്ടോ, അവയെ നശിപ്പിക്കാനുള്ള വഴിയായിരിക്കും നമ്മൾ നോക്കുക. എന്നാൽ ഈ ചെള്ള് അത്ര നിസ്സാരക്കാരനല്ല എന്നാണ് യുഎസിൽ നടന്ന സംഭവം വ്യക്തമാക്കുന്നത്. യുഎസിലെ ടെക്സാസിലാണ് ഈ സംഭവം നടക്കുന്നത്. ചെള്ള് കാരണം ഒരു യുവാവിന് നഷ്ടമായത് രണ്ട് കയ്യും കാലിന്റെ ഭാ​ഗവുമാണ്. സംഭവം എന്താണ് എന്ന് വിശദമായി വായിക്കാം.

35 വയസ്സുകാരനായ മൈക്കൾ കോൽഹോഫ് പനിയുടെ ലക്ഷണങ്ങളുമായാണ് ഡോക്ടറെ കാണാൻ പോകുന്നത്. എന്താണ് സംഭവിച്ചതെന്നൊക്കെ ഡോക്ടർ ചോദിച്ചപ്പോഴാണ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു പ്രാണി കടിച്ച കാര്യം യുവാവ് പറയുന്നത്. ഇതിന് പിന്നാലെ വയറു വേദനയും പനിയും ഉണ്ടായെന്നും ഇദ്ദേഹം പറഞ്ഞു. ഒരാഴ്ച കഴിഞ്ഞപ്പോൾ തന്റെ സ്ഥിതി ​ഗുരുതരമായെന്നും അങ്ങനെയാണ് ഡോക്ടറെ കാണാൻ പോയതെന്നും യുവാവ് പറഞ്ഞു.

Typhus

അങ്ങനെ യുവാവ് ചികിത്സയിലായി. ചികിത്സക്കിടെ ബെഡിൽ നിന്ന് എഴുന്നേൽക്കാൻ പറ്റാത്ത അവസ്ഥയിൽ എത്തി. ഉടൻ തന്നെ ഇയാളെ അത്യാഹിത വിഭാ​ഗത്തിലേക്ക് മാറ്റി. എന്നാൽ സെപ്റ്റിക് ഷോക്ക് ( മാരകം ആയേക്കാവുന്ന ഒരു മെഡിക്കൽ അവസ്ഥ, അണുബാധയോ ഒന്നിലധികം പകർച്ച വ്യാധി കാരണമോ സംഭവിക്കാം) കാരണം ഇദ്ദേഹത്തെ തീവ്രപരിചരണ വിഭാ​ഗത്തിലേക്ക് മാറ്റി. ഇവിടെ നിന്ന് മൈക്കിളിനെ വെന്റിലേറ്ററിലേക്ക് മാറ്റി.

ആന്റി ബയോട്ടികൾ നൽകുകയും ഡയാലിസിസ് ആരംഭിക്കുകയും ചെയ്തു. പക്ഷേ കാര്യമായ മറ്റം ഉണ്ടായില്ല. ചികിത്സ തുടർന്നെങ്കിലും യുവാവിന്റെ നില അതീവ ​ഗുരുതരമായി. കൈകാലുകൾ മരവിച്ചു. കയ്യിലേക്കുള്ള രക്തയോട്ടം പൂർണമായും നിലച്ചു. സെപ്റ്റിക് ഷോക്ക് കാരണം. യുവാവിന്റെ ചില അവയവങ്ങളിലേക്കുള്ള രക്തയോട്ടം നിലച്ചു. യുവാവിന്റെ ജീവൻ രക്ഷിക്കാൻ രണ്ട് കൈകളും കാലിന്റെ ഒരു ഭാ​ഗവും മുറിച്ച് കളയേണ്ടി വന്നു.

ടൈഫസ് എന്ന ബാക്ടീരിയൽ അണുബാധയാണ് മൈക്കിളിന് എന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. ഈ അണുബാധ ബാധിച്ച ചെള്ള് കടിച്ചതാണ് മൈക്കിളിന്റെ അവസ്ഥയ്ക്ക് കാരണം എന്നാണ് കണ്ടെത്തിയത്. പനി, തലവേദന, ചൊറി എന്നിവയാണ് സാധാരണ ലക്ഷങ്ങൾ. ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ചാൽ ഒന്ന് മുതൽ രണ്ട് ആഴ്ചയ്ക്കകം രോ​ഗലക്ഷണങ്ങൾ കാണിക്കാൻ‌ തുടങ്ങും. രോ​ഗത്തിനെതിരെ വാക്സിനുകൾ വികസിപ്പിച്ചെങ്കിലും വിപണയിൽ ഇത് ലഭ്യമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+