തക്കാളിക്ക് സംരക്ഷണമൊരുക്കാൻ സെക്യൂരിറ്റിയെ നിയമിച്ച് പച്ചക്കറി വിൽപ്പനക്കാരൻ! ഡ്യൂട്ടി 8 മണിക്കൂർ
ന്യൂഡസൽഹി: തക്കാളിയെ കുറിച്ച് സംസാരം തുടങ്ങയിട്ട് കുറച്ച് ദിവസങ്ങളായി. 20 രൂപയായിരുന്ന തക്കാളിക്ക് കണ്ണടച്ച് തുറക്കും മുൻപ് 100 രൂപ ആകുമെന്ന് ആരെങ്കിലും കരുതിയിരുന്നോ. ഇപ്പോൾ നൂറും കഴിഞ്ഞ് കുതിപ്പ് തുടർന്നുകൊണ്ടിരിക്കുകയാണ്. ചില സംസ്ഥാനത്ത് വില കുതിച്ച് 250 ൽ വരെ എത്തി.
പലരും തക്കാളിയുടെ ഉപയോഗം പരമാവധി കുറച്ചു. പൂർണമായി ഒഴിവാക്കുക അത്ര എളുപ്പമല്ലല്ലോ. അതുകൊണ്ട് വിലപേശി വാങ്ങാനും ഇപ്പോഴുള്ള വിലയ്ക്ക് വാങ്ങാനുമൊക്കെ ആളുകൾ ചന്തയിലേക്ക് കുതിക്കുകയാണ്. ഇപ്പോൾ വാരണസിയിലെ ലങ്കാ പ്രദേശത്ത് ഒരു പച്ചക്കറി വിൽപ്പനക്കാരൻ തക്കാളിയെ സംരക്ഷിക്കാൻ വേണ്ടി രണ്ട് അംഗരക്ഷകരെ വെച്ചിരിക്കുകയാണ്.
തക്കാളി വാങ്ങാൻ എത്തുന്നവർ അക്രമസക്തർ ആകുന്നത് കൊണ്ടാണ് രണ്ട് ആളുകളെ നിയമിച്ചത്. അജയ് ഫൗജി എന്ന കച്ചവടക്കാരനാണ് സുരക്ഷാ ജീവനക്കാരെ നിയമിച്ചത്. "തക്കാളി വിലയെച്ചൊല്ലി ആളുകൾക്കിടയിൽ തർക്കങ്ങൾ ഞാൻ കേട്ടുകൊണ്ടിരുന്നു. എന്റെ കടയിലെ ആളുകളും വിലപേശാൻ ശ്രമിച്ചു.
അതുകൊണ്ട് തന്നെയാണ് നിരന്തരമായ തർക്കങ്ങൾ അവസാനിപ്പിക്കാൻ, എന്റെ വണ്ടിയിൽ യൂണിഫോമിൽ സുരക്ഷ ജീവനക്കാരെ വിന്യസിക്കാൻ ഞാൻ തീരുമാനിച്ചത്," ഫൗജി പിടിഐയോട് പറഞ്ഞു.
തക്കാളി കിലോയ്ക്ക് 140-160 രൂപയ്ക്ക് വിൽക്കുന്ന അജയ് ഫൗജിയുടെ വണ്ടിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ സുരക്ഷാ ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്. എന്നാൽ, എത്ര തുകയ്ക്കാണ് ഇവരെ നിയമിച്ചതെന്ന് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. "ആരും സൗജന്യമായി സുരക്ഷ നൽകില്ല." അദ്ദേഹം പറഞ്ഞു
തന്റെ വണ്ടിയിൽ സുരക്ഷാ ജീവനക്കാരെ വെച്ചത് എങ്ങനെയാണ് അദ്ദേഹത്തിന് ഗുണമായതെന്ന് ചോദിച്ചപ്പോൾ, ആളുകൾ ബഹളം വെയ്ക്കുന്നത് അക്രമാസക്തമാകുന്നതും കുറഞ്ഞിട്ടുണ്ടെന്ന് അജയ് ഫൗജി പറഞ്ഞു.

എസ്പി തലവൻ അഖിലേഷ് യാദവും അജയ് ഫൗജിയെയും സുരക്ഷ ജീവനക്കാരെയും കുറിച്ചുള്ള ഒരു വാർത്താ ക്ലിപ്പിന്റെ ചിത്രം പങ്കിട്ടു, "ബിജെപി തക്കാളിക്ക് 'ഇസഡ് പ്ലസ്' സുരക്ഷ നൽകണം" എന്നാണ് അദ്ദേഹം പറഞ്ഞത്.
സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ ജന്മദിനത്തിൽ സമാജ് വാദി പാർട്ടി പ്രവർത്തകനായ അജയ് ഫൗജി നേരത്തെ വാരണാസിയിൽ തക്കാളിയുടെ ആകൃതിയിലുള്ള കേക്ക് മുറിച്ചിരുന്നു.
അതേസമയം, കർണാടകയിൽ നിന്ന് ഒന്നര ലക്ഷം രൂപയുടെ തക്കാളി മോഷണം പോയിരുന്നു. വില കുതിച്ചുയരുന്നതിനിടെയാണ് മോഷണം പോയത്. പോലീസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications