Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസിലെ ആശുപത്രിയിൽ വെച്ച് കടലാമയ്ക്ക് സിടി സ്കാൻ; അപൂർവം..കണ്ടെത്തേണ്ടത് ഇക്കാര്യം

ഒരു അപൂർവ്വ സംഭവത്തെക്കുറിച്ചാണ് പറയാൻ പോകുന്നത്. അമേരിക്കയിലെ ഒരു ആശുപത്രിയിൽ വെച്ച് ഒരു ആമയ്ക്ക് സിടി സ്കാൻ നടത്തി.
വംശനാശ ഭീഷണി നേരിടുന്ന കെംപ്സ് നേരിടുന്ന കെംപസ് റിഡ്ലി കടലാമയായ കാലെയ്ക്കാണ് സ്കാനിം​ഗ്.

അലബാമയിലെ ഡെകാതുർ മോർഗൻ ഹോസ്പിറ്റലിൽ വച്ച് ആണ് ആമയുടെ സ്കാനിം​ഗ് നടത്തിയത്. ഈ ആശുപത്രിയിലെ ആ​ദ്യത്തെ മൃ​ഗരോ​ഗിയാണ് ഈ ആമ. 2020 മുതൽ കാലയെ താമസിപ്പിച്ചിരിക്കുന്നത്. കുക്ക് മ്യൂസിയം ഓഫ് നാച്വറൽ

virl

ചിത്രത്തിന് കടപ്പാട്: കുക്ക് മ്യൂസിയം ഓഫ് നാച്വറൽ സയൻസ്

സയൻസ് ആണ് സിടി സ്കാനിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. 2019 ൽ മത്സ്യത്തൊഴിലാളികളുടെ ചൂണ്ടക്കൊളുത്തിൽ കരുങ്ങി ആമയക്ക് പരിക്കേറ്റിരുന്നു.

ആമയുടെ തോടിനാണ് പരിക്കേറ്റത്. ഇതിന് പിന്നാലെ ഈ ആമയ്ക്ക് അണുബാധ ഏറ്റിരുന്നു. അതുകൊണ്ടുതന്നെ ആമയ്ക്ക് കടലിലേക്ക് തിരിച്ചുപോകാൻ സാധിച്ചിരുന്നില്ല.

മൃ​ഗഡോക്ടറുടെ പരിചരണം എല്ലാസമയത്തും ആവശ്യമായിവരുന്ന നിലയിലാണ് ആമയെന്നാണ് മ്യൂസിയം ജീവനക്കാർ പറയുന്നത്. ഇപ്പോൾ ആമയുടെ അണുബാധയെക്കുറിച്ച് പരിശോധിക്കാനാണ് സിടി സ്കാൻ നടത്തിയത്.

ഡെകാതുർ മോർഗൻ ഹോസ്പിറ്റലിൽ സിടി സ്കാൻ ലഭിച്ച ആദ്യ മൃഗമായി കാലെ ചരിത്രം സൃഷ്ടിച്ചുവെന്നും കാലെയുടെ പുറന്തോടിലേറ്റ ആഴത്തിലുള്ള അണുബാധയുടെ ഇപ്പോഴത്തെ അവസ്ഥ വിലയിരുത്തുന്നതിനുള്ള മികച്ച ഉപകരണ ആണ് ഈ സിടി സ്കാനെന്നും കുക്ക് മ്യൂസിയം ഓഫ് നാച്ചുറൽ സയൻസ് സോഷ്യൽമീഡിയയിൽ കുറിച്ചു.

സ്കാനിം​ഗ് സാധ്യമാക്കിയ ഡെക്കാറ്റർ മോർഗൻ ഹോസ്പിറ്റൽ സ്റ്റാഫിനും അസോസിയേറ്റ്‌സിനും തങ്ങളുടെ മ്യൂസിയത്തിനും വെറ്റിനറി സ്റ്റാഫിനും നന്ദി അറയിക്കുന്നതായും പറഞ്ഞു.

ആമ മേശയിൽ നിന്ന് ചാടിപ്പോകാതിരിക്കാൻ അതിനെ ഡോക്ടർമാർക്ക് പിടിക്കേണ്ടി വന്നുവെന്നും കടലാമ ആയതുകൊണ്ട് തന്നെ താൻ എന്തിനാണ് അതിലൂടെ കടന്നുപോകുന്നത് എന്ന ഭയം അതിന് ഉണ്ടാവുമെന്നും നമുക്കൊക്കെ ഡോക്ടർമാരുടെ അടുത്ത് പോവാനുള്ള മടി ആമയ്ക്കും ഉണ്ടാവുമെന്നും മ്യൂസിയം അധികൃതർ വ്യക്തമാക്കി.

അറ്റ്ലാൻറിക് റിഡ്‌ലി കടലാമ എന്ന് അറിയപ്പെടുന്ന കടലാമയാണ് കാലെ. 250 പെൺകടലാമ മാത്രമാണ് ഇപ്പോൾ ലോകത്ത് ശേഷിക്കുന്നതെന്നാണ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡമിനിസ്ട്രേഷൻ പറയുന്നു.

മത്സ്യബന്ധന വലകളിലും കൊളുത്തുകളിലും പെട്ട് ഓരോ വർഷവും 4,600 കടലാമകൾ യുഎസിൽ മാത്രം മരിക്കുന്നുവെന്നാണ്
സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂട്ട് വിലയിരുത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+