Get Updates
Get notified of breaking news, exclusive insights, and must-see stories!

ആയുസ്സ് ദിവസങ്ങള്‍; കൈനോട്ടക്കാരിയുടെ പ്രവചനം കേട്ട് ചോക്ലേറ്റ് കഴിച്ച യുവതിക്ക് സംഭവിച്ചത് ഇങ്ങനെ

റിയോ ഡി ജനീറോ: ജ്യോതിഷത്തിലും കൈനോട്ടത്തിലുമെല്ലാം വിശ്വസിക്കുന്നവര്‍ ലോകത്ത് ധാരാളമുണ്ടാവും. നമ്മുടെ ജീവിതത്തില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന ആകാംക്ഷ എല്ലാവര്‍ക്കുമുണ്ടാവും. ബ്രസീലില്‍ നിന്നള്ള 27കാരി ഫെര്‍ണാണ്ട വാലോസ് പിന്റോയെ സംബന്ധിച്ച് കൈനോട്ടം സിനിമകളിലെല്ലാം കാണുന്ന ദുരന്തമായ പര്യവസാനമായി മാറിയിരിക്കുകയാണ്.

ആരും കേട്ടാല്‍ അമ്പരന്ന് പോകുന്ന കാര്യങ്ങളാണ് ഫെര്‍ണാണ്ടയുടെ ജീവിതത്തില്‍ സംഭവിച്ചിരിക്കുന്നത്. ഒരു കൈനോട്ടം നടത്തുന്നവര്‍ സമ്മാനമായി നല്‍കിയ ചോക്ലേറ്റ് ഫെര്‍ണാണ്ടയുടെ ജീവനെടുത്തിരിക്കുകയാണ്. ബ്രസീലിലെ മാച്ചിയോ മേഖലയില്‍ സാധാരണ ഒരു ദിവസം നടന്നുപോകുകയായിരുന്നു ഫെര്‍ണാണ്ടയുടെ അവിടേക്കാണ് ദുരന്തം കടന്നുവന്നത്.

chocolate-palmistry

മാച്ചിയോ മേഖല കൈനോട്ടക്കാരാല്‍ സമ്പന്നമാണ്. നിരവധി പേര്‍ അവിടെ ഭാഗ്യവും, ഭാവിയും പറയാനുണ്ടാവും. ഓഗസ്റ്റ് മൂന്നാം തിയതി ഇവരുടെ അടുത്തേക്ക് ഒരു പ്രായമുള്ള സ്ത്രീ വന്നതോടെയാണ് എല്ലാം മാറി മറഞ്ഞത്. ഇവര്‍ ഫെര്‍ണാണ്ടയുടെ കൈ നോക്കാമെന്ന് അറിയിക്കുകയായിരുന്നു. ഇവരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് യുവതി സമ്മതിക്കുകയായിരുന്നു.

എന്നാല്‍ ഈ ദുരൂഹത നിറഞ്ഞ കൈനോട്ടക്കാരിയെ കുറിച്ചുള്ള യാതൊരു കാര്യവും ഇവര്‍ക്ക് അറിയില്ലായിരുന്നു. കൈനോക്കിയ വയോധിക ഫെര്‍ണാണ്ടയ്ക്ക് അധികം ആയുസ്സില്ലെന്ന് അറിയിക്കുകയായിരുന്നു. കുറച്ച് ദിവസത്തിനുള്ളില്‍ ഇവര്‍ മരിക്കുമെന്നും അറിയിച്ചു. വിടപറയുന്ന യുവതിക്ക് സമ്മാനമായി ഇവര്‍ ചോക്ലേറ്റും സമ്മാനിച്ച് വയോധിക മടങ്ങുകയായിരുന്നു.

അതേസമയം കൈനോട്ടക്കാരിയായ വയോധികയുടെ ഇടപെടലില്‍ യാതൊരു സംശയവും ഫെര്‍ണാണ്ടയ്ക്ക് തോന്നിയിരുന്നില്ല. ചോക്ലേറ്റ് തന്നതില്‍ അവള്‍ സന്തോഷവതിയായിരുന്നു. നല്ല വിശപ്പുള്ളത് കൊണ്ട് അവര്‍ അത് കഴിക്കുകയും ചെയ്തുവെന്ന് ഫെര്‍ണാണ്ടയുടെ ബന്ധു ക്രിസ്റ്റീന മാധ്യമങ്ങളോട് പറഞ്ഞു. കാരണം ഈ ചോക്ലേറ്റ് പൊതിഞ്ഞ നിലയിലായിരുന്നു. അതുകൊണ്ട് അപകടം നിറഞ്ഞ യാതൊന്നും അവര്‍ സംശയിച്ചിരുന്നില്ല.

വിശപ്പേറിയത് കൊണ്ട് അത് വേഗത്തില്‍ കഴിക്കുകയും ചെയ്തു. എന്നാല്‍ ചോക്ലേറ്റ് കഴിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ യുവതി ഗുരുതരാവസ്ഥയിലേക്ക് വീഴുകയായിരുന്നു. കാര്യമായ അസുഖം ഉള്ളത് പോലെയായിരുന്നു ഇവര്‍ക്ക് അനുഭവപ്പെട്ടത്. ഛര്‍ദിയും, തലചുറ്റി വീഴലുമെല്ലാം അവര്‍ക്ക് ആരംഭിച്ചിരുന്നു.മരിക്കുന്നതിന് മുമ്പ് ഫെര്‍ണാണ്ട കുടുംബത്തിന് അയച്ച സന്ദേശത്തില്‍ അവരുെട ആരോഗ്യ നിലയെ കുറിച്ച് പറയുന്നുണ്ട്.

തന്റെ ആരോഗ്യനില വളരെ വേഗം മോശമാവാന്‍ തുടങ്ങി. ഹൃദയം അതിവേഗം മിടിക്കാന്‍ തുടങ്ങി. എന്റെ കാഴ്ച്ച മങ്ങുന്നു എന്നെല്ലാം ഇവര്‍ കുറിച്ചിരുന്നു. നേരത്തെ യുവതി ഗ്യാസിന്റെയും അള്‍സറിന്റെയും പ്രശ്‌നങ്ങളുണ്ടായിരുന്നു. അതാണ് മരണകാരണം എന്നായിരുന്നു കരുതിയത്. എന്നാല്‍ കൈനോട്ടക്കാരി ചോക്ലേറ്റ് നല്‍കിയെന്ന് പറഞ്ഞതിലൂടെയാണ് സംശയം വന്നത്.

യുവതിയെ കാണാനായി ബന്ധു എത്തിയപ്പോള്‍ മൂക്കില്‍ നിന്ന് രക്തം ഒലിപ്പിച്ച നിലയിലായിരുന്നു. ഓഗസ്റ്റ് നാലിന് ഫെര്‍ണാണ്ട ലോകത്തോട് വിടപറയുകയായിരുന്നു. ഫെര്‍ണാണ്ടയുടെ മരണത്തെ തുടര്‍ന്ന് ഇവരുടെ കുടുംബം ആകെ തകര്‍ന്ന് പോയിരുന്നു. പിന്നീട് നടന്ന പോസ്റ്റുമോര്‍ട്ടത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ കണ്ടെത്തിയത്.

സള്‍ഫോട്ടോപ്പും, ടെര്‍ബുഫോസും ഇതില്‍ അടങ്ങിയിരുന്നു. ഇത് കീടനാശിനികളാണ്. ബ്രസീലില്‍ ലഭ്യമായവയാണിത്. കഴിഞ്ഞ അഞ്ച് വര്‍ഷം മരിച്ച ഒരാളിലും ഈ വിഷാംശത്തിന്റെ അംശം കണ്ടെത്താന്‍ സാധിച്ചിരുന്നില്ലെന്ന് ഡെയ്‌ലി മെയ്ല്‍ റിപ്പോര്‍ട്ട് ചെയ്തു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ അറസ്റ്റുണ്ടായിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+