Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞെട്ടലില്ലാതെ പാട്ടുപാടി എലിസബത്ത്; അസുഖം ഭേദമായോ എന്ന് സോഷ്യൽ മീഡിയ, കാര്യം വ്യക്തമാക്കി താരം..

പാട്ടുകളെ ഒരുപാട് സ്നേഹിക്കുന്ന വ്യക്തിയാണ് എലിസബത്ത് എസ് മാത്യു. ഇടയക്കിടെ വരുന്ന ടിക്സ് ( ഞെട്ടൽ) വരുന്ന രോ​ഗാവസ്ഥയിൽ എലിസബത്ത് പാട്ടുകൾ പാടി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട് കഴിഞ്ഞദിവസം എലിസബത്ത് ഞെട്ടൽ വരാതെ പാടുന്ന ഒരു വീഡിയോ പങ്കുവെച്ചിരുന്നു.

ഇതിന് പിന്നാലെ നിരവധി പേരാണ് എലിസബത്തിന്റെ അസുഖം മാറിയോ എന്ന് അന്വേഷിച്ചത്. ഇപ്പോൾ ഈ ചോദ്യത്തിനുള്ള മറുപടിയും തന്റെ അസുഖത്തെക്കുറിച്ചിമൊക്കെ പറയുകായണ് എലിസബത്ത്. മനോരമ ഓൺലൈനിനോടായിരുന്നു പ്രതികരണം.

singr

ട്യൂററ്റ് സിൻഡ്രോമിന്റെ ഭാ​ഗമായുള്ള ഞെട്ടൽ ( ടിക്സ്) എപ്പോഴും ഒരുപോലെ ആയിരിക്കില്ലെന്നും ചില സമയത്ത് കൂടുകയും ചില സമയത്ത് കുറയുകയും ചെയ്യും. ഏതുസമയത്താണ് കൂടുന്നതെന്നോ കുറയുന്നതെന്നോ മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്നും ഉത്കണ്ഠഠവരുമ്പോഴോ അതിയായ സന്തോഷം വരുമ്പോഴോ ടിക്സ് വല്ലാതെ കൂടും എന്നും യാതൊരു ടെൻഷനില്ലാതെ ശാന്തമായിരിക്കുമ്പോഴും ചിലപ്പോൾ ടിക്സ് വരാറുണ്ടെന്നും എലിസബത്ത് പറയുന്നു.

ടിക്സ് കുറഞ്ഞിരുന്ന സമയത്ത് വെറുചെ പാടിയപ്പോൾ എടുത്ത വീഡിയോ ആണ പേജിൽ പോസ്റ്റ് ചെയ്തതെന്നാണ് എലിസബത്ത് പറയുന്നത്. എന്തോ ഭാ​ഗ്യത്തിന് ടിക്സ് ഇല്ലാതെ പാട്ട് പൂർത്തിയാക്കാൻ സാധിച്ചുവെന്നും എലിസബത്ത് പറഞ്ഞു. ആ സമയത്ത് രണ്ട് വീഡിയോ എടുത്തിരുന്നുവെന്നും അതിൽ ആദ്യത്തേതാണ് പോസ്റ്റ് ചെയ്തത്, രണ്ടാമത്തേത് ജീവാംശമായി എന്ന പാട്ടായിരുന്നുവെന്നും അത് പാടിയപ്പോൾ ടിക്സ് വന്നെന്നും എലിസബത്ത് പറഞ്ഞു. അതിൽ ആദ്യത്തേതാണ് പോസ്റ്റ് ചെയ്തത്. രണ്ടാമത് 'ജീവാംശമായി' എന്ന പാട്ടായിരുന്നു. പക്ഷേ, അതു പാടിയപ്പോൾ ടിക്സ് വന്നു, എലിസബത്ത് പറയുന്നു

ടിക്സ് ഇല്ലാതെ പലപ്പോഴും താൻ പാടിയിട്ടുണ്ടെന്നും വീട്ടിൽ മാതാപിതാക്കളുടെ അടുത്ത് വെറുതെയിരിക്കുമ്പോഴാണ് അത് സംഭവിക്കാറുള്ളതെന്നും ചുമ്മാ വർത്തമാനം പറഞ്ഞിരിക്കുമന്നതിനിടയിൽ പാടുമ്പോൾ അധികം ടിക്സ് വരാറില്ല. പക്ഷേ അതൊന്നും വീഡിയോ എടുത്തിരുന്നില്ലെന്നും എലിസബത്ത് പറയുന്നു.

ടിക്സ് ഇല്ലാത്ത സമയം നോക്കി വീഡിയോ എടുത്തുകൂടെ വല്ലാതെ ഞെട്ടൽ ഉള്ള സമയത്ത് വീഡിയോ എടുക്കുന്നത് റീച്ച് കിട്ടാനാണോ എന്നിങ്ങഴെ വിമർശനങ്ങൾ നേരിടാറുണ്ടെന്നും ടിക്സ് ഉണ്ടെന്ന് കരുതി പാട്ട് പാടാനോ അത് പ്രദർശിപ്പിക്കാനോ താനെന്തിന് മടിക്കണം എന്നാണ് എലിസബത്ത് ചോദിക്കുന്നത്.

ഞാനും ഈ സമൂഹത്തിന്റെ ഭാമല്ലേ, ഞാൻ എന്താണോ അതായിരിക്കാനാണ് ആ​ഗ്രഹിക്കുന്നത്. ട്യൂററ്റ് സിൻഡ്രോം ഇപ്പോൾ എന്റെ ഐഡന്റിറ്റി ആയിക്കഴിഞ്ഞു. അതിലൂടെയാണ് ആളുകൾ തിരിച്ചറിയുന്നതെന്നും ടിക്സിനെ അതിജീവിച്ച് പാടുന്നത് കാെണ്ടാണ് ആളുകൾ അറിയുന്ന ​ഗായിക ആവാൻ കഴിഞ്ഞതെന്നും എലിസബത്ത് പറയുന്നു.

മുൻപ് ലയിച്ച് പാടിയത് പോലെ തനിക്കിപ്പോൾ സാധിക്കുന്നില്ലെന്നും സ്കൂളിൽ‌ പാടിയിരുന്ന സമയത്ത് ഇത്രയും ടിക്സ് ഉണ്ടായിരുന്നില്ലെന്നും അപ്പോൾ പാട്ടിൽ ലയിച്ചു പാടാൻ കഴിയുമായിരുന്നുവെന്നും ഇപ്പോൾ അത്രയും കഴിയുന്നില്ലെന്നും പരമാവധി ശ്രമിക്കുന്നുണ്ടെന്നും എലിസബത്ത് പറയുന്നു.

തൻ‌റെ പാട്ടുകൾ കേൾക്കാൻ ആ​ഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോൾ വലിയ സന്തോൽഷമാണ് അനുഭവിച്ചതെന്നും അലോപ്പതി ചികിത്സ തുടരുകയാണെന്നും മരുന്നുകൾ കഴിക്കുന്നുണ്ടെന്നും കാര്യമായ വ്യാത്യാസം ഇതുവരെ സംഭവിച്ചിട്ടില്ലെന്നും എലിസബത്ത് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+