കൊതിയൂറും മലായി മട്ടനില്‍ ചത്ത എലി; ഞെട്ടിത്തരിച്ച് കഴിക്കാനെത്തിയവര്‍, പിന്നാലെ സംഭവിച്ചത്
പണ്ട് കാലത്തൊക്കെ വല്ലപ്പോഴും ഹോട്ടലുകളില്‍ പോയി ഭക്ഷണം കഴിക്കുന്ന പതിവ് പലര്‍ക്കുമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് കാലം മാറി. വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ഇന്ന് ഹോട്ടലുകളില്‍ നിന്നും തട്ടുകടകളില്‍ നിന്നുമാണ് ഭക്ഷണം കഴിക്കുന്നത്. ഇഷ്ട വിഭവങ്ങള്‍ തേടി കിലോ മീറ്ററുകള്‍ സഞ്ചരിച്ച് പോകുന്നവരെ കുറിച്ചും നമ്മള്‍ കേട്ടിട്ടുണ്ട്.
എന്നാല്‍ ഇങ്ങനെ ഇഷ്ട വിഭവം കഴിക്കാന്‍ പോകുന്നവര്‍ക്ക് പലര്‍ക്കും ദുരനുഭവങ്ങള്‍ ഉണ്ടാകാറുമുണ്ട്. അങ്ങനെ ഒരു ദുരനുഭവത്തെ കുറിച്ചുള്ള സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഉത്തരേന്ത്യയിലെ ഏറ്റവും പ്രചാരത്തിലുള്ള മലായി മട്ടന്‍ കഴിക്കാന്‍ പോയ ചിലര്‍ക്കാണ് ദുരനുഭവമുണ്ടായത്.

പഞ്ചാബിലെ ഒരു പ്രമുഖ റസ്റ്റോറന്റില്‍ മലായി മട്ടന്‍ കഴിക്കാനെത്തിയവര്‍ക്ക് ഭക്ഷണത്തില്‍ നിന്ന് ചത്ത എലിയെ കിട്ടി. ഇതിന്റെ വീഡിയോ ഒരാള്‍ ട്വിറ്ററില്‍ പങ്കുവച്ചതോടെയാണ് പുറം ലോകം അറിയുന്നത്. മലായി മട്ടന്‍ വിഭവത്തില്‍ നിന്ന് ചത്ത എലിയെ പുറത്തെടുത്ത് ക്യാമറയില്‍ കാണിക്കുന്നത് വീഡിയോയില്‍ കാണാം. ലുധിയാനയിലെ പ്രശസ്തമായ പ്രകാശ് ധാബയിലാണ് സംഭവം നടന്നതെന്ന് ട്വിറ്ററില്‍ വീഡിയോ പങ്കുവച്ച ഉപയോക്താവ് അവകാശപ്പെട്ടു.
എന്നാല്‍ ഈ ആരോപണങ്ങള്‍ എല്ലാം തള്ളി റസ്റ്റോറന്റ് അധികൃതര്‍ രംഗത്തെത്തി. ചില ഉപഭോക്താക്കള്‍ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ മനപ്പൂര്‍വം നടത്തിയ ശ്രമമാണിതെന്ന് അവർ ആരോപിച്ചു. അതേസമയം, വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. വീട്ടില്‍ പാകം ചെയ്യുന്നതല്ലാതെ പുറത്ത് നിന്ന് നോണ്‍ വെജ് ഭക്ഷണം കഴിക്കരുതെന്നാണ് ഒരാള്‍ ട്വിറ്ററില്‍ കമന്റ് ചെയ്തത്. സംഭവം സത്യമല്ലെങ്കില്‍ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന് ചിലര്‍ റസ്റ്റോറന്റ് അധികൃതരോട് പറഞ്ഞു.
എന്നാല്‍ ഇത്തരമൊരു സംഭവം ആദ്യമായല്ല പഞ്ചാബിൽ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം, ഒരു വെള്ളിയാഴ്ച ദിവസം നെക്സസ് എലാൻ മാളിലെ ഫുഡ് കോര്‍ട്ടില്‍ ഭക്ഷണത്തില്‍ ചത്ത പാറ്റയെ കണ്ടെത്തിയിരുന്നു. കൂടാതെ അതേ മാളിലെ ഒരു ഭക്ഷണശാലയില്‍ ഛോലെ ബട്ടൂരയില്‍ ചത്ത പല്ലിയെ കണ്ടെത്തിയിരുന്നു. ഇത്തരം സംഭവങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴിയാണ് പുറത്തുവരുന്നത്.












Click it and Unblock the Notifications