ഭർത്താവാണെന്ന് കരുതി തെരുവിൽ നിന്നും യുവാവിനെ വീട്ടിലേക്ക് കൊണ്ടുപോയി; വൻ ട്വിസ്റ്റ്..ഞെട്ടൽ മാറാതെ യുവതി
വർഷങ്ങൾക്ക് മുമ്പ് കാണാതായ ഒരാളെ കണ്ടെത്തുന്ന ആ നിമിഷത്തെ കുറിച്ച് ഒന്ന് ആലോചിച്ചൂ നോക്കൂ, എത്ര മനോഹരമായിരിക്കും അല്ലേ..അത്തരത്തിൽ ഒരു വാർത്ത അടുത്തിടെ പുറത്തുവന്നിരുന്നു. പത്ത് വർഷത്തിന് ശേഷം തന്റെ ഭർത്താവിനെ കണ്ടെത്തിയ ഭാര്യയുടെ വാർത്ത.
ബല്ലിയയിലെ സുഖ്പുര മേഖലയിലെ ദേവ്കാലി ഗ്രാമത്തിൽ താമസിക്കുന്ന മോതിചന്ദ് വർമയെ (44) ആണ് പത്ത് വർഷത്തിന് ശേഷം ഭാര്യ ജാനകി കണ്ടെത്തിയെന്നായിരുന്നു വാർത്ത സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തിരുന്നു.

ആശുപത്രിയിൽ പോകുന്ന വഴിയെ ആണ് ഇവർ തന്റെ ഭർത്താവിനെ കണ്ടെതെന്നായിരുന്നു റിപ്പോർട്ട്. ഉത്തർപ്രദേശിലായിരുന്നു സംഭവം. താടിയും മുടിയുമൊക്കെ നീട്ടി വളർത്തിയ കോലത്തിലായിരുന്ന ആ മനുഷ്യൻ. എന്നാൽ അയാളെ കണ്ടയുടൻ അത് തന്റെ ഭർത്താവാണെന്ന് യുവതിക്ക് തോന്നി. അങ്ങനെയാണ് ഉടൻ തന്നെ ഇയാളേയും കൊണ്ട് ആ യുവതി വീട്ടിലേക്ക് പോയത്.
എന്നാൽ സംഭവത്തിൽ വൻ ട്വിസ്റ്റ് നടന്നതായാണ് പുറത്തുവരുന്ന വിവരം. ഭർത്താവിനേയും കൊണ്ട് വീട്ടിലെത്തിയ ശേഷമാണ് ജാനകി ആ സത്യം അറിയുന്നത്. അത് ജാനകിയുടെ ഭർത്താവ് ആയിരുന്നില്ല.
വീട്ടിലേക്ക് എത്തിയ ശേഷമായിരുന്നു ഇയാളോട് യുവതി കാര്യങ്ങളൊക്കെ സംസാരിക്കുന്നത്. ജാനകി പല കാര്യങ്ങളും ചോദിച്ചിരുന്നുവെങ്കിലും ഇയാൾ ഒന്നും മറുപടി പറഞ്ഞിരുന്നില്ല. ഇതോടെ ജാനകി യുവാവിന്റെ അടയാങ്ങൾ പരിശോധിക്കാൻ തുടങ്ങി. അപ്പോഴാണ് താൻ ഭർത്താവാണെന്ന് കരുതി കൊണ്ടുവന്ന ആൾ തന്റെ ഭർത്താവ് അല്ലെന്നും.
ഭർത്താവിന്റെ രൂപത്തോട് സാമ്യം ഉള്ള ആൾ മാത്രമാണെന്നും മനസ്സിലാക്കിയത്. ഇതോടെ യുവതി ഇയാളോട് മാപ്പ് പറയുകയും ചെയ്തു. രാഹുൽ എന്ന് പറയുന്ന ആളെയാണ് താൻ ഭർത്താവ് ആണെന്ന് കരുതി കൊണ്ടുവന്നതെന്ന് മനസ്സിലായ യുവതി ഇയാളെ ബന്ധുക്കളെ ഏൽപ്പിച്ചു.
എന്നാലും ഇത് വല്ലാത്തൊരു സങ്കടമായി പോയെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. പലരും ജാനകിയോട് സമാധാനമായി ഇരിക്കാൻ ആണ് പറയുന്നത്. എന്നെങ്കിലും ആളെ കണ്ടെത്തും എന്നും ചിലർ പറയുന്നു.












Click it and Unblock the Notifications