42.3 ലക്ഷം രൂപയ്ക്ക് ഭക്ഷണം ഓർഡർ ചെയ്ത ഉപയോക്താവ്; കഴിഞ്ഞില്ല, സ്വിഗ്ഗി പുറത്തുവിട്ട കണക്ക് കണ്ടാൽ ഞെട്ടും!
2023 നോട് വിടപറഞ്ഞ് 2024 ലേക്ക് കടക്കാൻ ഒരുങ്ങുകയാണ് എല്ലാവരും. ഗൂഗിൾ മുതൽ യൂട്യൂബ് വരെ ഈ വർഷം ഏറ്റവുമധികം കൂടുതൽ ആളുകൾ സേർച്ച് ചെയ്തതോ അല്ലെങ്കിൽ ഏറ്റവും കൂടുതൽ ട്രെന്റ് ചെയ്തതോ ആയ സംഭവങ്ങളോ പേരുകളോ വീഡിയോകളൊ ഒക്കെ പുറകത്തുവിടുകയാണ്. ഇക്കാര്യത്തിൽ സ്വിഗ്ഗിയും ഒട്ടും പിറകിലല്ല.
2023 ൽ ഇന്ത്യ സ്വിഗ്ഗി എങ്ങനെയായിരുന്നു എന്നതിനെക്കുറിച്ച് ഒരു ബ്ലോഗ് പുറത്തിറക്കി. സ്വിഗ്ഗി പുറത്തിറക്കുന്ന തുടർച്ചയായ എട്ടാമത്തെ ഫുഡ് റാപ്പാണ് ഇത്. മുംബൈയിൽ നിന്നുള്ള ഒരു ഉപയോക്താവ് സ്വിഗ്ഗിയിൽ നിന്ന് 42. 3ലക്ഷം രൂപയുടെ ഭക്ഷണം ഓർഡർ ചെയ്തതായി ബ്ലോഗിൽ പറയുന്നു. 42.3 ലക്ഷം രൂപയുടെ ഭക്ഷണ ഓർഡറുകൾ ആണ് ഒരു ഉപയോക്താവ് നൽകിയത്, ( അല്ല, അതൊരു CTC അല്ല) ബ്ലോഗിൽ പറയുന്നു.

ഇന്ത്യയിൽ ഓർഡർ ചെയ്തത്: ഒരു ഝാൻസി നിവാസി ഒരു ദിവസം 269 ഇനങ്ങൾക്ക് ഓർഡർ നൽകി. ഭൂവനേശ്വറിലെ ഒരു വീട്ടിൽ 207 പിസ്സകൾ ഓർഡർ ചെയ്തു. ചോക്ലേറ്റ് കേക്കിനായി 8.5 ദശലക്ഷം ഓർഡറുകൾ നൽകി ബെംഗളൂരു കേക്ക് തലസ്ഥാനമായി. വാലന്റൈൻസ് ദിനത്തിൽ രാജ്യം മുഴുവൻ ഒരു മിനിറ്റിൽ 271 കേക്കുകൾ ഓർഡർ ചെയ്തു. ദുർഗാ പൂജയ്ക്കിടെ 7.7 ദശലക്ഷം ഗുലാബ് ജാമുൻ ഓർഡർ ചെയ്തു. നവരാത്രി സമയത്ത് മസാല ദോശയായിരുന്നു കൂടുതൽ ഓർഡർ ചെയ്തത്.
ബിരിയാണിയോടുള്ള ഇന്ത്യയുടെ ഇഷ്ടം:
ബിരിയാണി ഈ വ വർഷം തുടർച്ചയായ എട്ടാം തവണയും സ്വിഗ്ഗിയിൽ ഏറ്റവുമധികം ഓർഡർ ചെയ് വിഭവമായി മാറി. 2023 ൽ ഇന്ത്യ സെക്കൻഡിൽ 2.5 ബിരിയാണ് ഓർഡർ ചെയ്തു. ഒരു ഹൈദരബാദ് നിവാസി വർഷം മുഴുവൻ 1, 633 ബിരിയാണികൾ ഓർഡർ ചെയ്തു. അതായത് ഒരു ദിവസം 4 ബിരിയാണികൾ വീതം.
അതേസമയം, ഓരോ 5.5 ചിക്കൻ ബിരിയാണിക്കും ഒരു വെജ് ബിരിയാണി എന്ന കണക്കിലാണ് ഓർഡർ. എങ്കിലും ഏറ്റവും അധികം ബിരിയാണ് ഓർഡർ വന്നത് ഛണ്ഡീഗഡിൽ നിന്നാണ്. അഡ്രിനാലിൻ നിറഞ്ഞ ഇന്ത്യ പാക്ക് മത്സരത്തിനിടയിൽ നഗരത്തിൽ നിന്നുള്ള ഒരു കുടുംബം ഒറ്റയടിക്ക് ഒരു കുടുംബം 70 പ്ലേറ്റ് ബിരിയാണ് ഓർഡർ ചെയ്തു എന്നാണ് റിപ്പോർട്ട്.












Click it and Unblock the Notifications