കേന്ദ്രവും സംസ്ഥാനങ്ങളും ഉടക്കില്‍!! എന്താണ് പുതിയ ബിഎസ്എഫ് വിവാദം... ഏകപക്ഷീയമോ?
ന്യൂഡല്‍ഹി: ദേശീയ തലത്തില്‍ വലിയ വാര്‍ത്തയാണ് ബിഎസ്എഫിന് കൂടുതല്‍ അധികാരം നല്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. അതിര്‍ത്തി രക്ഷാ സേനയായ ബിഎസ്എഫിന് ചില സംസ്ഥാനങ്ങളില്‍ അധികാര ദൂര പരിധി കൂട്ടുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചെയ്തിരിക്കുന്നത്. പാകിസ്താന്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന മൂന്ന് സംസ്ഥാനങ്ങളിലാണ് ബിഎസ്എഫിന് കൂടുതല്‍ അധികാരം.
കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ്, ബിജെപി ഭരിക്കുന്ന അസം, തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ബംഗാള്‍ എന്നിവിടങ്ങളിലാണ് പുതിയ തീരുമാനം നടപ്പാക്കുക. കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ പഞ്ചാബിലെ മുഖ്യമന്ത്രി ചരഞ്ജിത് സിങ് ചന്നിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും രംഗത്തുവന്നുകഴിഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ...

സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ കേന്ദ്രം കൈക്കടത്തുന്നു എന്നാണ് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് വാദം. എന്നാല്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്. ഡ്രോണ്‍ (ആളില്ലാ വിമാനം) വഴി ആയുധം താഴേക്കിടുന്നത് അതിര്‍ത്തി സംസ്ഥാനങ്ങളില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തിലാണ് ബിഎസ്എഫിന് കൂടുതല്‍ അധികാരം നല്കാന് തീരുമാനിച്ചത്.

ഇതുവരെ 15 കിലോമീറ്റര്‍ അതിര്‍ത്തി മേഖലയിലായിരുന്നു ബിഎസ്എഫിന് അധികാരം. ഇത് മേല്‍പ്പറഞ്ഞ മൂന്ന് സംസ്ഥാനങ്ങളില്‍ 50 കിലോമീറ്റര്‍ ആക്കി ഉയര്‍ത്തിയിരിക്കുകയാണ്. ഈ പരിധിയില്‍ ആരെയും അറസ്റ്റ് ചെയ്യാനും പരിശോധന നടത്താനും റെയ്ഡില്‍ വസ്തുവകകള്‍ പിടിച്ചെടുക്കാനും ബിഎസ്എഫിന് അധികാരമുണ്ടാകും.

ഇതുവരെ 15 കിലോമീറ്ററിന് പുറത്തുള്ള കാര്യങ്ങള്‍ സംസ്ഥാനത്തെ പോലീസിനായിരുന്നു ചുമതല. ഇവിടെ പരിശോധനയും അറസ്റ്റും നടത്തണമെങ്കില്‍ ബിഎസ്എഫ് ആദ്യം സംസ്ഥാന പോലീസിന്റെ അനുമതി വാങ്ങണമായിരുന്നു. ഇത് സേനയുടെ പല പ്രവര്‍ത്തനങ്ങള്‍ക്കും തടസം സൃഷ്ടിക്കുന്നു എന്നാണ് പറയുന്നത്. തുടര്‍ന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ തീരുമാനം കൈക്കൊണ്ടത്. സംസ്ഥാനങ്ങളുടെ എതിര്‍പ്പ് കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളഞ്ഞു.

സംസ്ഥാനങ്ങളോട് ആലോചിക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ തീരുമാനം എടുത്തത്. ഇത്തരം ഏകപക്ഷീയമായ തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു. ഫെഡറലിസത്തിന് എതിരായ ആക്രമണമാണിത്. എത്രയും പെട്ടെന്ന് തീരുമാനം പിന്‍വലിക്കണമെന്ന് ഞാന്‍ അമിത് ഷായോട് ആവശ്യപ്പെടുന്നു എന്ന് മുഖ്യമന്ത്രി ചരഞ്ജിത് സിങ് ചന്നി ട്വീറ്റ് ചെയ്തു.

പത്ത് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലും ദേശസുരക്ഷയെ ബാധിക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇതില്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിഎസ്എഫിന് അധികാര പരിധി വ്യാപിപ്പിച്ചിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രലയം പറയുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം രാഷ്ട്രീയമായി വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചേക്കാമെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ബിഎസ്എഫിന്റെ പ്രധാന ചുമതല അതിര്‍ത്തി സംരക്ഷണവും നുഴഞ്ഞുകയറ്റം തടയലുമാണ്. ബിഎസ്എഫിന്റെ അധികാര പരിധി ഉയര്‍ത്തുന്നത് പോലീസുമായും ഗ്രാമീണരുമായും കലഹത്തിന് കാരണമായേക്കാമെന്നും പോലീസ് ഓഫീസര്‍ പറഞ്ഞു.

അതേസയം, ബിഎസ്എഫ് ഉദ്യോഗസ്ഥരുടെ അഭിപ്രായം മറിച്ചാണ്. ഏതെങ്കിലും കേസില്‍ രഹസ്യവിവരം ലഭിച്ചുകഴിഞ്ഞാല്‍ ലോക്കല്‍ പോലീസിന്റെ അനുമതി കാത്തിരിക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥ. കേന്ദ്ര ആഭ്യന്തര മന്ത്രാലയം എടുത്ത തീരുമാനം ഗുണപരമാണ്. വേഗത്തില്‍ നടപടി സ്വീകരിക്കാന്‍ സാധിക്കുമെന്നും മുതിര്‍ന്ന ബിഎസ്എഫ് ഉദ്യോഗസ്ഥന് പറയുന്നു.

സിആര്‍പിസി, പാസ്പോര്‍ട്ട് ആക്ട് എന്നിവ പ്രകാരം ബിഎസ്എഫിന് കൂടുതല്‍ നടപടികള്‍ അധികാര പരിധിയില്‍ എടുക്കാമെന്നാണ് പുതിയ വിജ്ഞാപനം. അസമിലും ബംഗാളിലും പഞ്ചാബിലും ലോക്കല്‍ പോലീസ് ചെയ്യുന്ന പോലെ പരിശോധന നടത്താനും അറസ്റ്റ് ചെയ്യാനും ബിഎസ്എഫിനും ഇനി സാധിക്കും. നാഗാലാന്റ്, മിസോറാം, ത്രിപുര, മണിപ്പൂര്‍, ലഡാക്ക് എന്നിവിടങ്ങളിലും ബിഎസ്എഫിന് അധികാര പരിധി ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം, ഗുജറാത്തിലെ അധികാര പരിധി കുറയ്ക്കുകയാണ് ചെയ്തത്. നേരത്തെ ഗുജറാത്തില്‍ അതിര്‍ത്തി മേഖലയില്‍ നിന്ന് 80 കിലോമീറ്റര്‍ പരിധിയില്‍ പരിശോധനയ്ക്കും അറസ്റ്റിനും അനുമതിയുണ്ടായിരുന്നു. ഇത് 50 കിലോമീറ്ററാക്കി ചുരുക്കി. രാജസ്ഥാനിലെ ദൂര പരിധി 50 കിലോമീറ്ററായി നിലനിര്‍ത്തുകയും ചെയ്തു.
ടോപ്ലെസ് ആയി നടി ഇഷ ഗുപ്ത; നാണമില്ലേ എന്ന് കമന്റ്... ചര്‍ച്ചയായി പുതിയ ചിത്രങ്ങള്‍

അതേസമയം, മേഘാലയ, നാഗാലാന്റ്, മിസോറാം, ത്രിപുര, മണിപ്പൂര്‍, കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളില്‍ ബിഎസ്എഫിന് ദൂരപരിധി തടസമല്ല. ഈ സംസ്ഥാനങ്ങളില്‍ ബിഎസ്എഫ് ആഭ്യന്തര സുരക്ഷാ കാര്യങ്ങളിലും ഇടപെടുന്നതിനാലാണ് ദൂരപരിധി നിശ്ചയിക്കാത്തത്. ബിഎസ്എഫിലെ ഏറ്റവും കുറഞ്ഞ റാങ്കുള്ള ഉദ്യോഗസ്ഥന് അധികാര പരിധിക്കുള്ളില്‍ ആരെയും അറസ്റ്റ് ചെയ്യാം. അതിന് മജിസ്ട്രേറ്റിന്റെ അനുമതിയോ അറസ്റ്റ് വാറണ്ടോ ആവശ്യമില്ലെന്നും പുതിയ വിജ്ഞാപനത്തില്‍ പറയുന്നു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications