Get Updates
Get notified of breaking news, exclusive insights, and must-see stories!

ബഹിരാകാശത്ത് വച്ച് മരിച്ചാൽ ആ മൃതദേഹത്തിന് എന്ത് സംഭവിക്കും? അഴുകി ഇല്ലാതാകുമോ... അതോ...

മരണം എന്നത് ഏതൊരു ജീവിയ്ക്കും ഒഴിവാക്കാൻ ആകാത്ത ഒന്നാണ്. മരണമില്ലാത്തതായി ജീവനുള്ള ഒന്നും ഈ ലോകത്ത് അവശേഷിക്കുന്നില്ല. മരണത്തെ മറികടക്കുന്നതെങ്ങനെ എന്നത് പല ഗവേഷകരും കാലങ്ങളായി പഠനം നടത്തിക്കൊണ്ടിരിക്കുന്ന ഒരു മേഖലയും ആണ്. ഭൂമിയിൽ വച്ച് മരണം സംഭവിച്ചാൽ ഒരു മൃതദേഹത്തിന് എന്ത് സംഭവിക്കും എന്ന് നമുക്ക് ഏറെക്കുറേ അറിയാം- അത് മനുഷ്യനായാലും മറ്റേതെങ്കിലും മൃഗമായാലും.

എന്നാൽ ഇന്ന് നാം ബഹിരാകാശ യാത്രകളെ കുറിച്ചും ഗ്രഹാന്തര യാത്രകളെ കുറിച്ചും ഒക്കെ ചർച്ച ചെയ്യുന്ന ഒരു കാലം കൂടിയാണ്. ചൊവ്വയിൽ സ്ഥിരതാമസമാക്കുന്ന ഒരു കാലത്തിലേക്ക് ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ് പ്രോഗ്രാം കാലെടുത്ത് വയ്ക്കാൻ പോവുകയും ആണ്. ബഹിരാകാശത്ത് വച്ച് ഒരാൾ മരണപ്പെട്ടാൽ, ആ മൃതദേഹത്തിന് എന്തായിരിക്കും സംഭവിക്കുക? ഭൂമിയിൽ വച്ച് സംഭവിക്കുന്ന അതേ മാറ്റങ്ങളായിരിക്കുമോ ബഹിരാകാശത്തോ മറ്റേതെങ്കിലും ​ഗ്രഹങ്ങളിലും വച്ച് സംഭവിക്കുക?

1

മനുഷ്യർ മരണപ്പെട്ടാൽ, മൃതദേഹം സംസ്‌കരിക്കുന്നതിന് പല രീതികളുണ്ട്, ആചാരങ്ങളുണ്ട്. ചിലർ മൃതദേഹം ദഹിപ്പിക്കും. മറ്റ് ചിലർ മൃതദേഹം കുഴിച്ചിട്ടും. മൃതദേഹം പുഴയിൽ ഒഴുക്കുന്നവരും കഴുകൻമാർക്ക് ഭക്ഷണമാക്കാൻ നൽകുന്നവരും ഈ ലോകത്തുണ്ട്. ഇതൊന്നുമല്ലാതെ, ഒരു മനുഷ്യൻ അല്ലെങ്കിൽ ഒരു മൃഗം മരിച്ചാൽ അതിന് എന്ത് സംഭവിക്കും? സ്വാഭാവികമായും അത് അഴുകി മണ്ണോട് ചേരും.

2

മഞ്ഞ് പ്രദേശങ്ങളിലോ മരുഭൂമികളിലോ വച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾക്ക് ഒരു പക്ഷേ, ഇത്തരം ഒരു പരിണാമം സംഭവിച്ചോളണം എന്നില്ല. പലപ്പോഴും മഞ്ഞുമൂടിയ ഇടങ്ങളിൽ നിന്ന് വർഷങ്ങൾക്ക് ശേഷവും കാര്യമായ കേടുപാടുകൾ ഒന്നും സംഭവിക്കാതെ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. അതികഠിനമായ തണുപ്പിലോ ചൂടിലോ ഈർപ്പമില്ലാത്ത സാഹചര്യങ്ങളിലാണ് ഇങ്ങനെ സംഭവിക്കാറുള്ളത്.

3

മരണം സംഭവിച്ചാൽ ആദ്യം നടക്കുക ശരീരത്തിലെ രക്തയോട്ടം നിലയ്ക്കുക എന്നതാണ്. ഭൂഗുരുത്വാകർഷണത്തെ തുടർന്ന് രക്തം പല ഭാഗങ്ങളിലായി കെട്ടിനിൽക്കുകയും ചെയ്യും. ലൈവോർ മോർട്ടിസ് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. അടുത്ത ഘട്ടം ശരീരം തണുത്തുപോവുക എന്നതാണ്. ഇത് അറിയപ്പെടുന്നത് അൽഗോർ മോർട്ടിസ് എന്നാണ്. ഘട്ടംഘട്ടമായിട്ടാണ് ഇത് സംഭവിക്കുക. ഒരുപക്ഷേ അന്തരീക്ഷ ഊഷ്മാവും ഇതിൽ സ്വാധീനം ചെലത്താറുണ്ട്.

4

അടുത്ത ഘട്ടം റിഗോർ മോർട്ടിസ് എന്നാണ് അറിയപ്പെടുന്നത്. മാംസപേശികൾ ദൃഢമായിത്തീരും. പേശികളിലെ രാസമാറ്റങ്ങളാണ് ഇതിന് കാരണം. മസിൽ ഫൈബറുകളിൽ കാൽസ്യം അനിയന്ത്രിതമായി അടിഞ്ഞുകൂടുന്നതാണ് ഇതിന് കാരണം. മനുഷ്യരിൽ മരണം സംഭവിച്ചത് നാസ് മണിക്കൂറിനുള്ളിൽ തന്നെ ഇത് സംഭവിക്കും. ഇതിന് പിറകെ എൻസൈമുകളും പ്രോട്ടീനുകളും രാസ പ്രവർത്തനങ്ങളുടെ വേഗം കൂട്ടുകയും കോശഭിത്തികൾ പൊട്ടി അവയ്ക്കുള്ളിലുള്ള പുറത്തേക്കൊഴുകുകയും ചെയ്യും.

5

മരണത്തിന് ശേഷം കുടലിലെ ബാക്ടീരിയങ്ങൾ പുറത്തെത്തുകയും ശരീരം മുഴുവൻ വ്യാപിക്കുകയും ചെയ്യും. ഇതോടെ ശരീരം അഴുകിത്തുടങ്ങും, പല വാതകങ്ങളും പുറത്തേക്ക് വമിക്കും. അങ്ങനെ മൃതദേഹം ചീർക്കാൻ തുടങ്ങും. ഈ ഘട്ടത്തിൽ നേരത്തേ പറഞ്ഞ 'റിഗോർ മോർട്ടിസ്' അവസ്ഥയിൽ നിന്ന് മാംസപേശികൾ മാറും. ശക്തമായ ദുർഗന്ധവും ഉടലെടുക്കും. പതിയെ പതിയെ ശരീരത്തിലെ മാംസഭാഗങ്ങൾ പൂർണമായും അഴുകി തീരുകയും അസ്ഥികൂടും മാത്രമാവുകയും ചെയ്യും.

6

ഇപ്പറഞ്ഞതെല്ലാം ഭൂമിയിലെ കാര്യമാണ്. ബഹിരാകാശത്തോ മറ്റേതെങ്കിലും ഗ്രഹത്തിൽ വച്ചോ ആണ് മരണം സംഭവിക്കുന്നത് എങ്കിൽ സ്ഥിതി ആകെ മാറിമറിയും. കാരണം, അവിടെ ഒന്നുകിൽ ഗുരുത്വാകർഷണം ഉണ്ടാവില്ല, അല്ലെങ്കിൽ ഭൂമിയിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും. ഓക്‌സിജനും ഉണ്ടാവില്ല. അങ്ങനെ ഒരു സന്ദർഭത്തിൽ മൃതദേഹങ്ങൾക്ക് എന്തായിരിക്കും സംഭവിക്കുക എന്നതാണല്ലോ നമ്മുടെ ചോദ്യം.

7

ബഹിരാകാശത്ത് വച്ചാണ് മരണം നടക്കുന്നത് എങ്കിൽ അവിടെ ഗുരുത്വാകർഷം തീരെയുണ്ടാവില്ല. രക്തയോട്ടം നിലയ്ക്കുമെങ്കിലും 'ലൈഗോർ മോർട്ടിസ്' പൂർണമായും സംഭവിക്കില്ല. എന്നാൽ മാംസപേശികൾ ദൃഢമാകുന്ന 'റൈഗോർ മോർട്ടിസ്' സംഭവിക്കും. കുടലിലെ ബാക്ടീരിയങ്ങൾ അപ്പോഴും ഉണ്ടാകും. എന്നാൽ ഭൂമിയിൽ വച്ച് മരിക്കുമ്പോൾ സംഭവിക്കുന്നതുപോലെ ബാക്ടീരിയങ്ങൾക്ക് പ്രവർത്തിക്കാൻ ആവില്ല. അവയ്ക്കും ജീവിക്കാൻ ഓക്‌സിജൻ ആവശ്യമാണ്. അതുകൊണ്ട് തന്നെ ബഹിരാകാശത്ത് മൃതദേഹം പൂർണമായും അഴുകാനുള്ള സാധ്യതയില്ല. ഭൂമിയിലാണെങ്കിൽ അന്തരീക്ഷത്തിലേയും മണ്ണിലേയും സൂക്ഷ്മജീവികൾ മൃതദേഹങ്ങൾ പെട്ടെന്ന് അഴുകാൻ സഹായിക്കും. ബഹിരാകാശത്ത് അതും ഉണ്ടാവില്ല.

8

ഭൂമിയിൽ മൃതദേഹം അഴുകി അസ്ഥികൂടും ബാക്കിയാകും. എന്നാൽ മറ്റ് ഗ്രഹങ്ങളിലെ അതിതീവ്രമായ സാഹചര്യങ്ങളിൽ നേരെ തിരിച്ച് സംഭവിക്കാനാണ് സാധ്യത. അസ്ഥികൾ ദ്രവിച്ചുപോവുകയും മാംസഭാഗങ്ങൾ കേടുകൂടാതെ അവശേഷിക്കുകയും ചെയ്‌തേക്കാം. എന്തായാലും ഭൂമിയ്ക്ക് പുറത്ത് ഒരു മൃതദേഹം പൂർണമായും അഴുകിത്തീരുന്ന ഒരു സ്വാഭാവിക സാഹചര്യം ഉണ്ടാവില്ല. സംസ്കരിക്കാത്ത ഒരു മൃതദേഹം അഴുകിത്തീരുന്നതിൽ സൂക്ഷ്മ ജീവികളും ഷഡ്പദങ്ങളും മറ്റ് ചില ജീവികളും എല്ലാം നി‍ണായക പങ്കുവഹിക്കുന്നുണ്ട്. ബഹിരാകാശത്തും അന്യ​ഗ്രഹങ്ങളിലും ഒന്നും അവയെ പ്രതീക്ഷിക്കാൻ ആവില്ലല്ലോ. ഇനി സ്ഥിരം ബഹിരാകാശ യാത്രകളും ​ഗ്രഹാന്തര യാത്രകളും അന്യ​ഗ്രഹ വാസവും ഒക്കെ സ്ഥിരമാകുന്ന ഒരു ഒരു ഘട്ടമെത്തുമ്പോൾ, ശാസ്ത്രം അതിനും ഒരു പോംവഴി കണ്ടെത്തിയേക്കും.

Recommended Video

cmsvideo
    Covaxin gets approval for children from 2 to 18
    9

    സ്‌പേസ് ടൂറിസം എന്ന ഒരു ഏർപ്പാട് ഇതിനകം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ലോകത്തിലെ വമ്പൻ കോടീശ്വരൻമാരാണ് ഇതിന് മുന്നിലുള്ളത്. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്‌റെ ബ്ലൂ ഒറിജിൻ പോലുള്ളവ ഇപ്പോൾ ലോകത്തെ പ്രധാന ചർച്ചയാണ്. ചൊവ്വയിലേക്കുള്ള വൺവേ ടിക്കറ്റുമായുള്ള ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയിട്ട് ഇപ്പോൾ തന്നെ വർഷങ്ങളായിട്ടുണ്ട്. ചൊവ്വയിൽ ഒരു മനുഷ്യ കോളനി സൃഷ്ടിക്കുക എന്നതാണ് സ്‌പേസ് എക്‌സിലൂടെ മസ്‌ക് വിഭാവനം ചെയ്യുന്നത്. അപ്പോൾ, സ്വാഭാവികമായും മനുഷ്യൻ ഈ ഒരു പ്രതിസന്ധിയെ കുറിച്ച് ചർച്ച ചെയ്ത് തുടങ്ങേണ്ടതുണ്ട് എന്നതിൽ സംശയമില്ല.


    (ടെസ്സെഡി സർവ്വകലാശാലയിലെ ഹെൽത്ത് ആന്റ് ലൈഫ് സയൻസസ് ഡീനും അപ്ലൈഡ് ബയോളജിക്കൽ ആന്ത്രോപ്പോളജി പ്രൊഫസറും ആയ ടിം തോംപ്‌സണിന്റെ ലേഖനത്തെ ആസ്പദമാക്കിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്)

    പുതുപുത്തന്‍ ലുക്കില്‍ അമല പോള്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, വൈറല്‍ ചിത്രങ്ങള്‍

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+