ദേശീയ നേതൃത്വത്തേക്കാള്‍ വലിയ 'സംസ്ഥാന നേതൃത്വം'... എങ്ങനെ ഇന്നത്തെ മുസ്ലീം ലീഗ് ഉണ്ടായി?

ഇന്നത്തെ മുസ്ലീം ലീഗ് പിളര്‍ത്തിയാണ് ഇന്ത്യന്‍ നാഷണല്‍ ലീഗ് എന്ന ഐഎന്‍എല്‍ രൂപീകൃതമായത്. കേരളത്തിലെ ഐഎന്‍എല്‍ പ്രശ്‌നങ്ങളില്‍ ദേശീയ നേതൃത്വം ഇടപെടുകയും സംസ്ഥാന പ്രസിഡന്റിനെ സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തു. അത്തരം ഒരു സംഭവം മുസ്ലീം ലീഗില്‍ ഒരിക്കലും സംഭവിക്കില്ല. അതിന് കാരണം, ദേശീയ നേതൃത്വത്തേക്കാള്‍ ശക്തമായ ഒരു സംസ്ഥാന നേതൃത്വമാണ് ആ പാര്‍ട്ടിയ്ക്കുള്ളത് എന്നത് തന്നെയാണ്.

ഇന്ത്യാ വിഭജനത്തിന് വഴിവച്ച അള്‍ ഇന്ത്യ മുസ്ലീം ലീഗുമായി ചരിത്രപരമായ ബന്ധമുണ്ടെങ്കിലും ഇപ്പോഴത്തെ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന് ആശയപരമായി ഇപ്പോഴില്ലാത്ത ആ പാര്‍ട്ടിയുമായി വലിയ ബന്ധമൊന്നും ഇല്ല. സ്വാതന്ത്ര്യ സമരകാലത്ത് ദേശീയ തലത്തില്‍ ഓള്‍ ഇന്ത്യ മുസ്ലീം ലീഗിന് വലിയ സ്വാധീനമുണ്ടായിരുന്നെങ്കില്‍, ഇപ്പോഴത്തെ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന് കേരളത്തിലും പിന്നെ തമിഴ്‌നാട്ടിലും മാത്രമാണ് അല്‍പമെങ്കിലും സ്വാധീനം അവകാശപ്പെടാനുള്ളത്.

പുതുപുത്തന്‍ മേക്കോവറില്‍ അനുപമ പരമേശ്വരന്‍; വൈറലായ പുതിയ ഫോട്ടോഷൂട്ട് കാണാം

1

1906 ല്‍ നവാബ് ഖാജ സലീമുള്ള ആയിരുന്നു മുസ്ലീം ലീഗ് സ്ഥാപിച്ചത്. 1906 ഡിസംബര്‍ 30 ന് ഇപ്പോഴത്തെ ബംഗ്ലാദേശിലെ ധാക്കയില്‍ ആയിരുന്നു ആദ്യ യോഗം. 1930 കളില്‍ ആണ് മുസ്ലീങ്ങള്‍ക്ക് പ്രത്യേക രാജ്യം എന്ന ആവശ്യവുമായി മുസ്ലീം ലീഗ് ശക്തമായി രംഗത്ത് വരുന്നത്. ബ്രിട്ടീഷുകാരുടെ വിഭജിച്ച് ഭരിക്കല്‍ എന്ന തന്ത്രം ഏറ്റവും ഫലപ്രദമായി ഇവിടെ ഉപയോഗപ്പെടുത്തപ്പെടുകയും ചെയ്തിട്ടുണ്ട്. ഒടുവില്‍ ഇന്ത്യാ വിഭജനത്തിലേക്ക് എത്തപ്പെട്ടതിന് കാരണമായതും ഓള്‍ ഇന്ത്യ മുസ്ലീം ലീഗ് തന്നെ ആയിരുന്നു.

2

1947 ല്‍ ഇന്ത്യയും പാകിസ്താനും രണ്ട് വ്യത്യസ്ത സ്വതന്ത്ര രാജ്യങ്ങള്‍ ആയതോടെ ഓള്‍ ഇന്ത്യ മുസ്ലീം ലീഗ് പിരിച്ചുവിടപ്പെട്ടു. എന്നാല്‍ അതിന് ശേഷം, ഇന്ത്യയിലേയും പാക്കിസ്ഥാനിലേയും മുസ്ലീം ലീഗിന് അതാത് രാജ്യത്തെ പ്രവര്‍ത്തകര്‍ക്ക് വിട്ടുനല്‍കുകയും ചെയ്തു. ഇതിന് പിറകെയാണ് 1948 ല്‍ ചെന്നൈയിലെ രാജാജി ഹാളില്‍ വച്ച് നടന്ന സമ്മേളനത്തില്‍ ഇപ്പോഴത്തെ മുസ്ലീം ലീഗ് ആയ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് സ്ഥാപിതമാകുന്നത്. ഖായിദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് ആയിരുന്നു ആദ്യത്തെ അധ്യക്ഷന്‍.

3

ദേശീയ പാര്‍ട്ടി എന്ന നിലയില്‍ തന്നെ ആയിരുന്നു ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെ രൂപീകരണം. എന്നാല്‍ കാലക്രമേണ മുസ്ലീം ലീഗ് കേരളത്തിലും തമിഴ്‌നാട്ടിലും മാത്രം ഒതുങ്ങിപ്പോകുന്ന സാഹചര്യമുണ്ടായി. ആദ്യ ദേശീയ അധ്യക്ഷനായ മുഹമ്മദ് ഇസ്മായില്‍ സാഹിബ് തമിഴ്‌നാട്ടിലെ തിരുനെല്‍വേലി സ്വദേശിയായിരുന്നു. എന്നാല്‍ കേരളം രൂപീകരിക്കപ്പെട്ടതിന് ശേഷം അദ്ദേഹം തന്റെ പ്രവര്‍ത്തന മേഖല കേരളത്തിലേക്ക് മാറ്റി. മഞ്ചേരിയില്‍ നിന്ന് മൂന്ന് തവണ ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

4

മറ്റിടങ്ങളില്‍ മുസ്ലീം ലീഗ് കിതച്ചപ്പോഴും കേരളത്തില്‍ പാര്‍ട്ടി വലിയ കുതിപ്പാണ് നേടിയത്. 1952 ല്‍ ബി പോക്കര്‍ സാഹിബ് ലോക്‌സഭയിലേക്ക് മലപ്പുറം മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. ഐക്യകേരളം രൂപപ്പെടുന്നതിന് മുമ്പ് മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്നു അന്ന് മലപ്പുറം ലോക്‌സഭ മണ്ഡലം. രണ്ടാം ലോക്‌സഭയിലും ബി പോക്കര്‍ ഹാജി അംഗമായിരുന്നു. അപ്പോഴേക്കും ഐക്യകേരളം രൂപം കൊണ്ടിരുന്നു. തുടര്‍ന്ന് നടന്ന എല്ലാ ലോക്‌സഭ തിരഞ്ഞെടുപ്പുകളിലും തങ്ങളുടെ പ്രതിനിധികളെ ലോക്‌സഭയില്‍ എത്തിക്കാന്‍ മുസ്ലീം ലീഗിന് കഴിഞ്ഞിട്ടുണ്ട്. കേരളത്തിനും തമിഴ്‌നാടിനും പുറമേ ഒരൊറ്റത്തവണ പശ്ചിമ ബംഗാളില്‍ നിന്നും മുസ്ലീം ലീഗിന് ലോക്‌സഭാംഗമുണ്ടായി.

5

ദേശീയ നേതൃത്വത്തിന് മുസ്ലീം ലീഗില്‍ വലിയ സ്വാധീനമുണ്ടായിരുന്ന കാലത്തിലേക്കെത്താന്‍ അത്ര പിറകോട്ട് പോകേണ്ട കാര്യമില്ല. മുഹമ്മദ് ഇസ്മായില്‍ സാഹിബ്, ഇബ്രാഹിം സുലൈമൈന്‍ സേട്ട്, ജിഎം ബനാത്ത് വാല കുടങ്ങിയ ദേശീയ നേതാക്കള്‍ തുടര്‍ച്ചയായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടുകൊണ്ടിരുന്നത് കേരളത്തില്‍ നിന്നായിരുന്നു. 1999 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആയിരുന്നു കേരളത്തിന് പുറത്ത് നിന്നുള്ള ഒരു ദേശീയ നേതാവ് കേരളത്തില്‍ മുസ്ലീം ലീഗിന് വേണ്ടി അവസാനമായി മത്സരിച്ചത്. ജിഎം ബനാത്ത് വാല ആയിരുന്നു അത്.

6

ദേശീയ നേതൃത്വത്തെ അട്ടിമറിച്ച് കേരളത്തിലെ സംസ്ഥാന നേതൃത്വം മുസ്ലീം ലീഗില്‍ അപ്രമാദിത്തം നേടുന്നത് 1994 ല്‍ ആണെന്ന് പറയാം. ബാബറി മസ്ജിദ് വിഷയം കത്തിനിന്നിരുന്ന കാലം. കോണ്‍ഗ്രസിനൊപ്പമുള്ള മുസ്ലീം ലീഗിന്റെ സഹകരണത്തിനെതിരെ ദേശീയ അധ്യക്ഷന്‍ ഇബ്രാഹിം സുലൈമാന്‍ സേട്ട് ശക്തമായി രംഗത്തെത്തി. കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസിനൊപ്പം ഭരണം പങ്കിട്ടുകൊണ്ടിരുന്ന സംസ്ഥാന നേതൃത്വം അത് അംഗീകരിക്കാന്‍ തയ്യാറായില്ല. ഒടുവില്‍ ഇബ്രാഹിം സുലൈമാന്‍ സേട്ട് ലീഗിന്റെ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോരുകയും ഐഎന്‍എല്‍ എന്ന ഇന്ത്യന്‍ നാഷണല്‍ ലീഗ് സ്ഥാപിക്കുകയും ആയിരുന്നു.

7

പാര്‍ട്ടി ഏറ്റവും ശക്തമായിരുന്നത് കേരളത്തില്‍ ആയിരുന്നതുകൊണ്ട് തന്നെ ദേശീയ കൗണ്‍സിലിലും കേരള ഘടകത്തിനായിരുന്നു ശക്തി കൂടുതല്‍. ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ രാജിയിലൂടെ മുസ്ലീം ലീഗ് ദേശീയ നേതൃത്വം കേരള ഘടകത്തിന് കീഴില്‍ വരുന്ന സ്ഥിതി വിശേഷമാണുണ്ടായത്. 1994 ലെ പിളര്‍പ്പിന് ശേഷം ജിഎം ബനാത്ത് വാല ആയിരുന്നു 14 വര്‍ഷം ദേശീയ പ്രസിഡന്റ് പദവി വഹിച്ചത്. അതിന് ശേഷം 2017 വരെ ഒമ്പത് വര്‍ഷത്തോളം ഇ അഹമ്മദ് ദേശീയ അധ്യക്ഷനായി തുടര്‍ന്നു. ഇ അഹമ്മദിന്റെ മരണശേഷം തമിഴ്‌നാട്ടില്‍ നിന്നുള്ള മുന്‍ എംപി പ്രൊഫ കെഎം ഖാദര്‍ മൊയ്തീന്‍ ആണ് ദേശീയ പ്രസിഡന്റ് പദവിയില്‍ എത്തിയത്.

8

മുസ്ലീം ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് ആയ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആണ് നിലവില്‍ പാര്‍ട്ടിയുടെ ദേശീയ ചെയര്‍മാന്‍ (പൊളിറ്റിക്കല്‍. അതിന് താഴെയാണ് ദേശീയ പ്രസിഡന്റിന്റെ സ്ഥാനം. ദേശീയ ജനറല്‍ സെക്രട്ടറി, ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടരി, ദേശീയ ട്രഷറര്‍ എന്നീ സുപ്രധാന സ്ഥാനങ്ങളിലും മലയാളികള്‍ തന്നെയാണ് ഇപ്പോഴുള്ളത്. 2019 ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മൂന്ന് ലോക്‌സഭ എംപിമാരില്‍ രണ്ട് പേരും കേരളത്തില്‍ നിന്ന് തന്നെ. ഏക രാജ്യസഭ എംപിയും കേരളത്തില്‍ നിന്നുള്ള പിവി അബ്ദുള്‍ വഹാബ് ആണ്. 1972 ന് ശേഷം ഒരു അംഗത്തെ പോലും തമിഴ്‌നാട്ടില്‍ നിന്ന് രാജ്യസഭയില്‍ എത്തിക്കാന്‍ മുസ്ലീം ലീഗിന് കഴിഞ്ഞിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+