രാജ്യസഭ നിയന്ത്രിച്ച നാഗാലാൻഡിൽ നിന്നുള്ള ആദ്യ വനിതാ എംപി; ആരാണ് ഫാങ്‌നോൺ കൊന്യാക്?
ന്യൂഡൽഹി: ഇന്നലെ രാജ്യ സഭ നിയന്ത്രിച്ചത് നാഗാലാൻഡിൽ നിന്നുള്ള ആദ്യ വനിത എംപിയായ ഫാങ്‌നോൺ കൊന്യാക് ആണ്. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിലാണ് ഫാങ് നോണിന് രാജ്യസഭ നിയന്ത്രിക്കാനുള്ള അവസരം ലഭിച്ചത്. ബിജെപി എംപിയാണ് ഫാങ്‌നോൺ കൊന്യാക്. രാജ്യസഭ ചെയർമാൻ ജഗ്ദീപ് ധൻഖർ ആണ് ഫാങ്‌നോണിനെ നിർദ്ദേശിച്ചത്.
2022 ഏപ്രിലിൽ, നാഗാലാൻഡിൽ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയും ലോക്സഭയിലേക്കോ രാജ്യസഭയിലേക്കോ സംസ്ഥാന അസംബ്ലിയിലേക്കോ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനത്ത് നിന്നുള്ള രണ്ടാമത്തെ വനിതയുമായി കൊന്യാക് മാറി.

നാഗാലാൻഡിലെ ദിമാപൂർ സ്വദേശിയാണ് കൊന്യാക്, അവിടെയായിരുന്നു കൊന്യക്ക് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് അവർ ഡൽഹിയിലേക്ക് താമസം മാറി, അവിടെ ഡൽഹി യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്ത ദൗലത് റാം കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി.
രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖർ കഴിഞ്ഞയാഴ്ചയാണ് കൊന്യാക്കിനെയും മറ്റ് 3 വനിതാ അംഗങ്ങളയെും ഉപാധ്യക്ഷന്മാരുടെ പാനലിലേക്ക് നാമ നിർദ്ദേശം ചെയ്തത്. മൊത്തം ഉപാധ്യക്ഷൻമാരുടെ 50 ശതമാനമാണ് ഇത്. പി ടി ഉഷ, ഫൗസിയ ഖാൻ, സുലത ദിയോ എന്നിവരാണ് മറ്റ് 3 പേർ. നാല് പുരുഷ അംഗങ്ങൾ ആണ് ഉള്ളത്.
ഗതാഗതം, വിനോദസഞ്ചാരം, നോർത്ത് ഈസ്റ്റേൺ റീജിയൻ വികസന മന്ത്രാലയത്തിന് വേണ്ടിയുള്ള കൺസൾട്ടേറ്റീവ് കമ്മിറ്റി, വനിതാ ശാക്തീകരണ സമിതി, ഹൗസ് കമ്മിറ്റി, ഷില്ലോങ്ങിലെ നോർത്ത്-ഈസ്റ്റേൺ ഇന്ദിരാഗാന്ധി റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ സയൻസസിന്റെ ഗവേണിംഗ് കൗൺസിൽ അംഗം, സാംസ്‌കാരിക സമിതി, എന്നിവയിലും കൊന്യാക് അംഗമാണ്.
അതേസമയം, രാജ്യസഭയെ നിന്ത്രിക്കാൻ സാധിച്ചതിൽ സന്തോഷം ഉണ്ടെന്ന് കൊന്യാക് വ്യക്തമാക്കി. 2022 ലെ പട്ടിക വർഗ ബിൽ അഞ്ചാം ഭേദഗതി പാസാക്കിയപ്പോൾ പ്രവർത്തിക്കാനായതിൽ സന്തോഷം ഉണ്ടെന്നും എം പി പറഞ്ഞു. ട്വിറ്ററിലൂടെയാണ് കൊന്യാകിന്റെ പ്രതികരണം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീർഘ വീക്ഷണമുള്ള ഈ നേതൃത്വത്തിന് കീഴിൽ അർഹമായ ബഹുമാനവും ഇടവും ലഭിക്കുന്നുണ്ടെന്ന് കൊന്യാക് പ്രതികരിച്ചു. രാജ്യ സഭ ചെയർമാൻ ജഗ്ദീപ് ധൻഖറിന് നന്ദി രേരപ്പെടുത്തുന്നുവെന്നും എം പി പറഞ്ഞു.












Click it and Unblock the Notifications