'കണ്ടില്ലേ അവൾക്ക് സുധിയെ കാണേണ്ടെന്ന്, അവൾ എന്തൊരു സാധനമാണ്': കുറ്റപ്പെടുത്തലുകളെക്കുറിച്ച് രേണു
കൊല്ലം സുധിയുടെ വിയോഗം ഇപ്പോഴും ആർക്കും ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. അപ്രതീക്ഷിതമായിരുന്നു സുധിയുടെ വിയോഗം. ആ ദുഃഖത്തിൽ നിന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ബന്ധുക്കളും മുക്തരായിട്ടില്ല. കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെ പ്രിയങ്കരനായി നിൽക്കുന്ന സമയത്താണ് അപകടത്തിൽ സുധി മരിച്ചത്.
സുധിയുടെ ഓർമകളിൽ മുന്നോട്ട് പോവുകയാണ് സുധിയുടെ ഭാര്യ രേണുവും മക്കളും. ഇപ്പോൾ സുധി മരിച്ച സമയത്ത് താൻ കേൾക്കേണ്ടി വന്ന വിമർശനങ്ങളെക്കുറിച്ച് പറയുകയാണ് രേണു. ജോഷ് ടോക്കിലാണ് രേണു ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.

ഞങ്ങൾക്ക് നല്ല കാലം വന്ന് തുടങ്ങുകയായിരുന്നു, അപ്പോഴേക്കും വിധി സുധിച്ചേട്ടനെ തട്ടിയെടുത്തു. വിധി ക്രൂരനാണ് എന്ന് പറയുന്നത് സത്യമാണ്. എനിക്ക് എല്ലാം സുധിച്ചേട്ടനായിരുന്നു. പക്ഷേ ആ വിധി സുധിച്ചേട്ടനെ തട്ടിപ്പറിച്ചോണ്ട് പോയി. സംഭവം അറിഞ്ഞപ്പോൾ എന്റെ തലയിൽ എന്തോ മിന്നൽ പോകുമ്പോലെയാണ് തോന്നിയത്. സുധിച്ചേട്ടനെ വീട്ടിൽ കൊണ്ടുവന്നപ്പോൾ കാണണ്ടാന്ന് പറഞ്ഞ് ഞാൻ ഓടി.
അപ്പോഴും ആൾക്കാർ പറഞ്ഞ് കണ്ടില്ലേ അവൾക്ക് സുധിയെ കാണേണ്ടെന്ന്. അവൾ എന്തൊരു സാധനമാണ് എന്നാണ്. ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ എനിക്കൊപ്പം തലേദിവസം വരെ കിടന്നുറങ്ങിയ സുധിച്ചേട്ടനാണ് പിറ്റേന്ന് ജീവനില്ലാത്ത ശരീരവുമായി വന്നത്. അതെനിക്ക് കാണാൻ ഉള്ള ശേഷിയില്ല, അതുകൊണ്ടാണ് ഞാൻ ഓടിപ്പോയത്. ഒടുവിൽ ഞാൻ ഏട്ടനെ കണ്ടു, എന്നിട്ടും ഞാൻ വീണില്ല,അവർ പറഞ്ഞു.
എനിക്ക് എന്തോ ഒര ധൈര്യം, മുന്നോട്ടുജീവിക്കണമെന്ന ധൈര്യം വന്നു. സുധിച്ചേട്ടന്റെ ആഗ്രഹങ്ങളെല്ലാം എന്നിലും മക്കളിലൂടെയും നിവർത്തിയാവണം, എന്റെ മനസിന്റെ ആശ്വസത്തിന് ഞാൻ ഒരു റീൽസിടുമ്പോൾ അവള് ദേ അടുത്ത വർഷം വേറെ കല്യാണം കഴിക്കും. മൂത്ത കുഞ്ഞിനെ അവൾ ഉപേക്ഷിക്കും എന്നൊക്കെ ആളുകൾ പറഞ്ഞു.
ആദ്യമൊക്കെ വിഷമം വന്നു. പറയുന്നവർ പറഞ്ഞോണ്ട് ഇരിക്കത്തേ ഉള്ളൂ. ആരുടേയും വായ മൂടി കെട്ടാൻ പറ്റില്ലല്ലോ എന്ന് ചിന്തിച്ചു. എന്റെ മക്കൾക്ക് വേണ്ടി ഞാൻ മുന്നോട്ട് തന്നെ ജീവിക്കും. ആ ചിന്ത മാത്രമേ ഉള്ളൂ. സുധിച്ചേട്ടൻ എപ്പോഴും എന്റെ ഉള്ളിൽ തന്നെ ഉണ്ട്, ഒപ്പം തന്നെ ഉണ്ട്. ഈ സമൂഹത്തിന് മുന്നില്ഡ ജീവിച്ച് കാണിച്ചുകൊടുക്കണം, രേണു പറഞ്ഞു..












Click it and Unblock the Notifications