Get Updates
Get notified of breaking news, exclusive insights, and must-see stories!

സുനന്ദ പുഷ്കറിന്റെ മരണവും ശശി തരൂരിനെതിരായ ആരോപണങ്ങളും: ഏഴ് വർഷം നീണ്ട സുനന്ദ പുഷ്കർ കേസിലെ നാൾവഴികൾ

ദില്ലി: ഏഴ് വർഷം നീണ്ട നിയമനടപടികൾക്കൊടുവിലാണ് സുനന്ദ പുഷ്കർ കേസിൽ ശശി തരൂർ കുറ്റവിമുക്തനാകുന്നത്. ദില്ലി റോസ് അവന്യൂ കോടതിയാണ് വിധി പുറപ്പെടുവിച്ചിട്ടുള്ളത്. കേസന്വേഷിച്ച ദില്ലി പോലീസിന്‍റെ പ്രത്യേക സംഘം സമർപ്പിച്ച കുറ്റപത്രം തള്ളിക്കൊണ്ടാണ് കോടതിയുടെ നടപടി. ശശി തരൂരിനെതിരെ ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനവും ക്രൂരതയും ചുമത്തിയായിരുന്നു പൊലീസ് കുറ്റപത്രം തയ്യാറാക്കിയിരുന്നത്. എന്നാൽ എല്ലാ കുറ്റങ്ങളും കോടതി തള്ളിക്കളഞ്ഞിട്ടുണ്ട്.

1

ജനുവരി 16, 2014: കോൺഗ്രസ് നേതാവ് ശശി തരൂരുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് സുനന്ദ പുഷ്കർ പാകിസ്താനി മാധ്യമപ്രവർത്തകയായ മെഹർ തെരാറുമായി ട്വിറ്ററിൽ വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. 2014 ജനുവരി 17: ദില്ലിയിലെ ലീലാ പാലസ് ഹോട്ടലിൽ സുനന്ദ പുഷ്കറിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മാനസിക സമ്മർദ്ദത്തിനടക്കം ചികിത്സ തേടിയിരുന്നതിനാൽ സുനന്ദ പുഷ്കർ അമിതമായി മരുന്ന് കഴിക്കാനുള്ള സാധ്യതയെക്കുറിച്ചും അന്വേഷണം നടന്നിരുന്നു.

2

2014 ജനുവരി 19: സുനന്ദ പുഷ്കറിന്റെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ അവരുടെ ശരീരത്തിൽ നിന്ന് 12ലധികം മുറിവുകൾ കണ്ടെത്തിയിരുന്നു. കവിളിലും കയ്യിലും കൂർത്ത വസ്തുകൊണ്ടേറ്റ മുറിവുമുണ്ടായിരുന്നു. സുനന്ദ പുഷ്കറിന്റെ ശരീരത്തിൽ ആന്റി ഡിപ്രസന്റായ അപ്രാസോളത്തിന്റെ സാന്നിധ്യവും പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചിരുന്നു. ഇതെല്ലാംകൊണ്ട് തന്നെ അമിതമായ അളവിൽ മരുന്ന് അകത്ത് ചെന്നാണ് സുനന്ദ പുഷ്കർ മരിച്ചതെന്ന സാധ്യതയിലേക്കാണ് അന്വേഷണം വിരൽ ചൂണ്ടിയത്.

3

ജനുവരി 21, 2014: സുനന്ദ പുഷ്കർ വിഷം കഴിച്ചാണ് മരിച്ചതെന്നാണ് ഇൻക്വസ്റ്റിന് നേതൃത്വം നൽകിയ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് വ്യക്തമാക്കിയത്. ജനുവരി 23, 2014: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം ദില്ലി പോലീസിന്റെ ക്രൈംബ്രാഞ്ചിന് കൈമാറി. അതേ ദിവസം തന്നെ, രണ്ട് മരുന്നുകളുടെ അൽപ്രസോളം എന്ന ആന്റി-ഡിപ്രസന്റ് മരുന്നിന്റെയും എക്സെഡ്രിൻ, വേദനസംഹാരിയുടേയും സാന്നിധ്യം സുനന്ദപുഷ്കറിന്റെ ശരീരത്തിൽ നിന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ജനുവരി 25, 2014: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ദില്ലി പോലീസിന് കൈമാറി.

4


ജൂലൈ 2, 2014: സുനന്ദ പുഷ്കറിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് തിരുത്താൻ സമ്മർദ്ദമുണ്ടെന്ന ആരോപണമുന്നയിച്ച് പോസ്റ്റ്മോർട്ടം നടത്തിയ പാനലിന് നേതൃത്വം നൽകുന്ന എയിംസ് ഡോക്ടർ ഡോ. സുധീർ ഗുപ്ത രംഗത്തെത്തിയിരുന്നു.
സെപ്റ്റംബർ 30, 2014: സുനന്ദ പുഷ്കറിന്റെ ആന്തരികാവയവങ്ങളുടെ പരിശോധനാ റിപ്പോർട്ട് എയിംസ് ഡോക്ടർ ദില്ലി പോലീസിന് സമർപ്പിച്ചു.

5


ജനുവരി 1, 2015: സുനന്ദ പുഷ്കറിന്റേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നുമായിരുന്നു അന്നത്തെ ദില്ലി പോലീസ് കമ്മീഷണർ ബിഎസ് ബസ്സിയുടെ നിഗമനം. ഇതോടെ സെക്ഷൻ 302 പ്രകാരം അജ്ഞാതർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. ജനുവരി 15, 2015: പുഷ്കറിന്റെ മരണകാരണം കണ്ടെത്താൻ യുഎസ് എഫ്ബിഐ ലാബിൽ നിന്നുള്ള സുനന്ദ പുഷ്കറിന്റെ ആന്തരികാവയവങ്ങളുടെ പരിശോധനാ റിപ്പോർട്ടിൽ ദില്ലി പോലീസ് എയിംസ് മെഡിക്കൽ ബോർഡിന്റെ ഉപദേശം തേടിയിരുന്നു.

6

സുനന്ദ പുഷ്കറിന്റെ മരണത്തിന് കാരണമായത് ഏത് വിഷമാണെന്ന് എയിംസ് മെഡിക്കൽ ബോർഡ് ഈ സാമ്പിളുകൾ 2015 ഫെബ്രുവരിയിൽ വാഷിംഗ്ടൺ ഡിസിയിലെ എഫ്ബിഐ ലാബിലേക്ക് അയച്ചിരുന്നു. എന്നാൽ ഒരു പ്രത്യേക മരുന്നിന്റെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സുനന്ദ പുഷ്കറിന്റെ മരണത്തിന് കാരണമായ 'പൊളോണിയം വിഷബാധ'യുടെ സാന്നിധ്യം എഫ്ബിഐ റിപ്പോർട്ടിൽ തള്ളിക്കളയുകയായിരുന്നു.

7

നവംബർ 2015: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിനായി ദില്ലി പോലീസ് മാധ്യമപ്രവർത്തക നളിനി സിംഗിനോട് സഹായം അഭ്യർത്ഥിക്കുന്നു. പുഷ്കറിനോട് മരണത്തിന് മുമ്പ് സംസാരിച്ച വ്യക്തികളിൽ ഒരാളായിരുന്നു സിംഗ്. ഇതിനിടെ തരൂരിനും പാക് മാധ്യമപ്രവർത്തക മെഹർ തെരാറിനും ഇടയിലുള്ള സന്ദേശങ്ങൾ വീണ്ടെടുക്കാൻ സുനന്ദ പുഷ്കർ നളിനെ സിംഗിന്റെ സഹായം തേടിയിരുന്നുവെന്നുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

8

2016 ഫെബ്രുവരി: ദില്ലിപോലീസിന്റെ പ്രത്യേക അന്വേഷണ സംഘം ശശി തരൂരിനെ ചോദ്യം ചെയ്തു. സുനന്ദ പുഷ്കർ അമിതമായി മരുന്ന് കഴിച്ചതാണെന്ന് ശശി തരൂർ അവകാശപ്പെടുകയായിരുന്നു. 2016 മാർച്ച്: ദില്ലിയിലെത്തിയ മെഹർ തരാർ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പുഷ്കറിന്റെ മരണവുമായി ബന്ധമില്ലെന്നും മരണത്തെക്കുറിച്ച് അറിവില്ലെന്നും മെഹർ വ്യക്തമാക്കിയിരുന്നു. 2017 ജൂലൈ: സുനന്ദ പുഷ്കറിന്റെ മരണം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ദില്ലി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഒക്ടോബർ 26, 2017: സുബ്രഹ്മണ്യൻ സ്വാമിയുടെ ഹർജി ഹൈക്കോടതി തള്ളിക്കളഞ്ഞു. അദ്ദേഹത്തിന്റെ പൊതുതാൽപര്യ ഹർജി ഒരു 'രാഷ്ട്രീയ താൽപര്യ ഹർജിയുടെ' ഉദാഹരണമെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് കോടതി ഹർജി തള്ളിക്കളഞ്ഞത്.

9


2018 ജനുവരി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സുബ്രഹ്മണ്യൻ സ്വാമി സുപ്രീം കോടതിയെ സമീപിച്ചു. കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ദില്ലി പോലീസിന് ഒരു വർഷത്തോളം കാലതാമസം ഉണ്ടായെന്ന് ആരോപണം ഉന്നയിക്കുകയും ചെയ്തു.
ഫെബ്രുവരി 2018: സുബ്രഹ്മണ്യൻ സ്വാമിയുടെ ഹർജി പരിഗണിച്ച കോടതി ദില്ലി പോലീസിൽ നിന്ന് ഈ വിഷയത്തിൽ മറുപടി സുപ്രീംകോടതി തേടി. ഏപ്രിൽ 2018: കേസിൽ "സമഗ്രമായ പ്രൊഫഷണലും ശാസ്ത്രീയവുമായ അന്വേഷണങ്ങൾ" നടത്തിയ ശേഷം ഒരു കരട് അന്തിമ റിപ്പോർട്ട് തയ്യാറാക്കിയതായി ദില്ലി പോലീസ് പറയുന്നു. 2018 മേയ്: കേസിൽ ദില്ലി പോലീസ് കേസിൽ കുറ്റപത്രം സമർപ്പിക്കുന്നു.

10

2018 മേയ്: രാഷ്ട്രീയ നേതാക്കളെ വിചാരണ ചെയ്യുന്നതിന് വേണ്ടി സുനന്ദാ പുഷ്കർ കേസ് പ്രത്യേക നിയുക്ത കോടതിയായ അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റി. 2018 മേയ്: കേസിൽ ശശി തരൂരിനെ പ്രതിയാക്കണോ എന്ന കാര്യത്തിൽ കോടതി ഉത്തരവ് കരുതിവച്ചിരിക്കുന്നു. 2018 ജൂൺ: സുനന്ദ പുഷ്കറിന്റെ കേസിൽ തരൂരിനെ പ്രതിയാക്കാൻ കോടതി സമൻസ് അയച്ചു, അദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ മതിയായ കാരണങ്ങളുണ്ടെന്നും കോടതി പറയുന്നു.

11


ആഗസ്റ്റ് 2019: ഭാര്യയുടെ മരണത്തിൽ കൊലപാതകക്കുറ്റം ചുമത്തിയോ ആത്മഹത്യാ പ്രേരണാക്കുറ്റമോ ചുമത്തി കോൺഗ്രസ് എംപിയെ വിചാരണ ചെയ്യാൻ ദില്ലി പോലീസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കുറ്റാരോപിതനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സ്ത്രീകൾക്കെതിരെയുള്ള ക്രൂരത, 306 (ആത്മഹത്യാ പ്രേരണ, അല്ലെങ്കിൽ 302 (കൊലപാതകം എന്നീ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് അന്വേഷണ ഏജൻസി പ്രത്യേക ജഡ്ജി അജയ് കുമാർ കുഹാറിനോട് പറഞ്ഞു.

12


ഫെബ്രുവരി 2020: 2014 ൽ മരണത്തിന് മുമ്പ് ഭാര്യ സുനന്ദ പുഷ്കറിന്റെ ചില ട്വീറ്റുകൾ വിചാരണ കോടതിയിൽ സമർപ്പിക്കാൻ പോലീസിന് നിർദേശം നൽകണമെന്ന തരൂരിന്റെ അപേക്ഷയിൽ ദില്ലി ഹൈക്കോടതി ആപ്പ് സർക്കാരിന്റെ പ്രതികരണം തേടി. ഈ ട്വീറ്റുകൾ സുനന്ദ പുഷ്കറിന്റെ മാനസികാവസ്ഥയെക്കുറിച്ച് സൂചന നൽകുന്നതായിരിക്കുമെന്നും തരൂർ ചൂണ്ടിക്കാണിച്ചിരുന്നു.
ജൂൺ 2020: മരണത്തിന് മുമ്പ് ഭാര്യ കൈകാര്യം ചെയ്തിരുന്ന ട്വിറ്റർ അക്കൗണ്ടും ട്വീറ്റുകളും സംരക്ഷിക്കാൻ നടപടിയെടുക്കാൻ പോലീസിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് തരൂർ ദില്ലി ഹൈക്കോടതിയെ സമീപിച്ചു.

Recommended Video

cmsvideo
    ശശി തരൂർ - സുനന്ദ ദമ്പതികളുടെ ജീവിതത്തിലൂടെ ഒരു യാത്ര | Oneindia Malayalam
    13

    ജൂലൈ 2021: ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് നേതാവ് ശശി തരൂരിനെ വിചാരണ ചെയ്യണമെന്ന എന്ന ഉത്തരവ് ദില്ലി ഹൈക്കോടതി ഒരു മാസത്തേക്ക് മാറ്റിവച്ചു. വാദങ്ങൾക്കിടയിൽ, പോലീസ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 306 (ആത്മഹത്യാ പ്രേരണ) ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ ചുമത്താൻ ആവശ്യപ്പെട്ടപ്പോൾ, തരൂരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വികാസ് പഹ്വ കോടതിയെ അറിയിച്ചു അവനെ. 2021 ആഗസ്റ്റ്: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ശശി തരൂരിനെ എല്ലാ ആരോപണങ്ങളിൽ നിന്നും ഒഴിവാക്കിക്കൊണ്ട് ദില്ലി കോടതി ഉത്തരവ് പുറപ്പെടുവിച്ചു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+