മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് 2019; മോദിയും രാഹുലും ഇന്ന് തിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കും!
നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന മഹാരാഷ്ട്രയിലെ റാലികളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഞായറാഴ്ച പങ്കെടുക്കും. നരേന്ദ്രമോദി രണ്ട് ബിജെപി റാലികളിലും രാഹുൽ ഗാന്ധി മൂന്ന് കോൺഗ്രസ് റാലികളിലുമാണ് പങ്കെടുക്കുക. മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുമെന്ന് മോദി ട്വിറ്ററിലൂടെയാണ് അറിയിച്ചത്. സംസ്ഥാനത്തെ സേവിക്കാൻ എൻഡിഎ അഞ്ച് വർഷം കൂടി ആഗ്രഹിക്കുന്നുവെന്ന് മോദി വ്യക്തമാക്കി.
മുംബൈയിൽ ധരവി, ചാന്ദിവാലി എന്നിവിടങ്ങളിൽ രണ്ട് റാലികളിൽ രാഹുൽ ഗാന്ധി പ്രസംഗിക്കും. ഇതിന് പുറമേ ലാത്തൂറിലെ ഒസയിൽ നടക്കുന്ന റാലിയിലും രാഹുൽ ഗാന്ധി പ്രസംഗിക്കും. ജൽഗാവ്, സകോലി എന്നിവിടങ്ങളിലെ ബിജെപി റാലിയിൽ പ്രധാനമന്ത്രി മോദി പ്രസംഗിക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും മഹാരാഷ്ട്രയില്‍ പ്രചാരണത്തിനെത്തുന്നുണ്ട്. അഞ്ചിടത്താണ് അമിത്ഷാ പ്രസംഗിക്കുക.

അതേസമയം ബിജെപി വർക്കിങ് പ്രസിഡൻറ് ജെപി നദ്ദ ഹരിയാനയിൽ പാർട്ടി പ്രകടന പത്രിക ഞായറാഴ്ച പുറത്തിറക്കും. ഒക്ടോബർ 21നാണ് മഹാരാഷ്ട്രയിലും ഹരിയാനയിലും തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബർ 24ന് ഫലം പ്രഖ്യാപിക്കും. മഹാരാഷ്ട്ര-ഹരിയാന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും പ്രചാരണത്തിന് എത്തുന്നത്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications