Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി ഇറാനിലേക്ക് പോകില്ല? അലി ഖാംനിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുക ഈ രണ്ടുപേര്‍

അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ സംസ്‌കാര ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തേക്കില്ല. ഇറാന്‍ പ്രസിഡന്റ് മഹ്മൂദ് പെസഷ്‌കിയാന്‍ പ്രധാനമന്ത്രിയെ കഴിഞ്ഞാഴ്ച ക്ഷണിച്ചിരുന്നു. മോദി പങ്കെടുക്കുകയാണെങ്കില്‍ അന്തര്‍ദേശീയ രാഷ്ട്രീയത്തില്‍ സുപ്രധാന വിഷയമായി മാറും.

തിരുവനന്തപുരം കോര്‍പറേഷനില്‍ പൊരിഞ്ഞ അടി; ഷര്‍ട്ട് കീറി, സ്ത്രീകളെ അടിച്ചു, രജിസ്റ്റര്‍ നശിപ്പിച്ചു
തിരുവനന്തപുരം കോര്‍പറേഷനില്‍ പൊരിഞ്ഞ അടി; ഷര്‍ട്ട് കീറി, സ്ത്രീകളെ അടിച്ചു, രജിസ്റ്റര്‍ നശിപ്പിച്ചു

ഫെബ്രുവരി 28നാണ് അലി ഖാംനഇ കൊല്ലപ്പെട്ടത്. പിന്നീട് യുദ്ധം ശക്തിപ്പെടുകയും സംസ്‌കാരം നീട്ടിവെക്കുകയുമായിരുന്നു. തൊട്ടുപിന്നാലെ അദ്ദേഹത്തിന്റെ മകന്‍ മുജ്തബ ഖാംനഇയെ ഇറാന്റെ അടുത്ത പരമോന്നത നേതാവായി തിരഞ്ഞെടുത്തു. അദ്ദേഹം ഇതുവരെ പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടിട്ടില്ല. ഫെബ്രുവരി 28ലെ ആക്രമണത്തില്‍ മുജ്തബയ്ക്കും പരിക്കേറ്റു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

narendra modi will not go iran

ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി പബിത്ര മാര്‍ഗരിറ്റയും ബിഹാര്‍ ഗവര്‍ണര്‍ സയ്യിദ് അത്താ ഹസ്‌നൈനും പങ്കെടുക്കുമെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട്. ജൂലൈ 4ന് ആരംഭിച്ച് 9ന് അവസാനിക്കുന്ന രീതിയിലാണ് ചടങ്ങുകള്‍. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഏറെ തന്ത്രപരമായ പ്രാധാന്യത്തോടെയാണ് ഇന്ത്യ ഇത്തരമൊരു ഉന്നതതല സംഘത്തെ ഇറാനിലേക്ക് അയക്കുന്നത്.

സൗദി അറേബ്യയിലെയും കുവൈത്തിലെയും താവളം അമേരിക്ക മാറ്റിയേക്കും; ആലോചന ഇങ്ങനെ
സൗദി അറേബ്യയിലെയും കുവൈത്തിലെയും താവളം അമേരിക്ക മാറ്റിയേക്കും; ആലോചന ഇങ്ങനെ

ജൂലൈ ഒന്‍പതിന് അലി ഖാംനഇയുടെ ജന്മദേശമായ വടക്കുകിഴക്കന്‍ ഇറാനിലെ മഷ്ഹദിലാണ് ഭൗതികശരീരം അടക്കം ചെയ്യുന്നത്. ഇതിന് മുന്നോടിയായി ജൂലൈ ഏഴിന് ഇറാനിലെ മറ്റൊരു സുപ്രധാന തീര്‍ത്ഥാടന കേന്ദ്രമായ ഖുമിലും അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നുണ്ട്.

രണ്ട് കോടിയോളം പേര്‍ പങ്കെടുക്കുന്ന അന്ത്യയാത്ര

മുപ്പത്തിആറ് വര്‍ഷത്തോളം ഇറാനെ നയിച്ച ഖാംനഇയുടെ മരണത്തിന് ശേഷം സംസ്‌കാര തീയതിയെക്കുറിച്ച് അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. സാധാരണയായി ഇസ്ലാമിക നിയമപ്രകാരം മരണം നടന്ന് എത്രയും വേഗം സംസ്‌കാരം നടത്തണമെന്നുണ്ടെങ്കിലും, യുദ്ധ സാഹചര്യം കണക്കിലെടുത്താണ് വിടവാങ്ങല്‍ ചടങ്ങുകള്‍ ജൂലൈ മാസത്തിലേക്ക് നീട്ടിയത്.

തെഹ്റാന്‍, മഷ്ഹദ്, ഖും എന്നീ നഗരങ്ങളിലായി നടക്കുന്ന അന്തിമ ചടങ്ങുകളില്‍ ഏകദേശം രണ്ട് കോടിയോളം പേര്‍ പങ്കെടുക്കുമെന്നാണ് സുരക്ഷാ ഏജന്‍സികള്‍ കണക്കുകൂട്ടുന്നത്. 1989-ല്‍ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകനായ ആയത്തുല്ല ഖുമൈനിയുടെ വിലാപയാത്രയില്‍ പങ്കെടുത്ത ഒരു കോടിയിലധികം വരുന്ന ജനക്കൂട്ടത്തിന്റെ ചരിത്ര റെക്കോര്‍ഡ് ഇതോടെ മറികടന്നേക്കും. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളിലെ നിരവധി പ്രമുഖ ഭരണാധികാരികളും ഈ ചടങ്ങില്‍ പങ്കെടുക്കും.

യുഎഇ-ഇറാന്‍ വിമാന സര്‍വീസ് തുടങ്ങുന്നു; ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ കുവൈത്ത് സര്‍വീസ് ജൂലൈ 2ന്
യുഎഇ-ഇറാന്‍ വിമാന സര്‍വീസ് തുടങ്ങുന്നു; ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ കുവൈത്ത് സര്‍വീസ് ജൂലൈ 2ന്

സംസ്‌കാര ചടങ്ങുകളില്‍ മുജ്തബ പരസ്യമായി പ്രത്യക്ഷപ്പെടുമോ എന്ന കാര്യത്തിലാണ് ലോകം ഉറ്റുനോക്കുന്നത്. അദ്ദേഹം നിലവില്‍ കോമയിലാണെന്ന് ചില അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ അവകാശപ്പെടുമ്പോള്‍, മുഖത്തും കാലിനും പരിക്കേറ്റ അദ്ദേഹം പ്രാഥമിക ചികിത്സയിലാണ് എന്നാണ് ഇറാന്‍ ഔദ്യോഗിക മാധ്യമങ്ങളുടെ നിലപാട്. ലോകം മൊത്തം ബാധിച്ച മാസങ്ങള്‍ നീണ്ട സംഘര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇറാനില്‍ ഇപ്പോള്‍ സമാധാനാന്തരീക്ഷം രൂപപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+