Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസ്-ഇറാന്‍ യുദ്ധം അവസാനിക്കുന്നു.. വിപണിയില്‍ ചലനം, എണ്ണവില കുറഞ്ഞു, സ്വര്‍ണവില കൂടുന്നു

മിഡില്‍ ഈസ്റ്റ് സംഘര്‍ഷം അവസാനിക്കാന്‍ കളമൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ദീര്‍ഘകാലത്തെ സംഘര്‍ഷങ്ങള്‍ക്ക് ശേഷം അമേരിക്കയും ഇറാനും തമ്മില്‍ സമാധാന ധാരണയിലേക്ക് അടുക്കുന്നുവെന്ന് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു. ആദ്യ ഘട്ടത്തില്‍ ഒറ്റപ്പേജുള്ള ധാരണപത്രത്തോടെയാണ് ഇരു രാജ്യങ്ങളും തമ്മില്‍ സന്ധിയായത്. പിന്നീട് തുടര്‍വ നടപടികള്‍ക്കകായി ചര്‍ച്ച നടക്കും.

ഉപരോധങ്ങളും ഹോര്‍മുസ് അടച്ചതും ഘട്ടം ഘട്ടമായി പിന്‍വലിക്കുമെന്നാണ് വിവരം. ആണവായുധ പദ്ധതി ഉപേക്ഷിക്കണം എന്ന അമേരിക്കയുടെ ആവശ്യം ഇറാന്‍ സമ്മതിച്ചതായാണ് വിവരം. ഇതിന് പകരമായി ഇറാന്റെ മേലുള്ള ഉപരോധങ്ങള്‍ അമേരിക്ക പടിപടിയായി നീക്കിയേക്കും. യുദ്ധം അവസാനിപ്പിക്കുന്നതിനും കൂടുതല്‍ വിശദമായ ആണവ ചര്‍ച്ചകള്‍ക്കായി ഒരു ചട്ടക്കൂട് രൂപീകരിക്കുന്നതിനുമായി ഇറാനുമായി ഒരു കരാറിലേക്ക് അടുക്കുകയാണെന്ന് വൈറ്റ് ഹൗസ് പറഞ്ഞു.

Gold Price

അടുത്ത 48 മണിക്കൂറിനുള്ളില്‍ നിരവധി പ്രധാന കാര്യങ്ങളില്‍ ഇറാന്റെ പ്രതികരണങ്ങള്‍ യുഎസ് പ്രതീക്ഷിക്കുന്നു. മറ്റ് വ്യവസ്ഥകള്‍ക്കൊപ്പം, ആണവ സമ്പുഷ്ടീകരണത്തിന് ഇറാന്‍ മൊറട്ടോറിയം പ്രഖ്യാപിക്കുക, ഉപരോധങ്ങള്‍ നീക്കാനും മരവിപ്പിച്ച ഇറാനിയന്‍ ഫണ്ടുകളില്‍ നിന്ന് കോടിക്കണക്കിന് തുക വിട്ടുകൊടുക്കാനും യുഎസ് സമ്മതിക്കുക, ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗത നിയന്ത്രണങ്ങള്‍ ഇരുപക്ഷവും നീക്കുക എന്നിവ ഉള്‍പ്പെടുന്നതായിരിക്കും കരാറെന്ന് ആക്‌സിയോസ് റിപ്പോര്‍ട്ടില്‍ പറയുന്നു..

ഒരു പേജുള്ള, 14 പോയിന്റുകളുള്ള ധാരണാപത്രത്തില്‍ യുഎസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫും ജാരെഡ് കുഷ്നറും നിരവധി ഇറാനിയന്‍ ഉദ്യോഗസ്ഥരും നേരിട്ടും മധ്യസ്ഥര്‍ വഴിയും ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. നിലവിലെ രൂപത്തില്‍, മെമ്മോറാണ്ടം മേഖലയിലെ യുദ്ധം അവസാനിപ്പിക്കുകയും കടലിടുക്ക് തുറക്കുന്നതിനും ഇറാന്റെ ആണവ പരിപാടി പരിമിതപ്പെടുത്തുന്നതിനും യുഎസ് ഉപരോധങ്ങള്‍ നീക്കുന്നതിനുമുള്ള വിശദമായ കരാറിനെക്കുറിച്ചുള്ള 30 ദിവസത്തെ ചര്‍ച്ചകളുടെ ആരംഭം പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് ആക്‌സിയോസ് കൂട്ടിച്ചേര്‍ത്തു.

പാകിസ്ഥാന്‍ മധ്യസ്ഥത വഹിക്കുന്ന ചര്‍ച്ചകള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും ഇരുപക്ഷവും ഒരു വഴിത്തിരിവിന് അടുത്തെത്തിയിരിക്കുകയാണെന്നും മധ്യസ്ഥ ശ്രമങ്ങളുമായി ബന്ധമുള്ള ഒരു പാകിസ്ഥാന്‍ വൃത്തം അറിയിച്ചു. ഇതിന്റെ ഫലമായി, യുഎസിന്റെ നാവിക ദൗത്യമായ 'പ്രോജക്റ്റ് ഫ്രീഡം' താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. 'ഞങ്ങള്‍ ഇത് ഉടന്‍ അവസാനിപ്പിക്കും. ഞങ്ങള്‍ അടുത്തുകൊണ്ടിരിക്കുകയാണ്,' പാകിസ്ഥാന്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

അതേസമയം ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് വൈറ്റ് ഹൗസോ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഹോര്‍മുസ് കടലിടുക്കിലൂടെ വാണിജ്യ കപ്പലുകള്‍ക്ക് അകമ്പടി സേവിക്കുന്നതിനായി ഈ ആഴ്ച ആദ്യം ആരംഭിച്ച 'പ്രോജക്റ്റ് ഫ്രീഡം' എന്ന നാവിക ദൗത്യം താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതോടെയാണ് നയതന്ത്ര നീക്കങ്ങള്‍ കൂടുതല്‍ വേഗത കൈവരിച്ചത്.

വിപണിയിലും പ്രതിഫലനം

അതേസമയം മിഡില്‍ ഈസ്റ്റ് സംഘര്‍ഷം അവസാനിക്കുന്നു എന്ന സൂചനകള്‍ പുറത്തുവന്നത് വിപണിയിലും പ്രതിഫലിച്ച് തുടങ്ങി. ഇറാനുമായി സമാധാന കരാറിലെത്താന്‍ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചിപ്പിച്ചതിനെത്തുടര്‍ന്ന് ബുധനാഴ്ച സ്വര്‍ണ വില 2 ശതമാനത്തിലധികം ഉയര്‍ന്നു, ഇത് പണപ്പെരുപ്പ ആശങ്കകള്‍ ഒരു പരിധിവരെ കുറഞ്ഞതിനാല്‍ ഡോളറിന്റെയും ക്രൂഡിന്റെയും മൂല്യം കുറച്ചു.

ഏപ്രില്‍ 28 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കായ സ്‌പോട്ട് ഗോള്‍ഡ് ഔണ്‍സിന് 2.7% ഉയര്‍ന്ന് 4,680.91 ഡോളറിലെത്തി. ജൂണിലെ ഡെലിവറിക്ക് മുമ്പുള്ള യുഎസ് സ്വര്‍ണ ഫ്യൂച്ചറുകള്‍ 2.7% ഉയര്‍ന്ന് 4,693.20 ഡോളറിലെത്തി. അതിനിടെ എണ്ണവില ബാരലിന് 100 ഡോളറില്‍ താഴെയായി. ജൂലൈയില്‍ അവസാനിക്കുന്ന ആഗോള ക്രൂഡ് ഓയില്‍ ബെഞ്ച്മാര്‍ക്കായ ബ്രെന്റ് ഓയില്‍ ഫ്യൂച്ചേഴ്സ് 11.2% ഇടിഞ്ഞ് ബാരലിന് 97.56 ഡോളറിലെത്തി.

അതേസമയം യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് ഓയില്‍ ഫ്യൂച്ചേഴ്സ് 12.1% ഇടിഞ്ഞ് ബാരലിന് 89.91 ഡോളറിലെത്തി. ദിവസത്തിന്റെ തുടക്കത്തില്‍ തന്നെ എണ്ണവില താഴ്ന്നിരുന്നു. മുന്‍ സെഷനില്‍ രണ്ട് കരാറുകളും ഏകദേശം 4% കുറഞ്ഞ് ഒത്തുതീര്‍ന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+