Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ്ണത്തിന് 'തിളക്കം' കുറയുന്നു; വില ഇടിഞ്ഞത് 14.5%; ഇനി വില കൂടുമോ?

ആഗോള വിപണിയിലെ പതിവ് കണക്കുകൂട്ടലുകളെ അപ്രസക്തമാക്കി സ്വർണ്ണവില ഇടിയുന്നത് നിക്ഷേപകരെ ആശങ്കയിലാഴ്ത്തുകയാണ്. ഇറാൻ-ഇസ്രായേൽ യുഎസ് സംഘർഷം ആരംഭിച്ച മാർച്ചിൽ മാത്രം സ്വർണ്ണവിലയിൽ 14.5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. സാധാരണയായി യുദ്ധസാഹചര്യങ്ങളിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണവില കുതിച്ചുയരാറുള്ള സ്ഥാനത്താണ് ഈ അപ്രതീക്ഷിത തിരിച്ചടി. ഇതേ കാലയളവിൽ ആഗോള ഓഹരി വിപണികളും യുഎസ് ട്രഷറി സൂചികകളും ഇടിഞ്ഞെങ്കിലും സ്വർണ്ണത്തിന്റെ പതനമായിരുന്നു ഏറ്റവും വലുത്. ഏപ്രിൽ മാസത്തിൽ ഓഹരി വിപണികൾ തിരിച്ചുപിടിച്ചെങ്കിലും സ്വർണ്ണവില ഇപ്പോഴും സംഘർഷത്തിന് മുൻപുള്ള നിരക്കിനേക്കാൾ 10 ശതമാനം താഴെയാണ് തുടരുന്നത്.

ടർക്കി വിറ്റത് 52 ടൺ സ്വർണ്ണം; കേന്ദ്ര ബാങ്കുകൾ കൈവിടുന്നു

സ്വർണ്ണത്തിന്റെ സുരക്ഷിത നിക്ഷേപമെന്ന പദവി ചോദ്യം ചെയ്യപ്പെടുന്ന തരത്തിലുള്ള മാറ്റങ്ങളാണ് വിപണിയിൽ നടക്കുന്നത്. വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളും എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളും (ETFs) സ്വർണ്ണ നിക്ഷേപം വൻതോതിൽ വിറ്റഴിച്ചതാണ് വിലയിടിയാൻ പ്രധാന കാരണമായത്. റിപ്പോർട്ടുകൾ പ്രകാരം ടർക്കിയുടെ കേന്ദ്ര ബാങ്ക് ഫെബ്രുവരി അവസാനം മുതൽ മാർച്ച് അവസാനം വരെയുള്ള കാലയളവിൽ മാത്രം 52 ടൺ സ്വർണ്ണമാണ് വിറ്റഴിച്ചത്. ഇതേ കാലയളവിൽ ഇടിഎഫുകൾ (ETFs) ഏകദേശം 90 ടണ്ണോളം സ്വർണ്ണ നിക്ഷേപം വിപണിയിൽ വിറ്റഴിച്ച് പണമാക്കി മാറ്റി.

gold-prices-1778151212 jpg

എന്തുകൊണ്ട് വില ഉയരുന്നില്ല?

യുദ്ധത്തേക്കാൾ കൂടുതൽ വിപണിയെ സ്വാധീനിക്കുന്നത് അമേരിക്കയിലെ സാമ്പത്തിക നിലപാടുകളാണ്. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കാൻ വൈകുന്നതും ഡോളർ കരുത്താർജ്ജിക്കുന്നതും സ്വർണ്ണത്തിന് തിരിച്ചടിയായി. കൂടാതെ, ചൈന ഉൾപ്പെടെയുള്ള കേന്ദ്ര ബാങ്കുകൾ സ്വർണ്ണം വാങ്ങുന്നതിന്റെ വേഗത കുറച്ചതും വില കുതിക്കുന്നതിന് തടസ്സമായി.

ഇറാൻ-ഇസ്രായേൽ സംഘർഷം ഒരു പ്രാദേശിക പ്രശ്നമായി ഒതുങ്ങുമെന്നും ആഗോള സാമ്പത്തിക വ്യവസ്ഥയെ തകർക്കില്ലെന്നുമുള്ള കണക്കുകൂട്ടലിലാണ് വലിയ നിക്ഷേപകർ. ഇത് സ്വർണ്ണത്തിന് നൽകിയിരുന്ന സുരക്ഷിത നിക്ഷേപമെന്ന പരിഗണന കുറയാൻ കാരണമായി. ചുരുക്കത്തിൽ, യുദ്ധത്തിന്റെ പേരിൽ സ്വർണ്ണം വാരിക്കൂട്ടുന്ന ശൈലിയിൽ മാറ്റം വന്നുകൊണ്ടിരിക്കുകയാണ്.

5,200 ഡോളറിലേക്ക് കുതിക്കും; മോർഗൻ സ്റ്റാൻലിയുടെ പ്രവചനം

നിലവിൽ വിലയിൽ മങ്ങലേറ്റെങ്കിലും സ്വർണ്ണം ചരിത്രപരമായ ഒരു തിരിച്ചുവരവ് നടത്തുമെന്നാണ് പ്രമുഖ നിക്ഷേപ ബാങ്കായ മോർഗൻ സ്റ്റാൻലി (Morgan Stanley) പ്രവചിക്കുന്നത്. 2026-ന്റെ രണ്ടാം പകുതിയോടെ സ്വർണ്ണവില ഔൺസിന് 5,200 യുഎസ് ഡോളർ വരെ ഉയരാമെന്നാണ് ഇവരുടെ പുതിയ കണക്കുകൂട്ടൽ. കേന്ദ്ര ബാങ്കുകളും ഇടിഎഫുകളും വീണ്ടും സ്വർണ്ണം വാങ്ങിത്തുടങ്ങുന്നതും വിപണി പലിശ നിരക്കിലെ കുറവ് മുൻകൂട്ടി കാണുന്നതുമാണ് ഈ വൻ കുതിപ്പിന് വഴിതെളിക്കുക. അതിനാൽ ഇപ്പോഴത്തെ അവസ്ഥയിൽ സ്വർണത്തിൽ നിക്ഷേപിച്ചവർ ആശങ്കപ്പെടേണ്ട ആവശ്യമില്ല എന്നും പ്രവചനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+