സര്‍ക്കാര്‍ ഏറ്റെടുത്തിട്ടും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ സ്കാനിങ് നടത്തുന്നത് സ്വകാര്യ ഏജൻസി
കണ്ണൂര്‍: സര്‍ക്കാര്‍ ഏറ്റെടുത്ത പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ എംആര്‍ഐ സ്കാനിംഗ് നടത്തുന്നത് സ്വകാര്യ ഏജന്‍സി. ക്ലൗഡക്സ് റേഡിയോളജി സൊല്യൂഷന്‍സ് എന്ന സ്ഥാപനമാണ് ഇവിടെ എംആര്‍ഐ സ്കാനിംഗ് യൂണിറ്റ് നടത്തുന്നത്. കണ്ണൂരില്‍ ഫോര്‍ട്ട്റോഡില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്വകാര്യ സ്ഥാപനം ഡോക്ടര്‍മാരുടെയും ചില ബിസിനസുകാരുടെയും ഒരു കണ്‍സോര്‍ഷ്യമാണ്. എം വി രാഘവന് കോളേജിന്റെ ചെയര്‍മാനായിരിക്കെ വണ്‍ പോയിന്റ് കപ്പാസിറ്റിയുള്ള എംആര്‍ഐ സ്കാന്‍ യൂണിറ്റ് മെഡിക്കല്‍ കോളേജില്‍ ഉണ്ടായിരുന്നുവെങ്കിലും അത് കേടായതിനെ തുടര്‍ന്ന് പ്രവര്‍ത്തനരഹിതമായിരുന്നു.
ഏറെക്കാലം എംആര്‍ഐ സ്കാന്‍ ഇല്ലാതിരുന്നത് വിമര്‍ശനത്തിന് കാരണമായതോടെ എംവി ജയരാജന് കോളേജ് ഭരണസമിതി ചെയര്‍മാനായിരിക്കെ പുതിയ യൂണിറ്റ് ആരംഭിക്കാന്‍ ശ്രമം ആരംഭിച്ചു. മാടായി ബാങ്ക് ഇതിനായി മുന്നോട്ട് വന്നിരുന്നുവെങ്കിലും നടന്നില്ല. പിന്നീടാണ് സ്വകാര്യ കണ്‍സോര്‍ഷ്യം എംആര്‍ഐ സ്കാന്‍ യൂണിറ്റ് തുടങ്ങിയത്. മെഡിക്കല്‍ കോളജ് വെള്ളവും വെളിച്ചവും കൂടാതെ മറ്റ് ഭൗതിക സൗകര്യങ്ങളും സ്വകാര്യ സ്ഥാപനത്തിന് നല്‍കുന്നുണ്ട്. നാല് വര്‍ഷം മുമ്പാണ് 1.5 കപ്പാസിറ്റിയുള്ള എംആര്‍ഐ യൂണിറ്റ് ഇവിടെ പ്രവര്‍ത്തിച്ചു തുടങ്ങിയത്.

നിത്യേന നൂറുകണക്കിന് രോഗികളാണ് സ്കാനിംഗിനായി എത്തുന്നത്. 4000 മുതല്‍ 10,000 രൂപ വരെ വിവിധ അവയവങ്ങളുടെ സ്കാനിംഗിന് ചാര്‍ജ് വാങ്ങുന്നുണ്ട്. പുറത്തുള്ള സ്വകാര്യ സ്കാനിംഗ് സെന്ററുകളില്‍ വാങ്ങുന്ന അതേ ചാര്‍ജോ അതിലധികമോ ആണ് ഇവിടെ രോഗികളില്‍ നിന്ന് ഈടാക്കുന്നതെന്ന് പരാതിയുണ്ട്. മെഡിക്കല്‍ കോളേജ് ഗവണ്മെന്റ് ഏറ്റെടുത്തിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും സ്വകാര്യ ഏജന്‍സിയുടെ സ്കാനിംഗ് യൂണിറ്റ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നത് ചട്ടലംഘനമാണെന്ന് ജനകീയ ആരോഗ്യ വേദി കണ്‍വീനര്‍ എസ്. ശിവ സുബ്രഹ്മണ്യന് ആരോഗ്യ മന്ത്രിക്കും മുഖ്യമന്ത്രിക്കും നല്കിയ പരാതിയില്‍ പറയുന്നു.
ഇത് തുടര്‍ന്ന് അനുവദിക്കുന്നുണ്ടെങ്കില്‍ രോഗികള്‍ക്ക് വലിയ തോതിലുള്ള ഇളവുകള്‍ നല്കത്തക്ക വിധത്തില്‍ പുതിയ കരാറിന് രൂപം നല്കാന് നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് സാധിക്കുന്നില്ലെങ്കില്‍ ആശുപത്രിയില്‍ പുതുതായി രൂപീകരിക്കുന്ന ഹോസ്പിറ്റല്‍ ഡവലപ്മെന്റ് സൊസൈറ്റിയുടെ കീഴിലേക്ക് എംആര്‍ഐ സ്കാന്‍ യൂണിറ്റ് മാറ്റണമെന്നും ശിവസുബ്രഹ്മണ്യന് പറഞ്ഞു.
-
ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൻ്റെ സമയക്രമത്തിൽ മാറ്റം വരും; ടെർമിനലും മാറും..നിർദേശവുമായി റെയിൽവെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
മീനാക്ഷിയും മഹാലക്ഷ്മിയും തമ്മിലുള്ള വ്യത്യാസം പറഞ്ഞ് ദിലീപ്; കാവ്യ അത്ര സോഫ്റ്റ് അല്ലെന്നും താരം അല്ലെന്നും -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം












Click it and Unblock the Notifications