Get Updates
Get notified of breaking news, exclusive insights, and must-see stories!

രക്തക്കറ വൈഗയുടേത് തന്നെ; കാറും സ്വര്‍ണവും കണ്ടെടുത്തു; നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന്

കൊച്ചി: 13 വയസുകാരി വൈഗയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണായ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. സനു മോഹന്‍ കോയമ്പത്തൂരില്‍ വിറ്റ കാറും മകളുടെ ദേഹത്ത് നിന്ന് അഴിച്ചെടുത്ത സ്വര്‍ണവും അന്വേഷണ സംഘം കണ്ടെത്തി. സനുവുമായി പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് ഇവ കണ്ടെത്തിയത്. ഇതോടെ സനു മോഹന് എതിരായ തെളിവുകള്‍ ശക്തമായി.

kerala

വൈഗയെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം സനു സഞ്ചരിച്ച വഴികളിലൂടെയാണ് പൊലീസ് സംഘം അന്വേഷണം നടത്തിയത്. തൃക്കാക്കര സിഐ ധനപാലന്റെ നേതൃത്വത്തിലാണ് കാര്‍ വിറ്റ സ്ഥാപനത്തിലും സ്വര്‍ണം വിറ്റ സ്ഥാപനത്തില്‍ ഉള്‍പ്പടെ തെളിവെടുപ്പ് നടത്തിയത്. സനുവിന്റെ കാര്‍ മൂന്ന് ലക്ഷം രൂപയ്ക്കാണ് വില്‍പ്പന ഉറപ്പിച്ചിരുന്നത്. എന്നാല്‍ ആഡ്വാന്‍സായി 50000 രൂപ മാത്രമാണ് നല്‍കിയത്. മറ്റ് രേഖകള്‍ നല്‍കിയ ശേഷം ബാക്കി തുക നല്‍കാമെന്നായിരുന്നു കരാര്‍. കാറിന്റെ സിസി അടച്ചുതീര്‍ന്നിരുന്നില്ല.

ഇതിന് ശേഷം കോയമ്പത്തൂരിലെ ഒരു ലോഡ്്ജിലാണ് സനു താമസിച്ചത്. വൈഗയില്‍ നിന്ന് അഴിച്ചെടുത്ത സ്വര്‍ണാഭരണങ്ങള്‍ വിറ്റ സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തി. തമിഴ്‌നാട്ടിലെ തെളിവെടുപ്പിന് ശേഷം വ്യാഴാഴ്ച ഗോവ, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ സനു മോഹനെ എത്തിച്ച് തെളിവെടുക്കും. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയതിന് ശേഷം നാല് ദിവസം കഴിഞ്ഞായിരിക്കും അന്വേഷണ സംഘം മടങ്ങിയെത്തുക.

ആവേശം നിറഞ്ഞ പോരാട്ടം, ചെന്നൈ-കെകെആര്‍ മത്സരത്തിന്റെ ചിത്രങ്ങള്‍ കാണാം

അതേസമയം, ഇയാള്‍ കേടായി എന്ന് പറയുന്ന മൊബൈല്‍ ഫോണ്‍ വീണ്ടെടുക്കാനുള്ള ശ്രമവും പുരോഗമിക്കുകയാണ്. തെളിവെടുപ്പിന് ശേഷം അന്വേഷണ സംഘം സനുവില്‍ നിന്ന് മൊഴിയെടുക്കും. ഇതിനിടെ ഫ്‌ള്റ്റില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ വൈഗയുടേതാണെന്ന് പരിശോധന റിപ്പോര്‍ട്ട്. പൊലീസ് സംഘത്തിന് ലഭിച്ച ഡിഎന്‍എ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വൈഗയുടെ ശരീരത്തില്‍ മുറിവുകളോ പാടുകളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാല്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുന്നിതിനിടെ മൂക്കില്‍ നിന്ന് പൊടിഞ്ഞ രക്തമാണിതെന്നാണ് പൊലീസ് നിഗമനം.

നടി അമിറ ദസ്തറിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+