Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരാഴ്ചയ്ക്കിടെ 8 ശതമാനം വര്‍ധന, കോഴിക്കോട് പ്രാദേശികതലത്തില്‍ കൊവിഡ് നിയന്ത്രണം ശക്തമാക്കും

കോഴിക്കോട്: ജില്ലയില്‍ കോവിഡ് വ്യാപനം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ പ്രാദേശിക തലത്തില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ കലക്ടര്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. കോവിഡ് രോഗികളുടെ എണ്ണത്തില്‍ എട്ട് ശതമാനം വര്‍ധനവാണ് കഴിഞ്ഞ ഒരു ആഴ്ച്ചക്കിടെ ഉണ്ടായത്. നിയന്ത്രണങ്ങള്‍ പാലിക്കപ്പെടാത്ത പക്ഷം സമ്പൂര്‍ണ്ണ ലോക്ക് ഡൗണിലേക്ക് പോകേണ്ടി വരുന്ന സാഹചര്യം ഉണ്ടാവും.

1

ഇത് ഒഴിവാക്കാന്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി കോവിഡ് വ്യാപനം തടയാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ കലക്ടര്‍ സാംബശിവ റാവു നിര്‍ദ്ദേശം നല്‍കി.കോവിഡ് രോഗികളുടെ എണ്ണത്തിനനുസരിച്ച് വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ്, ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി നിശ്ചയിച്ച് കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ പരസ്യപ്പെടുത്തുന്നുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ സാധാരണ ജീവിതം നയിക്കുന്നതിന് വേണ്ട അവശ്യ സൗകര്യങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി ഉണ്ടാവും.

ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം തീവ്രമാകുന്നു, വിവിധ നഗരങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍

തൊഴില്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് അനുമതി ഉണ്ടാവും. ആരാധനാലയങ്ങള്‍, വിവാഹം, മരണം തുടങ്ങിയ ചടങ്ങുകള്‍ക്ക് അഞ്ചില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കാന്‍ പാടില്ല. ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കപ്പെടുന്ന വാര്‍ഡുകള്‍ അടച്ചിടും. ഇവിടങ്ങളില്‍ നിന്ന് മറ്റു വാര്‍ഡുകളിലേക്ക് യാത്ര അനുവദനീയമല്ല. ഭക്ഷ്യവിതരണ സ്ഥാപനങ്ങള്‍ക്കും ആശുപത്രികള്‍ക്കും മാത്രമേ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കാന്‍ അനുമതി ഉണ്ടാകു.

Recommended Video

cmsvideo
    Covid restrictions tightened in Kozhikode corporation | Oneindia Malayalam

    ചടങ്ങുകള്‍ നടത്തുന്നവര്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യാതെ നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കുന്ന ആര്‍ക്കെങ്കിലും കോവിഡ് ബാധിച്ചാല്‍ നടത്തിപ്പുകാര്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് കലക്ടര്‍ പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം
    കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ ഓക്‌സിജന്‍ ഉത്പാദകരുടേയും വിതരണക്കാരുടെയും യോഗം ഓണ്‍ലൈനായി വിളിച്ചു ചേര്‍ത്ത് ജില്ലാ കലക്ടര്‍ വിലയിരുത്തിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ ആവശ്യത്തിന് ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിക്കാനുളള ശേഷി ഉള്ളതായി ഉത്പാദകരും വിതരണക്കാരും ഉറപ്പു നല്‍കിയിട്ടുണ്ട്.

    മലപ്പുറം ചേളാരിയിലും കണ്ണൂരും പ്രവര്‍ത്തിക്കുന്ന രണ്ട് ഉത്പാദന യൂണിറ്റുകളും ജില്ലയില്‍ തന്നെയുളള രണ്ട് ഫില്ലിംഗ് യൂണിറ്റുകളുമാണ് ജില്ലയിലെ സര്‍ക്കാര്‍ , സ്വകാര്യ ആശുപത്രികളിലേക്ക് ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിക്കുന്നത്. യൂണിറ്റുകള്‍ക്ക് ഇടതടവില്ലാതെ പ്രവര്‍ത്തിക്കുന്നതിന് തടസ്സമില്ലാത്ത വൈദ്യുതി ലഭ്യമാക്കാന്‍ നടപടി ഉണ്ടാവുമെന്ന് കലക്ടര്‍ പറഞ്ഞു.

    നടുറോഡിൽ‍ കിടിലം ഫോട്ടോഷൂട്ടുമായി രശ്മി ഗൗതം; സോഷ്യല്‍ മീഡിയയിൽ‍ വൈറലായ ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+