പ്രവാസികള്‍ക്ക് കോളടിച്ചു: ദുബായിലേക്ക് 7160 രൂപ മാത്രം, പകുതിയിലേറെ വിലക്കുറവില്‍ ടിക്കറ്റ്
പ്രവാസി മലയാളികള്‍ക്ക് സന്തോഷവാർത്തയുമായി ഒമാനിലെ ബജറ്റ് ഫ്രണ്ട്ലി എയർലൈനായ സലാം എയർ. തങ്ങള്‍ സർവ്വീസ് നടത്തുന്ന വിവിധ റൂട്ടുകളിലെ ടിക്കറ്റ് നിരക്കില്‍ വലിയ ഇളവാണ് സലാം എയർ പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബർ 16 മുതൽ ഡിസംബർ 15 വരെയുള്ള യാത്രകൾക്കാണ് ഈ ഒഫർ ലഭിക്കുക. എന്നാല്‍ ടിക്കറ്റുകള്‍ ഇന്ന് മുതല്‍ തന്നെ ബുക്ക് ചെയ്ത് തുടങ്ങാം.
മസ്കറ്റ് നിന്നും സലാലയിലേക്കാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. വെറും 19 ഒമാന്‍ റിയാല്‍ നല്കിയാല് ഈ രണ്ട് നഗരങ്ങള്‍ക്കിടയില്‍ യാത്ര ചെയ്യാം. അതായത് 4132 രൂപയോളം ഇന്ത്യന്‍ രൂപ. അതുപോലെ, ദുബായ്, ഡൽഹി, ജയിപ്പൂർ, ലക്ക്നൗ, കോഴിക്കോട് തുടങ്ങിയ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് ആകർഷകമായ രീതിയില്‍ കുറഞ്ഞ നിരക്കുകൾ സലാം എയർ വാഗ്ദാനം ചെയ്യുന്നു.

സെപ്തംബർ 15 വരെ ഏകദേശം 57 ഒമാന്‍ റിയാലാണ് മസ്കറ്റില്‍ നിന്നും കോഴിക്കോടേക്കുള്ള വിമാന ടിക്കറ്റ് നിരക്ക്. എന്നാല്‍ പതിനാറാം തിയതി ഇത് പകുതിയിലേറെ ഇടിഞ്ഞ് 25 ഒമാനി റിയാലിലേക്ക് എത്തുന്നു. അതായത് 12395 രൂപയില്‍ നിന്നും ടിക്കറ്റ് നിരക്ക് ഇടിയുന്നത് 5436 രൂപയിലേക്കാണ്.
7 കിലോ ഹാൻഡ് ലഗേജ് അനുവദിക്കുന്ന "ലൈറ്റ് ഫെയർ" വിഭാഗത്തി ബുക്കിങ് നടത്തുന്നവർക്ക് മാത്രമായിരിക്കും ടിക്കറ്റ് ഇളവ് ലഭിക്കുക. എന്നാല്‍ 7 കിലോ ഹാൻഡ് ലഗേജിനൊപ്പം 20 കിലോ ചെക്കിങ് ലഗേജ് ഉണ്ടെങ്കില്‍ 30 റിയാലിന് (6500 രൂപ) ടിക്കറ്റ് ലഭിക്കും. ഇനി ചെക്കിങ് ലഗേജ് 30 കിലോയാണെങ്കില്‍ 42 റിയാല്‍ നല്‍കണം. അങ്ങനെ നോക്കുമ്പോഴും ടിക്കറ്റ് ലാഭകരമാണ്.
മസ്കറ്റില്‍ നിന്നും കോഴിക്കോടേക്ക് മാത്രമല്ല, തിരിച്ച് കോഴിക്കോട് നിന്ന് മസ്കറ്റിലേക്കും ടിക്കറ്റ് നിരക്കില്‍ ഇളവുണ്ട്. സെപ്റ്റംബർ 16 ന് മുമ്പ് 17000 രൂപയോളമുള്ള നിരക്ക് അതിന് ശേഷം 7399 രൂപയിലേക്ക് ഇടിയുന്നു. ഏറ്റവും വലിയ ഇടിവുള്ളത് ദുബായിലേക്കാണ്. കോഴിക്കോട് നിന്നും മസ്കറ്റ് വഴി ദുബായിലേക്കുള്ള കണക്ഷന് വിമാനത്തിന് 7160 രൂപയാണ് സലാം എയറിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ കാണിക്കുന്നത്.
സെപ്തംബർ 17 ലെ നിരക്ക് 26786 രൂപയായിരിക്കുമ്പോഴാണ് തൊട്ടുപിറ്റേ ദിവസമായ സെപ്തംബർ 18 ലെ നിരക്ക് 7160 ലേക്ക് ഇടിഞ്ഞത്. ദുബായില്‍ നിന്നും കോഴിക്കോടേക്കും നിരക്ക് ഇളവ് ലഭ്യമാണ്. ഓഫർ കാലയളവില്‍ 315 യുഎഇ ദിർഹമാണ് ദുബായി കോഴിക്കോട് ടിക്കറ്റ് നിരക്ക്. ആയിരത്തിലേറെ ദിർഹമായിരുന്ന നിരക്കാണ് കുത്തനെ കുറഞ്ഞത്.
-
ഇറാന് വന്‍ വിജയം; 10000 കോടി ഡോളര്‍ കൈയ്യിലെത്തും, അമേരിക്ക വിട്ടുവീഴ്ച ചെയ്തെന്ന് റിപ്പോര്‍ട്ട് -
ഡോളര്‍ വിട്ട് എല്ലാവരും പൊന്നിലേക്ക്, ദുബായിലും സ്വര്‍ണവില മുകളിലേക്ക് തന്നെ..! -
ഗള്‍ഫ് പ്രവാസികള്‍ ശരിക്കും പെട്ടു; വിമാനങ്ങളുടെ റദ്ദാക്കല്‍ തിരിച്ചടി, പുതിയ തീരുമാനം ടിക്കറ്റ് താഴ്ത്തുമോ? -
ലുലുവിൽ 'ബയ് 100 ഗെറ്റ് 50' ഓഫർ, സർപ്രൈസ് വിഷുക്കൈനീട്ടം സ്വന്തമാക്കാൻ മണി ചലഞ്ചും, വിഷു തകർക്കാം! -
സൗദി അറേബ്യയുടെ എണ്ണ കയറ്റുമതി താളംതെറ്റി; ക്രൂഡ് ഓയില്‍ വില കുതിച്ചു, പെട്രോള്‍ വില കൂടിയേക്കും -
ദുബായ് സ്വർണം ആഗോള ട്രെൻഡ് മറികടന്നു; ഇന്നത്തെ നിരക്കിൽ ഇടിവ്, 24 കാരറ്റിന് 4 ദിർഹം കുറഞ്ഞു, വില? -
51 ദിവസങ്ങള്‍ കൂടി... അത് കഴിഞ്ഞാല്‍ ദുബായ് ചുട്ടുപൊള്ളും! ശരിക്കുള്ള ചൂട് വരാന്‍ പോകുന്നേ ഉള്ളൂ -
നിങ്ങളുടെ ഫോണിൽ ഈ ആപ്പ് ഉണ്ടോ? ബാങ്ക് അക്കൗണ്ട് കാലിയാകും; മുന്നറിയിപ്പ് അവഗണിക്കരുത് -
ദുബായ് ഗ്ലോബൽ വില്ലേജ് എപ്പോൾ തുറക്കും? അധികൃതരുടെ മറുപടി ഇതാണ് -
യുഎഇ 20 ബില്യണ്‍ ദിര്‍ഹം വച്ചു; ബഹ്റൈന്‍ 2 ബില്യണ്‍ ദിനാറും, ഡോളര്‍ ഔട്ട്, എന്താണ് കറന്‍സി സ്വാപ് -
സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും, ബാധ്യതകളില്‍നിന്നു മോചനം, ദൂരയാത്ര വേണ്ടിവരും, നാൾഫലം -
നാളെ മുതല്‍ പവര്‍ഫുള്‍ രാജയോഗം... വെറുതെയിരുന്നാലും പണം കുമിഞ്ഞുകൂടും! ഈ രാശിക്കാരാണോ?












Click it and Unblock the Notifications