ഒരാളുടെ ടിക്കറ്റില്‍ മൂന്ന് പേര്‍ക്ക് വരാം; യുഎഇയില്‍ നിന്ന് കുറഞ്ഞ ചെലവില്‍ കേരളത്തിലെത്താം; വഴി ഇതാ..
ദുബായ്: പ്രവാസികള്‍ എല്ലാ കാലത്തും അനുഭവിക്കുന്ന പ്രതിസന്ധിയാണ് നാട്ടിലേക്കും തിരിച്ചുമുള്ള വിമാനയാത്ര. അടിക്കടി കൂടുന്ന ടിക്കറ്റ് വര്‍ധന സാധാരണക്കാരായ പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും വലിയ ബാധ്യതയാണ് വരുത്തി വെക്കുന്നത്. ഈ അമിതമായ ടിക്കറ്റ് നിരക്ക് കാരണം അവധി ലഭിച്ചാലും നാട്ടിലേക്ക് പോകാത്തവരും ഏറെയാണ്. യു എ ഇയില്‍ നിന്ന് കേരളത്തിലേക്ക് വരാനാണ് പലപ്പോഴും ഏറെ പ്രയാസം.
ദുബായ് ടു കേരള വിമാനങ്ങളിലെല്ലാം വലിയ നിരക്കാണ് ടിക്കറ്റിനായി ഈടാക്കുന്നത്. എന്നാല്‍ ഇതിനൊരു പരിഹാരമെന്നോണം ഒമാന്‍ വഴി കേരളത്തിലേക്കുള്ള യാത്ര തിരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടുകയാണ്. യു എ ഇയില്‍ നിന്ന് ഒമാന്‍ വഴി കേരളത്തിലേക്കും തിരിച്ചും കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാം എന്നതാണ് ഇതിന് കാരണം. കുടുംബ സമേതം യാത്ര ചെയ്യുന്നവര്‍ക്ക് ഏകദേശം ഒരു ലക്ഷം രൂപ വരെ ലാഭിക്കാം എന്നാണ് അനുഭവസ്ഥരെ ഉദ്ധരിച്ച് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സ്വന്തം പേരില്‍ വാഹനമുള്ള യു എ ഇ വിസക്കാര്‍ക്ക് റോഡ് മാര്‍ഗം മസ്കത്തില് എത്താം. അവിടെ നിന്ന് കേരളത്തിലേക്ക് പറക്കാനും തിരിച്ച് വരുമ്പോള്‍ മസ്കത്തില് എത്തി വാഹനമെടുത്ത് യു എ ഇയിലേക്ക് മടങ്ങാനും സാധിക്കും. ഇതുവഴി യു എ ഇയില്‍ നിന്ന് അഞ്ചിരട്ടി പണം നല്കി നേരിട്ട് കേരളത്തില്‍ പോയി വരുന്ന ഒരാളുടെ തുക കൊണ്ട് ഒമാന്‍ വഴി രണ്ടോ മൂന്നോ പേര്‍ക്ക് നാട്ടില്‍ പോയി വരാം എന്നാണ് പറയുന്നത്.
യു എ ഇ- ഒമാന്‍ അതിര്‍ത്തി ചെക്പോസ്റ്റില്‍ 38 ദിര്‍ഹത്തിന് ഒമാന്‍ വിസ ലഭിക്കും. യു എ ഇയില്‍ വാഹന ഇന്‍ഷുറന്‍സില്‍ ഭൂരിഭാഗവും ഒമാന്‍ കവറേജ് കൂടിയുള്ളതാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ഇനി അതില്ലെങ്കില്‍ 120 ദിര്‍ഹത്തിന് ഒമാന്‍ കവറേജ് ലഭിക്കും. ഇനി യു എ ഇയില്‍ വാഹനമില്ലാത്തവരാണ് നിങ്ങള്‍ എങ്കില്‍ ഒമാന്‍ - യു എ ഇ ബസ് സര്‍വീസിന്റെ സഹായവും തേടാം.
ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ഒമാനില്‍ മധ്യവേനല്‍ അവധി. മേയ് അവസാന ആഴ്ചയില്‍ പോയ വിദേശികളുടെ തിരിച്ചുവരവ് തുടങ്ങുന്നതോടെ വിദേശത്തേക്കുള്ള വിമാനങ്ങളില്‍ തിരക്ക് കുറയും. ഇതാണ് നിരക്ക് കുറയാന്‍ കാരണം. യു എ ഇയില്‍ നിന്ന് ഡല്‍ഹി, മുംബൈ, ജയ്പുര്‍, ഗോവ, അഹമ്മദാബാദ് തുടങ്ങിയ സെക്ടറുകള്‍ വഴി കേരളത്തിലേക്ക് പോകുമ്പോള്‍ ടിക്കറ്റ് ഇതിലും കുറയും.
-
ഇറാന് വന്‍ വിജയം; 10000 കോടി ഡോളര്‍ കൈയ്യിലെത്തും, അമേരിക്ക വിട്ടുവീഴ്ച ചെയ്തെന്ന് റിപ്പോര്‍ട്ട് -
ഡോളര്‍ വിട്ട് എല്ലാവരും പൊന്നിലേക്ക്, ദുബായിലും സ്വര്‍ണവില മുകളിലേക്ക് തന്നെ..! -
ഗള്‍ഫ് പ്രവാസികള്‍ ശരിക്കും പെട്ടു; വിമാനങ്ങളുടെ റദ്ദാക്കല്‍ തിരിച്ചടി, പുതിയ തീരുമാനം ടിക്കറ്റ് താഴ്ത്തുമോ? -
ലുലുവിൽ 'ബയ് 100 ഗെറ്റ് 50' ഓഫർ, സർപ്രൈസ് വിഷുക്കൈനീട്ടം സ്വന്തമാക്കാൻ മണി ചലഞ്ചും, വിഷു തകർക്കാം! -
സൗദി അറേബ്യയുടെ എണ്ണ കയറ്റുമതി താളംതെറ്റി; ക്രൂഡ് ഓയില്‍ വില കുതിച്ചു, പെട്രോള്‍ വില കൂടിയേക്കും -
ദുബായ് സ്വർണം ആഗോള ട്രെൻഡ് മറികടന്നു; ഇന്നത്തെ നിരക്കിൽ ഇടിവ്, 24 കാരറ്റിന് 4 ദിർഹം കുറഞ്ഞു, വില? -
51 ദിവസങ്ങള്‍ കൂടി... അത് കഴിഞ്ഞാല്‍ ദുബായ് ചുട്ടുപൊള്ളും! ശരിക്കുള്ള ചൂട് വരാന്‍ പോകുന്നേ ഉള്ളൂ -
നിങ്ങളുടെ ഫോണിൽ ഈ ആപ്പ് ഉണ്ടോ? ബാങ്ക് അക്കൗണ്ട് കാലിയാകും; മുന്നറിയിപ്പ് അവഗണിക്കരുത് -
ദുബായ് ഗ്ലോബൽ വില്ലേജ് എപ്പോൾ തുറക്കും? അധികൃതരുടെ മറുപടി ഇതാണ് -
യുഎഇ 20 ബില്യണ്‍ ദിര്‍ഹം വച്ചു; ബഹ്റൈന്‍ 2 ബില്യണ്‍ ദിനാറും, ഡോളര്‍ ഔട്ട്, എന്താണ് കറന്‍സി സ്വാപ് -
പ്രവാസി ശമ്പളം ഇന്ത്യയിലെ ബാങ്കിലേക്ക് മാറ്റിയാല്‍ നികുതി നല്‍കണമോ? നിര്‍ണായക വിധി ഇങ്ങനെ -
സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും, ബാധ്യതകളില്‍നിന്നു മോചനം, ദൂരയാത്ര വേണ്ടിവരും, നാൾഫലം












Click it and Unblock the Notifications