ഭാര്യയെ ബഹുമാനിക്കണം! കള്ളം പറഞ്ഞാൽ, ശനി കൊണ്ടേ പോകൂ... ഇവയൊന്നും നിങ്ങൾ ചെയ്യരുത്
Astrology: ജ്യോതിഷം വ്യക്തമാക്കുന്നത് പ്രകാരം, ഗ്രഹങ്ങൾക്ക് മനുഷ്യ ജീവിതത്തെ സ്വാധീനിക്കാൻ കഴിയും. ഭാഗ്യം, ഉയർന്ന ജീവിതം, സമ്പത്ത് എന്നിവയിലെല്ലാം ഗ്രഹങ്ങളുടെ പ്രാധാന്യം ഏറെയാണ്. ജ്യോതിഷത്തിലെ ഒൻപത് ഗ്രഹങ്ങളിൽ എല്ലാ ഗ്രഹങ്ങൾക്കും അതിന്റേതായ പ്രാധാന്യം ഉണ്ടെന്ന് പറയപ്പെടുന്നു.
വ്യത്യസ്ത തരത്തിലായിരിക്കും ഈ പ്രാധാന്യം ഓരോ വ്യക്തികളിലും എത്തുക. നീതിയുടെയും പ്രവൃത്തിയുടെയും ദേവനായി ശനിയെ കണക്കാക്കപ്പെടുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിൽ നല്ലതും മോശവുമായ പ്രവർത്തികളുടെ കണക്കെടുക്കുന്നത് ശിവ ദേവൻ ആണെന്ന് പറയാം.
അതിനാൽ തന്നെ നിങ്ങളുടെ ജീവിതത്തിൽ ഏറെ സ്വാധീനിക്കുന്ന ഗ്രഹങ്ങളിൽ ഒന്നാണ് ശനി. ഇത് മനുഷ്യനെ മാത്രമല്ല സ്വാധീനിക്കുന്നത്. ദൈവങ്ങളും ശനിദേവനെ ഭയക്കുന്നു എന്ന് ജ്യോതിഷം പറയുന്നു.

അതിനാൽ തന്നെ ശനിദേവന്റെ കൃപ നിത്യ ജീവിതത്തിൽ ആവശ്യമായ ഘടകമാണ്. ഈ കൃപ നില നിർത്തുന്നതിനായി ഓരോ വ്യക്തികളും ശനിയെ ആരാധിക്കാറുണ്ട്. ശനിയാഴ്ച ദിവസങ്ങളിൽ ആണ് കൂടുതൽ ആളുകൾ ശനിയെ ആരാധിക്കുക. ഇതിനു പുറമേ അർച്ചനകൾ നടത്തുകയും ചെയ്യും. ശനിദേവന്റെ കോപത്തിൽ നിന്നും രക്ഷ നേടാൻ ജ്യോതിഷം വ്യക്തമാക്കുന്നത് പ്രകാരം, ശനിയാഴ്ച ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ നിത്യ ജീവിതത്തിൽ നല്ല കാര്യങ്ങൾ സംഭവിക്കാൻ ഉതകും.
ഇത് നിങ്ങളുടെ പ്രണയദിനം! പുതിയ അവസരങ്ങൾ,നേട്ടങ്ങൾ..; ഈ തീയതികളിൽ ജനിച്ചവർ ആണോ നിങ്ങൾ?

ചില കാര്യങ്ങൾ ശനി ദിവസങ്ങളിൽ ചെയ്യാമെങ്കിലും മറ്റു ചില കാര്യങ്ങൾക്ക് ഈ ദിവസം ചെയ്യാൻ പാടില്ല എന്നാണ് പറയുന്നത്. ഹിന്ദു മത പ്രകാരം, ചില കാര്യങ്ങൾ ശനി ദിവസം ചെയ്യുന്നത് ദോഷമായി ഭവിക്കും. ഒരു വ്യക്തിക്ക് തന്റെ ജീവിതത്തിൽ സന്തോഷം ഒഴിവാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. ഒരു വ്യക്തിയുടെ ജാതകത്തിൽ ശനി ബലഹീന ആണെങ്കിലും, ശനി ഗ്രഹം പാപ ഗ്രഹങ്ങളാൽ ചുറ്റപ്പെട്ടാൽ ആ വ്യക്തിക്ക് ശനിയുടെ മഹാ ദശയിൽ ധാരാളം ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും എന്നാണ് ജ്യോതിഷത്തിൽ വ്യക്തമാക്കുന്നത്.

ഈ സാഹചര്യം ഓരോ വ്യക്തിയും നേരിടേണ്ടി വന്നേക്കാം. അതിനാൽ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണ്. ഒരു വ്യക്തിയുടെ ശനിയുടെ കോപം ഒഴിവാക്കാൻ ഇതിലൂടെ കഴിയും. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവ....
നിങ്ങൾ ശനി ദേവനെ പ്രീതിപ്പെടുത്താൻ ഇക്കാര്യങ്ങൾ ചെയ്യുക

നിങ്ങളുടെ ജാതകത്തിൽ ശനിയുടെ നല്ല ഫലങ്ങൾ ലഭിക്കുന്നതിനും ഭാഗ്യം വന്നെത്തുന്നതിനും ഇക്കാര്യങ്ങൾ ചെയ്യുക. തെറ്റായ പ്രവർത്തികൾ എന്തെങ്കിലും ചെയ്യുന്ന വ്യക്തികൾ ആണെങ്കിൽ ഈ പ്രവർത്തികൾ ഉടൻ നിർത്തണം. കാപട്യം ഉള്ളവരോടും കള്ളം പറയുന്നവരോടും ശനി ദേവൻ ഒരിക്കലും ക്ഷമിക്കില്ല എന്നാണ് ജ്യോതിഷം വ്യക്തമാക്കുന്നത്. ഇവ ഒഴിവാക്കിയാൽ നിങ്ങളുടെ ജീവിതത്തിൽ സമാധാനം വന്നെത്തും.
സൂപ്പറെന്ന് ആരാധകരുടെ കമന്റ്; കറുപ്പിൽ തിളങ്ങി ഇതാ ജുവൽ മേരി; ചിത്രങ്ങൾ കാണാം

ശനി ദേവന്റെ കൃപ ലഭിക്കാൻ പാവപ്പെട്ടവരോട് നല്ല രീതിയിൽ പെരുമാറാൻ ശ്രമിക്കണം. ദരിദ്രരോട് ഒരിക്കലും മോശമായി പെരുമാറരുതെന്ന് ജ്യോതിഷം വ്യക്തമാക്കുന്നു. മറ്റു വ്യക്തികൾക്ക് മുന്നിൽ നിങ്ങൾ മോശമായ വാക്കുകൾ ഉപയോഗിക്കാൻ പാടില്ല. ഇത് ശനി കോപിക്കാൻ ഇടയാകും. ജീവിതത്തിലും പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം.

നിങ്ങളുടെ വീട്ടിലേക്ക് വന്നെത്തുന്ന അതിഥികളെ ദൈവത്തെ പോലെ ബഹുമാനിക്കുക. ഇത് ശനിയുടെ കൃപ ഉയർത്തും. ഭാര്യയെ ബഹുമാനിക്കാൻ ശ്രദ്ധിക്കണം. വീട്ടിലുള്ള മറ്റു സ്ത്രീകളെ അപമാനിക്കാതിരിക്കാൻ ഒരിക്കലും ശ്രമിക്കരുത്. എല്ലാവർക്കും പൂർണമായ ബഹുമാനം നൽകുന്നതോടെ ശനിയുടെ കൃപ ജീവിതത്തിലേക്ക് വരുമെന്നാണ് പറയപ്പെടുന്നത്.

ശനി ദേവനെ പ്രീതിപ്പെടുത്താൻ മദ്യപാനത്തിൽ നിന്നും അകലം പാലിക്കുന്നത് നല്ലതാണ്. തെറ്റായ പ്രവർത്തികൾ സ്വീകരിക്കുകയാണെങ്കിൽ ശനി ദേവനിൽ നിന്നും നിങ്ങൾക്ക് മോശം ഫലമാകും ലഭിക്കുക. അധാർമിക പ്രവർത്തികൾ ഒഴിവാക്കുക. ഒരാളുടെ ഗുണത്തിനോ ഉപദ്രവത്തിനോ വേണ്ടി കള്ളസാക്ഷ്യം പറയാതിരിക്കുക. ശനി ദോഷം ലഭിക്കാൻ ഇത് മികച്ചതാകും.കള്ളം ചെയ്യുന്നവരോട് ശനി ദേവൻ ഒരിക്കലും ക്ഷമിക്കില്ല എന്നാണ് പറയപ്പെടുന്നത്.

അതേസമയം, കഠിനാധ്വാനം ചെയ്യുന്ന വ്യക്തികളെ അപമാനിക്കാനും പാടില്ല. ഇത്തരം വിഭാഗത്തിൽപ്പെട്ടവർക്ക് പൂർണ ബഹുമാനം നൽകുക. അവർക്ക് വേണ്ട പിന്തുണയും നൽകണം. അതേസമയം, കഠിനാധ്വാനം ചെയ്യുന്ന വ്യക്തികൾക്ക് പൂർണ്ണ പ്രതിഫലം നൽകുന്നതും ഇതിന്റെ ഭാഗമാണ്. ശനിദേവന്റെ അനുഗ്രഹം നിത്യ ജീവിതത്തിൽ ഉണ്ടാകണം. ഇതിന് ഏറെ പ്രാധാന്യമുണ്ട്. അതിനാൽ, ശനിദേവന്റെ അനുഗ്രഹം കിട്ടാൻ ശനി ദിവസം ശനിദേവനെ ആരാധിക്കുന്നത് നല്ലതാണ്. കറുത്ത എള്ള്, കടുകെണ്ണ എന്നിവ ശനിദേവന് സമർപ്പിക്കാം. ഇതിന് പുറമേ ദരിദ്രർക്ക് ദാനം നൽകുന്നതും നല്ലതാകും.