ഈ രാശിക്കാരുടെ ആസ്തി കൂടാന്‍ പോകുന്നു; അളവറ്റ പൊന്നും പുതിയ കാറും കൈയിലേക്ക്
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കൃത്യമായ ഇടവേളകളില്‍ രാശി മാറ്റം നടത്തുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇത് എല്ലാ വ്യക്തികളേയും ബാധിക്കും. എന്നാല്‍ വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും.
അതേസമയം മറ്റ് ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം മോശം ഫലങ്ങളായിരിക്കും പ്രദാനം ചെയ്യുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്, ചന്ദ്രന്, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളാണ് ഉള്ളത്.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ബുധന്‍. ഗ്രഹങ്ങളുടെ രാജകുമാരന് എന്ന് വിളിക്കുന്ന ബുധന്‍ ബുദ്ധി, അറിവ്, ജ്ഞാനം എന്നിവയുടെ കാരകന്‍ കൂടിയാണ്. അതിനാല്‍ ബുധന്റെ രാശി മാറ്റത്തിന് ഏറെ പ്രാധാന്യമുണ്ട്. ഗ്രഹസ്ഥിതിയിലെ മാറ്റങ്ങള്‍ മനുഷ്യജീവിതത്തില്‍ വരുത്തുന്ന സ്വാധീനം വളരെ വലുതാണ്. ബുധന്‍ ഇന്നലെ ഇത്തരത്തില്‍ ഗ്രഹസ്ഥിതിയില്‍ മാറ്റം വരുത്തിയിരുന്നു.
ഇത് 12 രാശിക്കാരിലും 27 നക്ഷത്രക്കാരിലും വലിയ സ്വാധീനം ചെലുത്തും എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ബുധന്റെ അത്യപൂര്‍വ്വമായ രാശിമാറ്റം സൃഷ്ടിച്ച സല്ഫലങ്ങള് പലരുടെയും ജീവിതത്തില്‍ വലിയ അളവില്‍ പോസിറ്റീവ് എനര്‍ജി നല്‍കും. എന്നാല്‍ ഇനി പറയുന്ന ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും സമ്മാനിക്കുന്നത്.
മേടം
മേടം രാശിക്കാര്‍ക്ക് ബുധന്റെ രാശി മാറ്റം അനുകൂലമായിരിക്കും. ഈ രാശിക്കാരുടെ കരിയറിലും വ്യക്തിജീവിതത്തിലും വലിയ പുരോഗതി പ്രകടമാകും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയ തുക കൈയിലെത്തും. ഇത് നിങ്ങളുടെ സാമ്പത്തിക നില ഭദ്രമാക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ് എന്ന് കാണുന്നു. ബിസിനസ് വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അനുയോജ്യം.
വൃശ്ചികം
ബുധന്റെ രാശി മാറ്റം വൃശ്ചികം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഏറെ നാളത്തെ പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. പൂര്‍വിക സ്വത്ത് തടസങ്ങളേതുമില്ലാതെ കൈയിലെത്തും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് വലിയ നേട്ടം കൊയ്യാം. മുടങ്ങിക്കിടന്ന പുതിയ ബിസിനസ് പ്രൊജക്ടുകള്‍ മുന്‍കൈയെടുത്ത് പുനരാരംഭിക്കാന്‍ ഉചിതമായ സമയമാണ് എന്ന് കാണുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക് ബുധന്റെ രാശി മാറ്റം അനുകൂലമായിരിക്കും. എന്ത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹം നിങ്ങള്‍ക്കൊപ്പമുണ്ടായിരിക്കും. ഉദ്യോഗസ്ഥര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വലിയ തോതിലുള്ള വിജയസാധ്യതകള്‍ നിലനില്‍ക്കുന്ന സമയമാണിത്. നിങ്ങളുടെ കഠിനാധ്വാനവും കാര്യപ്രാപ്തിയും സഹപ്രവര്‍ത്തകര്‍ക്കും മേലുദ്യോഗസ്ഥര്‍ക്കും മുന്നില്‍ പ്രശംസിക്കപ്പെടും.
തുലാം
ബുധന്റെ രാശി മാറ്റം തുലാം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കും. ബിസിനസ് സംബന്ധമായ ഇടപാടുകള്‍ നടത്താന്‍ അനുകൂല സമയം. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശ യാത്ര വേണ്ടി വന്നേക്കും.















Click it and Unblock the Notifications