Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ സാധനങ്ങൾ നിങ്ങളുടെ വീട്ടിൽ ഉണ്ടോ ? എന്നാൽ പെട്ടെന്ന് ഒഴിവാക്കൂ...ഇല്ലെങ്കിൽ ധന നഷ്ടം മാത്രം ഫലം

ഈ സാധനങ്ങൾ നിങ്ങളുടെ വീട്ടിൽ ഉണ്ടോ ? എന്നാൽ പെട്ടെന്ന് ഒഴിവാക്കൂ...ഇല്ലെങ്കിൽ ധന നഷ്ടം മാത്രം ഫലം

ചില നിമിതത്തിലും ചില കാര്യങ്ങളിലും വിശ്വസിക്കുന്നവരാണ് നമ്മൾ. എന്നാൽ അത്തരത്തിൽ വളരെ വേണ്ടപ്പെട്ട ചില കാര്യങ്ങൾ നമുക്ക് കൃത്യമായി അറിയില്ല. നമ്മുടെ ഭവനത്തിൽ ചില വസ്തുക്കൾ ഉണ്ടാകാൻ പാടില്ല. അത്തരം വസ്തുക്കൾ ഉണ്ടെങ്കിൽ ഭവനത്തിൽ കാര്യമായ ധന നഷ്ടമുണ്ടാകും. ആർക്കൊക്കെ ഇക്കാര്യം അറിയാം?

വളരെ ചെറിയ കാര്യങ്ങൾ പോലും തള്ളിക്കളയുന്ന കൂട്ടരും നമുക്ക് ചുറ്റും ഉണ്ട്. എന്നാൽ ചെറിയ കാര്യങ്ങൾ ആയിരിക്കാം വലുതായി സംഭവിക്കുന്നത്. ഇത്തരത്തിൽ ചെറിയ കാര്യങ്ങൾ തള്ളിക്കളയുമ്പോൾ നിങ്ങൾ ശ്രദ്ധിക്കുക.

home

ഈ ചെറിയ കാര്യം നല്ലൊരു മാറ്റത്തിലേക്കുള്ള തുടക്കമായിരിക്കും. സത്യം അല്ലെങ്കിൽ നിങ്ങൾക്ക് പരീക്ഷിച്ചു നോക്കാം. ഈ വസ്തുക്കൾ നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ ഒഴിവാക്കൂ... ഈ വസ്തുക്കളിൽ നിങ്ങൾ ചെറിയൊരു ശ്രദ്ധ നൽകി നോക്കൂ... ജീവിതം സുഖകരമാകും....

നിങ്ങളുടെ വീട്ടിൽ ഉപയോഗിക്കുന്ന ടോർച്ചിൽ ബാറ്ററി കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ ? അതോ ബാറ്ററി മാറാതെ ഒതുക്കി വച്ചേക്കുവാണോ? നിങ്ങൾ ഉപയോഗിക്കുന്ന കണ്ണട മാറേണ്ട സമയമായോ ? എന്നിട്ടും മാറ്റാതെ എന്തിനാണ് കൊണ്ടു നടക്കുന്നത്? കണ്ണട ഒന്നു മാറ്റി നോക്കൂ.

അപ്പോൾ അറിയാം പറയുന്ന കാര്യങ്ങൾ സത്യമാണോ എന്ന്. വീട്ടിലെ ടാപ്പിൽ നിന്നും വെള്ളം ഇറ്റിറ്റ് വീഴുകയാണോ ? ഉപയോഗിക്കുന്ന അലമാരയുടെ ലോക്ക് കേടായി പോയോ ? ഇത്തരം കാര്യങ്ങൾ സൂക്ഷിച്ചില്ലെങ്കിൽ നിങ്ങളുടെ പണം വെറുതെ പോയിക്കൊണ്ടിരിക്കും. അലമാരയുടെ ലോക്ക് ശരിയാക്കി വച്ചാൽ നിങ്ങളുടെ പണം നിങ്ങളുടെ കയ്യിൽ തന്നെ സുരക്ഷിതമായിരിക്കും.

നിങ്ങളുടെ വീട്ടിൽ ഇത്തരം വസ്തുക്കൾ ഉണ്ടോ എന്നാൽ ഉടൻ മാറ്റൂ ലിസ്റ്റ് ഇതാ : -

മരിച്ചു പോയവരുടെ ഫോട്ടോകൾ വീടിന്റെ ചുമരിൽ തൂക്കരുത്. നിങ്ങളുടെ വീടിന്റെ പ്രധാന വാതിലിന് നേരെ കണ്ണാടിയുള്ള അലമാര സ്ഥാപിക്കരുത്. പൊട്ടിയ കണ്ണാടി വീട്ടിൽ ഉണ്ടെങ്കിൽ മാറ്റണം. ചുമരിലെ വാച്ച് കൃത്യമായി ഓടുന്നത് ആകണം. നിങ്ങളുടെ കയ്യിൽ കെട്ടുന്ന വാച്ചും ഇത്തരത്തിൽ ശ്രദ്ധിക്കണം.

സമയം കൃത്യമല്ല എങ്കിൽ നിങ്ങളുടെ ജീവിതവും ദിവസവും നഷ്ടം. വീട്ടിലെ കേടായ വാച്ചുകൾ കളയുക. അല്ലെങ്കിൽ ഉടൻ തന്നെ നന്നാക്കി ഉപയോഗിക്കുക. വീട്ടിൽ ചിലന്തിവല ഉണ്ടാകാനുള്ള സാഹചര്യം കൊടുക്കരുത്.
നിത്യേന ഉപയോഗിക്കുന്ന തേപ്പുപെട്ടി കേടായത് ആണെങ്കിൽ മാറ്റുക. നന്നാക്കി ഉപയോഗിക്കാൻ കഴിയുമെങ്കിൽ നന്നാക്കി ഉപയോഗിക്കാം. മിക്സിയും കേടാണെങ്കിൽ കളയാം. അലമാരയിൽ ശേഖരിച്ചിരിക്കുന്ന പഴയ വസ്ത്രങ്ങൾ പരമാവധി കളയാൻ സൂക്ഷിക്കുക. ഇല്ലെങ്കിൽ വസ്ത്രം കഴുകി വൃത്തിയാക്കി അലമാരയിൽ സൂക്ഷിക്കുക.

ഇടയ്ക്ക് ഇത് മറക്കാതെ ചെയ്യണം. പഴയ ബൾബുകൾ ഉണ്ടെങ്കിൽ മാറ്റുക. പുതിയ ബൾബുകൾ വാങ്ങി ഇടുക. ഇല്ലെങ്കിൽ വീട്ടിൽ നാശ നഷ്ടം ഉണ്ടാകും. അതേസമയം, തേഞ്ഞു തീർന്ന ചെരുപ്പുകൾ പോലും പലരും കളയാറില്ല. ഉപേക്ഷിക്കാൻ തയ്യാറല്ല. കളയാനുള്ള മടിയാണ് അവർക്ക്. എന്നാൽ വീടിന്ടെ ഉമ്മറത്ത് തേഞ്ഞു തീർന്ന ചെരുപ്പുകൾ സൂക്ഷിക്കുന്നത് ദുശ്ശകുനം ആണെന്ന് പറയുന്നു. മുകളിൽ പറഞ്ഞ ഇത്തരം കാര്യങ്ങൾ പരിക്ഷിച്ചു നോക്കൂ... വീട്ടിൽ പോസിറ്റീവ് എനർജ്ജി ലഭിക്കും. നെഗറ്റീവ് അവസ്ഥ മാറും.

Recommended Video

cmsvideo
    ഒഴുക്കിൽപെട്ട നായയെ സാഹസികമായി രക്ഷിക്കുന്നത് കണ്ടോ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+