ജന്മ രാശിയറിഞ്ഞാല്‍ വരാനിരിക്കുന്ന രോഗമറിയാം! ജ്യോതിഷത്തെ ചിരിച്ചു തള്ളാന്‍ വരട്ടെ!

  • Written By:
Subscribe to Oneindia Malayalam

രോഗപീഢകള്‍ കൊണ്ട് ബുദ്ധിമുട്ടുമ്പോഴായിരിക്കും മനുഷ്യര്‍ ജാതകത്തെക്കുറിച്ചും ജന്മ നക്ഷത്രത്തെക്കുറിച്ചും ബോധവാന്മാരാകുന്നത്. അസുഖങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കൊപ്പം ജാതകവും ജ്യോതിഷവും മുഖവിലയ്ക്ക് എടുക്കുന്നവരുമാണ് പലരും. രോഗം ഒന്നുതന്നെയാണെങ്കിലും ജനിച്ച രാശിയ്ക് അനുസൃതമായി രോഗ ലക്ഷണങ്ങളില്‍ വ്യത്യാസങ്ങള്‍ പ്രകടമാകുമെന്നാണ് ആരോഗ്യ ജ്യോതിഷം പറയുന്നത്.

രാശിയറിഞ്ഞാല്‍ ലൈംഗിക ജീവിതത്തെക്കുറിച്ചറിയാം: ഈ രാശിക്കാര്‍ അമിത വികാരം പ്രകടിപ്പിക്കുന്നവര്‍

ജന്മനക്ഷത്രമറിഞ്ഞാല്‍ പെണ്‍കുട്ടികളുടെ സ്വഭാവമറിയാം: അശ്വതി നക്ഷത്രത്തില്‍ ജനിച്ചാല്‍ അഹങ്കാരി!

മുന്‍ ജന്മങ്ങളിലെ കര്‍മഫലമാണ് രോഗത്തിന് കാരണമെന്നും ഔഷധങ്ങള്‍ക്കൊപ്പം ദൈവിക കര്‍മങ്ങളില്‍ പങ്കാളിയാവുന്നത് രോഗമുക്തിയിലേയ്ക്ക് നയിക്കുമെന്നും ജ്യോതിഷം പറയുന്നുണ്ട്. മുന്‍ കാലങ്ങളില്‍ വൈദ്യവും ജ്യോതിഷവും സംയുക്തമായിട്ടായിരുന്നു പ്രവര്‍ത്തിച്ചിരുന്നതെന്നാണ് ചരിത്രം അടയാളപ്പെടുത്തിയിരുന്നു. ജ്യോതിഷത്തിലൂടെ രോഗം നിര്‍ണ്ണയം നടത്തി ചികിത്സിച്ച് മാറ്റുന്ന പ്രവണതയാണ് അക്കാലത്ത് ഉണ്ടായിരുന്നത്. എന്നാല്‍ ജനിക്കുന്ന കുഞ്ഞിന് അമ്മയില്‍ നിന്ന് പാരമ്പര്യമായി ലഭിക്കുന്ന രോഗങ്ങള്‍ക്ക് ഇവയുമായൊന്നും ബന്ധവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

 ഏരീസ്( മേടം രാശി)

ഏരീസ്( മേടം രാശി)

മേടം രാശിയില്‍ ജനിക്കുന്നവര്‍ പൊതുവേ മെലിഞ്ഞ ശരീര പ്രകൃതമുള്ളവരായിരിക്കും. പൊക്കമുള്ളവരും ഉറച്ച എല്ലുകളും ശക്തിയേറിയ തോളുകളും ഉള്ളവരായിരിക്കും. ഇവരില്‍ പലര്‍ക്കും നീണ്ട മുഖവും നെറ്റിയും, മൂര്‍ച്ചയേറിയ ദൃഷ്ടി, കടുത്ത നിറത്തിലുള്ള പുരികങ്ങള്‍ എന്നിവയാണുണ്ടാവുക. തലവേദന, മൈഗ്രേനുകള്‍, നാഡീരോഗങ്ങള്‍ എന്നിവയായിരിക്കും മേടം രാശിക്കാരില്‍ വരാറുള്ള രോഗങ്ങള്‍. ചെറുപ്പകാലത്ത് പല്ലിന് പ്രശ്നങ്ങള്‍ അനുഭവിക്കുന്ന ഈ രാശിക്കാര്‍ക്ക് മധ്യവയസ്സിന് മുമ്പേ തന്നെ കഷണ്ടിയും ബാധിച്ചു തുടങ്ങും. ഈ രാശിക്കാരുടെ ആരോഗ്യം തൃപ്തികരമായിരിക്കുമെങ്കിലും മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ആരോഗ്യ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.

 ടോറസ് (ഇടവം രാശി)

ടോറസ് (ഇടവം രാശി)

ഇടവം രാശിയില്‍ ജനിക്കുന്നവര്‍ പൊക്കം കുറഞ്ഞവരും പൊക്കത്തിനനുസരിച്ച ഭാരമുള്ളവരുമായിരിക്കും. എന്നാല്‍ ഇവരില്‍ പലര്‍ക്കും അമിത വണ്ണവും കാണപ്പെടാറുണ്ട്. വിരിഞ്ഞ പുരികം, വലിയ കണ്ണുകള്‍, കട്ടിയുള്ള ചുണ്ടുകള്‍, വലിയ വായ് എന്നിവയാണ് ഇടവം രാശിയില്‍ ജനിക്കുന്നവരുടെ ശാരീരിക പ്രത്യേകതകള്‍. കാണാന്‍ സൗന്ദര്യമുള്ള ഇത്തരക്കാര്‍ കഴുത്തിനും തൊണ്ടയ്ക്കുമാണ് അസുഖങ്ങള്‍ വരുന്നത്. ടോണ്‍സില്‍സ്, ഗോയിറ്റര്‍, തൈറോയ്ഡ് എന്നീ അസുഖങ്ങളും വരാനുള്ള സാധ്യതയും ഏറെയുണ്ട്. ആഢംബര ജീവിതം ഇഷ്ടപ്പെടുന്ന ഈ രാശിക്കാര്‍ സുരക്ഷയെക്കുറിച്ചും ആശങ്കാകുലരാണ്. പെട്ടെന്ന് വ്യതിയാനം വരുന്ന സ്വഭാവമായിരിക്കും ഇത്തരക്കാരുടേത്. മാര്‍ച്ച് മാസം വരെയും ഈ അവസ്ഥ നീണ്ടുനില്‍ക്കുകയും ചെയ്യും. പൊതുവേ അസുഖ ബാധിതരായിരിക്കും ഈ രാശിക്കാര്‍. മാനസിക സമ്മര്‍ദ്ദം, തലവേദന, ശാരീരിക വേദനകള്‍ എന്നിവ അനുഭവപ്പെടുന്ന ഈ രാശിക്കാര്‍ നവംബര്‍ വരെ ആരോഗ്യ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണം. ശരീര ഭാരം നിയന്ത്രിക്കുന്നതിനായി ഡയറ്റിനെ ആശ്രയിക്കുന്നത് നന്നായിരിക്കും.

ജെമിനി(മിഥുനം രാശി)

ജെമിനി(മിഥുനം രാശി)

മിഥുനം രാശിയില്‍ ജനിക്കുന്നവര്‍ കാഴ്ചയ്ക്ക് സൗന്ദര്യമുള്ളവരായിരിക്കും മിഥുനം രാശിക്കാര്‍. കറുത്ത മുടിയും തിളക്കമുള്ള കണ്ണുകളും ഉള്ളവരായിരിക്കും ഈ രാശിക്കാര്‍. ഇവരില്‍ പലര്‍ക്കും നീണ്ട കൈകളും കാലുകളും മാസം കുറഞ്ഞ കൈകളുമായിരിക്കും ഉണ്ടാകുക. ഈ രാശിയില്‍ ജനിക്കുന്ന സ്ത്രീകളുടെ കണ്ണുകള്‍ അത്യാകര്‍ഷകമായിരിക്കും. ശ്വാസകോശം, തൈമസ്, ബ്രോങ്കൈറ്റിസ്, തുടങ്ങിയ അസുഖങ്ങളാണ് ഈ രാശിയില്‍ ജനിക്കുന്നവര്‍ക്ക് ഉണ്ടാകുന്നത്. ആസ്തമ, ജലദോഷം എന്നീ രോഗങ്ങളും ഈ രാശിക്കാരില്‍ സാധാരണമായിരിക്കും.

 കാന്‍സര്‍ ( കര്‍ക്കിടകം രാശി)

കാന്‍സര്‍ ( കര്‍ക്കിടകം രാശി)


ദൃഢമായ ശരീര പ്രകൃതിയോടു കൂടിയവരായിരിക്കും കര്‍ക്കിടകം രാശിക്കാര്‍. വട്ടമുഖത്തോടുകൂടിയ ഇവര്‍ ഉറച്ച ശബ്ദവും കറുപ്പ് നിറം കുറഞ്ഞ മുടിയും കട്ടിപ്പല്ലും ഉള്ളവരായിരിക്കും ഈ രാശിയില്‍ ജനിക്കുന്നവര്‍. സ്തനവുമായി ബന്ധപ്പെട്ട രോഗങ്ങള്‍, ഉദര രോഗങ്ങള്‍ എന്നിവ ഈ രാശിക്കാരെ വിട്ടൊഴിയില്ല. ക്ഷീണിതരായിരിക്കും ഈ രാശിക്കാര്‍. വീടിനോട് ഇഷ്ടവും അടുപ്പവും സൂക്ഷിക്കുമെങ്കിലും സ്വയം നിര്‍മിച്ച ചട്ടക്കൂടിനുള്ളില്‍ നിന്ന് പുറത്തുകടക്കാന്‍ ഈരാശിക്കാര്‍ ഒരിക്കലും തയ്യാറാവില്ല. ദീര്‍ഘകാലമായി അനുഭവപ്പെടുന്ന ആരോഗ്യ പ്രശ്നങ്ങള്‍ മാറുന്നതിന് സമയമെടുക്കും. മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടുന്നത് മൂലമുള്ള മാനസിക സമ്മര്‍ദ്ദമായിരിക്കും ഈ രാശിക്കാരെ അലട്ടുന്ന മറ്റൊരു പ്രശ്നം.

 ലിയോ( ചിങ്ങം രാശി)

ലിയോ( ചിങ്ങം രാശി)

ഓവല്‍ ഷേപ്പിലുള്ള മുഖമായിരിക്കും ചിങ്ങം രാശിയില്‍ ജനിക്കുന്നവര്‍ക്ക്. ഉറച്ച ശബ്ദമുള്ള ഈ രാശിക്കാര്‍ സ്പ്ലീന്‍, കൈക്കുഴ എന്നിവയ്ക്ക് പുറമേ നാഡീ രോഗങ്ങള്‍ വരാനുള്ള സാധ്യതയും കൂടുതലാണ്. ആരോഗ്യ കാര്യങ്ങളില്‍ പൊതുവേ ഈ രാശിക്കാര്‍ ശ്രദ്ധ ചെലുത്താറില്ല. നന്നായി ഭക്ഷണം കഴിക്കുക, നടക്കുക, സമാധാനത്തോടെയിരിക്കുക. പുകവലി ഉപേക്ഷിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഈ രാശിക്കാര്‍ പിന്തുടരേണ്ടത്.

 വിര്‍ഗോ (കന്നി രാശി)

വിര്‍ഗോ (കന്നി രാശി)

ഇരുണ്ട നിറമുള്ളവരായിരിക്കും ഈ രാശിക്കാര്‍. കറുത്ത് ഇടതൂര്‍ന്ന മുടിയുള്ള ഇത്തരക്കാരുടേത് ചെറിയ ശബ്ദമായിരിക്കും. കഴിഞ്ഞ ഡിസംബര്‍ മുതല്‍ തൃപ്തികരമല്ലാത്ത ആരോഗ്യനിലയാണ് ഈ രാശിയില്‍പ്പെടുന്നവരുടേത്. ജലദോഷം, വിറ്റാമിന്‍ അഭാവം എന്നിവയ്ക്ക് പുറമേ തണുപ്പുകാല രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത ഈ രാശിയില്‍പ്പെടുന്നവര്‍ക്ക് അധികമാണ്.

 ലിബ്ര (തുലാം രാശി)

ലിബ്ര (തുലാം രാശി)

പൊക്കമുള്ള ശരീര പ്രകൃതിയോട് കൂടിയ തുലാം രാശിക്കാര്‍ക്ക് വട്ടമുഖമായിരിക്കും. നല്ല നിറമുള്ള കണ്ണുകള്‍, കറുത്ത മുടി എന്നിവയും ഈ രാശിക്കാരുടെ പ്രത്യേകതയായിരിക്കും. ബ്ലാഡര്‍, കിഡ്നി രോഗങ്ങള്‍ വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ പാലിക്കേണ്ടത് അനിവാര്യമാണ്. സെപ്തംബര്‍ മാസം വരെ കരുതലോടെയിരിക്കണമെന്നാണ് ജ്യോതിഷം നിര്‍ദേശിക്കുന്നത്.

 സ്കോര്‍പ്പിയോ ( വൃശ്ചിക രാശി)

സ്കോര്‍പ്പിയോ ( വൃശ്ചിക രാശി)

വൃശ്ചിക രാശിയില്‍ ജനിക്കുന്നവര്‍ ശാരീരികമായി ശക്തരായിരിക്കും. തവിട്ട് നിറത്തിലുള്ള കുറ്റിമുടിയായിരിക്കും ആ രാശിയില്‍പ്പെട്ടതവര്‍ക്ക്. ഇടുങ്ങിയ കഴുത്തുള്ള വൃശ്ചിക രാശിക്കാരുടെ കണ്ണ് കറുത്ത് ആകൃതിയോട് കൂടിയതായിരിക്കും. ബ്ലാഡര്‍, പ്രോസ്ട്രേറ്റ്, മൂക്ക് സംബന്ധിയായ രോഗങ്ങള്‍, ഹെര്‍ണിയ, മാസമുറ പ്രശ്നങ്ങള്‍ എന്നിവ ഈ രാശിക്കാര്‍ക്ക് നേരിടേണ്ടതായി വരും.

സഗെറ്റാരിയസ് ( ധനുരാശി)

സഗെറ്റാരിയസ് ( ധനുരാശി)


സജീവമായി എല്ലാവരോടും പെരുമാറുന്ന സ്വഭാവക്കാരായിരിക്കും ധനുരാശിയില്‍ ജനിക്കുന്നവര്‍. ശാരീരിക ക്ഷമതയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇത്തരക്കാര്‍ക്ക് നാഡീ രോഗങ്ങള്‍ പലപ്പോഴും വെല്ലുവിളിയാവാറുണ്ട്. വേദനകള്‍, ആര്‍ത്രൈറ്റിസ്, റൂമറ്റോയ്ഡ്, എല്ല് സംബന്ധിയായ രോഗങ്ങള്‍ എന്നിവ സംബന്ധിച്ച രോഗങ്ങളും ഇവര്‍ക്ക് വരാന്‍ സാധ്യതയുണ്ട്.

 കാപ്രിക്കോണ്‍( മകരം രാശി)

കാപ്രിക്കോണ്‍( മകരം രാശി)


മകരം രാശിയില്‍ ജനിക്കുന്നവര്‍ നീണ്ടതും ആകര്‍ഷണീവയുമായ മുഖമുള്ളവരായിരിക്കും. കഴുത്തിലേയ്ക്ക് ചാഞ്ഞിറങ്ങുന്ന കട്ടികുറഞ്ഞ മുടിയായിരിക്കും ഈ രാശിക്കാര്‍ക്ക് ഉണ്ടാകുക. ആരോഗ്യ കാര്യത്തില്‍ ഇവര്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരായിരിക്കും. ഓരോ കാര്യങ്ങളും ഗുണ-ദോഷഫലങ്ങള്‍ അറിഞ്ഞ ശേഷം മാത്രമായിരിക്കും ഇത്തരക്കാര്‍ ചെയ്യുക.

 അക്വാരിസ് ( കുഭം രാശി)

അക്വാരിസ് ( കുഭം രാശി)


പൊക്കം കുറഞ്ഞ പ്രകൃതമായിരിക്കും കുംഭം രാശിയില്‍ ജനിക്കുന്നവര്‍ക്ക്. വെളുത്ത നിറമായിരിക്കില്ലെങ്കിലും കാഴ്ചയില്‍ സൗന്ദര്യമുള്ളവരായിരിക്കും ഈ രാശിക്കാര്‍. ആഴമുള്ള കണ്ണുകളോട് കൂടിയ ഈ രാശിക്കാര്‍ക്ക് വാഹനാപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെയധികമാണ്. ജങ്ക് ഫുഡുകള്‍, സോസുകള്‍, എന്നിവ ഒഴിവാക്കാന്‍ ഈ രാശിക്കാര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടത് അനിവാര്യമാണ്.

 പിസിസ്( മീനം രാശി)

പിസിസ്( മീനം രാശി)മീനം രാശിക്കാരുടെ കണ്ണുകള്‍ ലോകത്തിലേയ്ക്ക് തുറക്കുന്ന ജനാലകളായിരിക്കും. സ്വപ്നത്തില്‍ മുഴുകിയതെന്ന് തോന്നിപ്പിക്കുന്ന കണ്ണുകളായിരിക്കും ഈ രാശിക്കാരുടേത്. ഈ രാശിക്കാര്‍ കൃത്യമായി യോഗ ചെയ്യുന്നവരായിരിക്കും. ഇത്തരക്കാര്‍ക്ക് ചെറിയ ആക്സിഡന്‍റുകള്‍ സംഭവിക്കാനുള്ള സാധ്യതകളും ഏറെയാണ്. എന്നാല്‍ രോഗം ബാധിക്കുന്നതിനൊപ്പം എളുപ്പത്തില്‍ രോഗമുക്തിയും ഉണ്ടാകും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Your health horoscopes forecast for the time ahead. Free Health Astrology and health horoscopes. Free health horoscope for zodiac signs.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്