ചുവപ്പാണ് വസ്ത്രമെങ്കില്‍ മടിയുറപ്പ്... നീലയണിഞ്ഞാല്‍ ബുദ്ധികൂടും, നിറം സിംപിളാണ്, പവര്‍ഫുളും!!

  • Written By:
Subscribe to Oneindia Malayalam

നിറമെന്നത് നമ്മുടെ ജീവിത്തിന്റെ ഒരു ഭാഗമാണ്. എന്തെല്ലാം വ്യത്യസ്ത നിറങ്ങാണ് ഒരാള്‍ ഒരു ദിവസം രാത്രി ഉറങ്ങുന്നതിനായി കണ്ണടയ്ക്കുന്നതിനു മുമ്പ് കാണുന്നത്. എന്നാല്‍ നിറം മനുഷ്യ ജീവിതത്തില്‍ വരുത്തുന്ന സ്വാധീനം വളരെ വലുതാണ്. ഓരോ നിറത്തിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്.

നിറങ്ങളില്ലാത്ത ജീവിതം പഴയ ബ്ലാക്ക് ആന്റ് വൈറ്റ് സിനിമ പോലെയാവും. ഓരോരുത്തര്‍ക്കും ഇഷ്ടനിറം വ്യത്യസ്തമായിരിക്കും. വസ്ത്രങ്ങള്‍ വാങ്ങുമ്പോഴാണ് ഒരാളുടെ ഇഷ്ടനിറം ശരിക്കും പുറത്തു ചാടുന്നത്. ഒരാള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന നിറം വസ്ത്രം വാങ്ങിക്കാന്‍ ഒപ്പം പോവുന്ന മറ്റൊരാള്‍ക്ക് ഇഷ്ടപ്പെടണമെന്നില്ല. കറുപ്പ് നിറം ദുഖത്തെ സൂചിപ്പിക്കുന്നതു പോലെ ഓരോ നിറവും വ്യത്യസ്ത വികാരങ്ങളാണ് ഉണ്ടാക്കുന്നതെന്നു കാണാം.

ഓരോ നിറത്തിലും അത് ധരിച്ചിരിക്കുന്ന വ്യക്തിയുടെ സ്വഭാവത്തെ തന്നെ സ്വാധീനിക്കാനുള്ള ശേഷിയുണ്ടത്രേ. മനുഷ്യന്റെ മനോഭാവത്തെയും വികാരങ്ങളെയും എല്ലാം സ്വാധീനിക്കാനുള്ള ശേഷി നിറത്തിനുണ്ട്. ചില നിറങ്ങങ്ങള്‍ കാണുമ്പോള്‍ നമുക്ക് സന്തോഷം തോന്നുന്നതും ചിലത് കാണുമ്പോള്‍ അസ്വസ്ഥതയുണ്ടാവുന്നതും ഇതുകൊണ്ടാണ്.

ചുവപ്പ് നിറം

ചുവപ്പ് നിറം

ചുവപ്പ് നിറത്തിലുള്ള വസ്ത്രം ധരിക്കുകയാണെങ്കില്‍ നിങ്ങള്‍ ശ്രദ്ധിക്കണം. കാരണം ഇത് നിങ്ങളെ കൂടുതല്‍ അലസരാക്കുകയാണ് ചെയ്യുക. അലസത ചുവപ്പിന്റെ പോരായ്മയാണെങ്കിലും ചില ഗുണങ്ങള്‍ കൂടി ചുവപ്പ് നിറത്തിനുണ്ടെന്നു കാണാം.
ചുവപ്പ് നിറത്തിലുള്ള വസ്ത്രം ധരിക്കുന്നവരുടെ ആരോഗ്യം മെച്ചപ്പെടുകയും അവര്‍ക്ക് മാനസികമായി കൂടുതല്‍ ഊര്‍ജം ലഭിക്കുകയും ചെയ്യും.

പച്ച നിറം

പച്ച നിറം

എന്തെങ്കിലും അസുഖമുള്ളവരാണെങ്കില്‍ പച്ച നിറത്തിലുള്ള വസ്ത്രമാണ് ഇവര്‍ക്ക് ഏറ്റവും ഉത്തമം. പച്ച നിറത്തിലുള്ള വസ്ത്രം ധരിച്ചാല്‍ മാനസിക സമ്മര്‍ദ്ദം കുറയുകയും മറ്റ് അസ്വസ്ഥകള്‍ ഇല്ലാതാവുകയും ചെയ്യും. മാത്രമല്ല മാനസികമായും ശാരീരികമായും ഇത് നില മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യും.
പച്ച നിറത്തിലുള്ള വസ്ത്രം സ്ഥിരമായി ഉപയോഗിക്കുന്നവരുടെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയുണ്ടാവും. മാത്രമല്ല ശരീരത്തിലെ മുറിവുകളും ചതവുകളും പെട്ടെന്ന് ഉണങ്ങാനും പച്ച നിറം സഹായിക്കും.

മഞ്ഞ നിറം

മഞ്ഞ നിറം

മഞ്ഞ നിറത്തിലുള്ള വസ്ത്രം സ്ഥിരമായി ധരിക്കുന്നവരുടെ ജീവിതത്തില്‍ ശുഭകരമായ കാര്യങ്ങള്‍ വര്‍ധിച്ചു കൊണ്ടിരിക്കും. ജീവിതത്തില്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങളെയും അതിജീവിക്കാന്‍ മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിക്കുന്നവര്‍ക്കാവും. ജീവിതകാലം മുഴുവന്‍ മഞ്ഞയാണ് ധരിക്കുന്നതെങ്കില്‍ അവര്‍ക്ക് ഉയര്‍ച്ചകള്‍ മാത്രമാണ് ഉണ്ടാവുക.

 നീല നിറം

നീല നിറം

നീലയും ബുദ്ധിശക്തിയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടത്രേ. നീല നിറമുള്ള വസ്ത്രം ധരിക്കുന്നവരുടെ ബുദ്ധിശക്തി വര്‍ധിക്കും.
ബുദ്ധിശക്തിയെ മാത്രമല്ല അറിവിനെയും സ്വാധീനിക്കാനുള്ള ശേഷം നീല നിറത്തിനുണ്ട്. നീല നിറത്തിലുള്ള വസ്ത്രമണിയുന്നവരുടെ അറിവും വര്‍ധിക്കും.

ഇളം ചുവപ്പ്

ഇളം ചുവപ്പ്

സ്‌നേഹവുമായി ബന്ധപ്പെട്ട നിറമാണ് പിങ്ക് അഥവാ ഇളം ചുവപ്പ്. ഇളം ചുവപ്പ് നിറത്തിലുള്ള വസ്ത്രം ധരിക്കുന്നവരുടെ ഓമനത്തം വര്‍ധിക്കുകയാണ് ചെയ്യുന്നത്. എവിടെ പോയാലും മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ഇവര്‍ക്കാവും.
ഇളം ചുവപ്പ് നിറത്തിലുള്ള വസ്ത്രം സ്ഥിരമായി ധരിക്കുന്നവരുടെ ജീവിതം മാധുര്യം നിറഞ്ഞതാവും.

കറുപ്പ്

കറുപ്പ്

കറുപ്പ് നിറത്തെ കഴിയുന്നതും അകറ്റി നിര്‍ത്താന്‍ ശ്രദ്ധിക്കണം. ജീവിതത്തില്‍ ശുഭകരമായ കാര്യങ്ങള്‍ കുറയാന്‍ ഇത് ഇടയാക്കും. അതു കൊണ്ട് കറുത്ത നിറത്തിലുള്ള വസ്ത്രങ്ങളില്‍ സ്ഥിരമായി ഉപയോഗിക്കുന്നത് നല്ലതല്ല.

വെള്ള

വെള്ള

രാഷ്ട്രീയക്കാര്‍ അടക്കം പലര്‍ക്കും വെള്ള നിറത്തിലുള്ള വസ്ത്രങ്ങളോടുള്ള പ്രിയംവ വെറുതെയല്ല, അതിനൊരു കാരണമുണ്ട്. തൂവെള്ള നിറത്തിലുള്ള വസ്ത്രം ധരിക്കുന്നവരുടെ ഏകാഗ്രത വര്‍ധിക്കും. മാത്രമല്ല മനസ്സിനെ ശാന്തമാക്കി നിലനിര്‍ത്താനും വെള്ള നിറം സഹായിക്കുകയും ചെയ്യും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Importance of colors in human life

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്