
വരാനിരിക്കുന്നത് ആഡംബര ജീവിതം, പുതിയ വീട്, കാര്‍.. കൂടെ വിവാഹ ഭാഗ്യവും; ഭാഗ്യദേവത ഈ രാശിക്കാര്‍ക്കൊപ്പം
ഗ്രഹങ്ങളുടെ രാശിമാറ്റത്തിന് ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമാണ് ഉള്ളത്. ഓരോ രാശിക്കാരുടേയും ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ ഈ രാശി മാറ്റത്തെ ആശ്രയിച്ചാണ് ഉള്ളത്. എന്നാല്‍ ഒരേ രാശിയില്‍ മൂന്ന് ഗ്രഹങ്ങള്‍ വന്ന് ചേരുന്ന അപൂര്‍വ പ്രതിഭാസത്തിനാണ് ഈ ഡിസംബര്‍ മാസം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ഡിസംബര്‍ മൂന്ന് മുതല്‍ ധനു രാശിയില്‍ ആണ് ബുധന്‍ വിരാജിക്കുന്നത്.
ശുക്രനും ഇപ്പോള്‍ ധനു രാശിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ഇനി പത്ത് ദിവസം കഴിഞ്ഞാല്‍ അതായത് ഡിസംബര്‍ 16 ന് ഗ്രഹങ്ങളുടെ രാജാവായ സൂര്യനും ധനു രാശിയില്‍ എത്തും. ഇതോടെ മൂന്ന് ഗ്രഹങ്ങളുടെ സംയോഗമാണ് നടക്കാന്‍ പോകുന്നത്. ഇത് മൂലം ചില രാശിക്കാര്‍ക്ക് ത്രിഗഹിയോഗമാണ് കൈവരാന്‍ പോകുന്നത്. ത്രിഗഹിയോഗം അനുഗ്രഹം ചൊരിയുന്ന രാശിക്കാര്‍ ഏതൊക്കെ ആണ് എന്ന് നോക്കാം.

കര്‍ക്കടകം രാശിക്കാര്‍ക്ക് ത്രിഗഹി യോഗം മികച്ച സൗഭാഗ്യം കൊണ്ടുവരും. തൊഴില്‍ മേഖലയില്‍ മികച്ച നേട്ടവും അതോടൊപ്പം മികച്ച വരുമാനവും ഉണ്ടാകും. കഠിനാധ്വാനികള്‍ക്ക് ഇനി ഫലം ലഭിക്കും. സാമ്പത്തിക സ്ഥിതി അഭിവൃദ്ധിപ്പെടും. ആരോഗ്യം കാര്യങ്ങളില്‍ പേടി വേണ്ട. വിദേശയാത്ര നടത്താന്‍ ഭാഗ്യം കൈവരും. സ്വത്ത് തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കാനും അനുകൂല വിധി നേടാനും സാധിക്കും
എതിരാളികളുടെ വീട്ടില്‍വരെ പ്രചരണം നടത്തുന്ന ബിജെപിക്കാര്‍; ഗുജറാത്ത് വീണ്ടും മോദിക്ക് വഴിയൊരുക്കുമോ

കന്നി രാശിക്കാര്‍ക്കും ഈ സമയം മികച്ചതാണ്. വിലപിടിപ്പുള്ള വസ്തുക്കള്‍ വന്ന് ചേരും. ആരോഗ്യ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും നിലനില്‍ക്കും. ശത്രുക്കളില്‍ നിന്നുള്ള ആക്രമണം ഒരു തരത്തിലും ബാധിക്കില്ല. കന്നി രാശിക്കാരുടെ ചിന്താശേഷി വലിയ ഉന്നതിയില്‍ നില്‍ക്കുന്ന സമയമാണ് സംജാതമായിരിക്കുന്നത്. സന്താനഭാഗ്യം കൈവരും

കുംഭം രാശിക്കാര്‍ക്കും ത്രിഗഹി യോഗം മികച്ച സൗഭാഗ്യം കൊണ്ടുവരും. കുടുംബാംഗങ്ങള്‍ക്കിടയില്‍ ഐക്യം വളരും. വീട്ടില്‍ നല്ല അന്തരീക്ഷം നിലനില്‍ക്കും. ബന്ധുജനങ്ങളില്‍ നിന്ന് അപ്രതീക്ഷിതമായ സഹായം ലഭിക്കും. പ്രിയപ്പെട്ടവരുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കും. ബിസിനസ് രംഗത്ത് നേട്ടം കൊയ്യാം. കാര്‍ഷിക മേഖലയില്‍ പ്രതീക്ഷിച്ച ലാഭം കൊയ്യില്ലെങ്കിലും നഷ്ടം വരില്ല.

ചിങ്ങം രാശിക്കാര്‍ക്കും ഈ സമയം മികച്ചതാണ്. കൃഷി അഭിവൃദ്ധിപ്പെടും. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം വരും. ആഡംബര ജീവിതം നയിക്കാനാകും. ദീര്‍ഘദൂര വിനോദയാത്രകള്‍ക്ക് സാധ്യത കാണുന്നു. സമൂഹത്തില്‍ നിന്ന് ആദരവ് പിടിച്ചുപറ്റും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് വിജയം. ബിസിനസില്‍ വന്‍ പുരോഗതിക്ക് സാധ്യത. കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും കൈവരും.

വൃശ്ചികം രാശിക്കാരുടെ ഭാഗ്യനാളുകളാണ് സംജാതമായിരിക്കുന്നത്. നിക്ഷേപങ്ങളില്‍ നിന്ന് പ്രതീക്ഷിച്ചതിലും കൂടുതല്‍ വരുമാനം ലഭിക്കും. ബിസിനസില്‍ വന്‍ ലാഭം. ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനവിന് സാധ്യത. വിവാഹാലോചനകള്‍ കൂടുതല്‍ ശക്തമാവുകയും വിവാഹം ഉറപ്പിക്കുന്ന തലത്തിലേക്ക് എത്തുകയും ചെയ്‌തേക്കാം. ഗൃഹപ്രവേശനത്തിന് പറ്റിയ സമയമാണ്. വില പിടിപ്പുള്ള വസ്തുക്കള്‍ വന്ന് ചേരും.

മകരം രാശിക്കാരെ സംബന്ധിച്ച് ത്രിഗഹി യോഗം മികച്ച സൗഭാഗ്യം കൊണ്ടുവരും. വിദേശത്തേക്ക് ജോലി ആവശ്യാര്‍ത്ഥം സഞ്ചരിക്കേണ്ടി വന്നേക്കാം. ബിസിനസിലും കാര്‍ഷിക മേഖലയിലും ജോലി ചെയ്യുന്നവര്‍ക്ക് ലാഭം കൈവരും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷയില്‍ ഉന്നത വിജയം കരസ്ഥാമാക്കും. അഭിമുഖങ്ങളില്‍ മികച്ച ആത്മവിശ്വാസത്തെ പങ്കെടുക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സാധിക്കും. ആരോഗ്യം സ്ഥിരമായിരിക്കും.

മേടം രാശിക്കാരെ കാത്തിരിക്കുന്നത് ഇനി മികച്ച നാളുകളാണ്. സൂര്യന്‍ മേടരാശിയില്‍ പ്രവേശിക്കുന്നതിനാല്‍ ഈ രാശിക്കാരുടെ ജോലിയുമായി ബന്ധപ്പെട്ടുള്ള ആവലാതികള്‍ ഒഴിയും. ആഗ്രഹിച്ചതെന്തും നടക്കും. ഏറെ നാളായി കാത്തിരുന്ന ഭാഗ്യം ഇത്തവണ അനുഗ്രഹിക്കും. വീട് നിര്‍മാണത്തിലെ തടസങ്ങള്‍ നീങ്ങും. സമൂഹത്തില്‍ നിന്ന് നിങ്ങള്‍ക്കും കുടുംബത്തിനും ബഹുമാനവും ആദരവും ലഭിക്കും.

ധനു രാശിക്കാരെയും ത്രിഗഹി യോഗം മികച്ച സൗഭാഗ്യങ്ങളാല്‍ അനുഗ്രഹിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സ്വത്ത് സംബന്ധമായ തര്‍ക്കങ്ങളില്‍ അനുകൂല വിധി സമ്പാദിക്കാനാകും. കുടുംബത്തില്‍ സന്തോഷവും സമാധാനവും കൈവരും. ബിസിനസ് രംഗത്തുള്ളവര്‍ക്ക് ലാഭം കൈവരും. പുതിയ വാഹനം വാങ്ങിക്കാന്‍ അവസരം ലഭിക്കും. കാര്‍ഷിക മേഖലയില്‍ നിന്ന് ലാഭം കൊയ്യാം