ഈ രാശിക്കാരുടെ ജീവിതം മാറും, പുതിയ സുഹൃത്ത് വഴി, അവിചാരിതമായി ധനലാഭവും, നിത്യജ്യോതിഷഫലം
കന്നി രാശിയാണ് നിങ്ങളുടേത് എങ്കിൽ ശത്രുക്കളുടെ ശല്യം കുറഞ്ഞ് കിട്ടും. മാത്രമല്ല കാര്യമായ രോഗങ്ങളൊന്നും ഈ രാശിക്കാരെ അലട്ടില്ല. തൊഴിൽ ഇല്ലാത്തവർ ആണെങ്കിൽ ജോലി ലഭിക്കാനുളള സാധ്യതയും ഉണ്ട്.
ധനു രാശിക്കാർ വളരെ ആലോചിച്ച് മാത്രമേ ഇന്നത്തെ ദിവസം ഏത് കാര്യം ചെയ്യാവൂ. ഇവർക്ക് മനസ്സിന് വിഷമം ഉണ്ടാക്കുന്ന ഫോൺ സന്ദേശം വരാനുളള സാധ്യത കാണുന്നു. നിങ്ങളുടെ ഇന്നത്തെ നാൾഫലം വിശദമായി അറിയാം.

മേടം
പുതിയ സുഹൃത്ത് ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. സന്താനങ്ങള്‍ മുഖേന മനഃസമാധാനക്കുറവ് അനുഭവപ്പെടും. സുഖസൗകര്യങ്ങള്‍ക്കു വേണ്ടി പണം ചെലവഴിക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. അവിചാരിതമായി ധനലാഭം ഉണ്ടാകും.

ഇടവം
വസ്തുവകകള്‍ നഷ്ടപ്പെടും. കച്ചവടത്തില്‍ ശ്രദ്ധിക്കണം. വ്യവഹാരങ്ങളില്‍ അകപ്പെടും. വാഗ്വാദങ്ങള്‍ ഉണ്ടാകാതെ നോക്കണം.

മിഥുനം
ബുദ്ധിപരമായി പല സന്ദര്‍ഭങ്ങളും കൈകാര്യം ചെയ്യാന്‍ ശ്രമിക്കണം. കുടുംബപരമായി കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടിവരും. ഗൃഹനിര്‍മ്മാണത്തിന് പാഴ്‌ചെലവുകള്‍ ഉണ്ടാകും. ആരോഗ്യപരമായി ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. അകാരണമായി കലഹങ്ങള്‍ പല പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും.

കര്‍ക്കടകം
ഗൃഹനിര്‍മ്മാണം ദ്രുതഗതിയിലാവും. വിദ്യാര്‍ത്ഥികള്‍ക്കു നല്ല സമയം. മനോവിഷമതകള്‍ ശല്യം ചെയ്യും. വിലകൂടിയ വസ്തു സ്വന്തമാക്കും.

ചിങ്ങം
ദമ്പതികള്‍ തമ്മിലുള്ള അകാരണമായ കലഹങ്ങള്‍ പല പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. ജോലിക്കാര്‍ മുഖേന നാശനഷ്ടം ഉണ്ടാകും. സുഹൃത്തുക്കളില്‍ നിന്നും തിക്താനുഭവങ്ങള്‍ ഉണ്ടാകും. തൊഴില്‍ മേഖലയില്‍ ചില പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വരും. ജോലിസ്ഥലത്ത് തെറ്റിദ്ധാരണകള്‍ മുഖേന ആരോപണങ്ങള്‍ ഉണ്ടാകും. പൊതുകാര്യങ്ങളില്‍ പങ്കെടുക്കും.

കന്നി
കര്‍ഷകര്‍ക്കു നേട്ടങ്ങള്‍ ഉണ്ടാകും. ശത്രുശല്യം കുറയും. രോഗങ്ങള്‍ കുറയും. തൊഴില്‍രഹിതര്‍ക്കു തൊഴില്‍ ലഭിക്കും.

തുലാം
ശത്രുക്കളുടെ കുതന്ത്രങ്ങളെ പരാജയപ്പെടുത്താന്‍ കഠിനമായി പരിശ്രമിക്കേണ്ടി വരും. എല്ലാ കാര്യത്തിലും അധികം ധനച്ചെലവ് അനുഭവപ്പെടും. ധാരാളം യാത്രകള്‍ ആവശ്യമായി വരും. അവിവാഹിതരുടെ വിവാഹകാര്യത്തില്‍ അനുകൂല തീരുമാനം എടുക്കാന്‍ തടസം നേരിടും. വാഹന സംബന്ധമായ തൊഴില്‍ ചെയ്യുന്നവര്‍ക്ക് ധനനഷ്ടത്തിന് സാദ്ധ്യത.

വൃശ്ചികം
വിമര്‍ശനങ്ങളുണ്ടാകും. ദൈവികാനുഷ്ഠാനങ്ങളില്‍ ശ്രദ്ധിക്കണം. രോഗാരിഷ്ടകള്‍ ഉണ്ടാകും. പരുഷമായി പെരുമാറും.

ധനു
കരാറടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിലവിലുള്ള ജോലി നഷ്ടപ്പെടാന്‍ സാധ്യത. ദീര്‍ഘ വീക്ഷണത്തിലൂടെ മാത്രമേ ഏതൊരു പ്രവര്‍ത്തിയിലും ഏര്‍പ്പെടാവൂ. മനഃക്ലേശത്തിന് ഇടയാക്കുന്ന ഫോണ്‍ സന്ദേശങ്ങള്‍ വരും. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ ഉണ്ടാകും.

മകരം
ലഘുവായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും. ഗുരുജനങ്ങളുടെ വാക്കുകള്‍ മാനിക്കണം. മേലധികാരികളുമായി തര്‍ക്കങ്ങള്‍ ഉണ്ടാകും. യാത്രകള്‍ മാറ്റിവയ്ക്കും.

കുംഭം
പ്രയത്‌നത്തിന് തക്കതായ പ്രതിഫലം ലഭിക്കും. ദൂരയാത്രകള്‍ ആവശ്യമായി വരും. വേണ്ടപ്പെട്ടവര്‍ മുഖേന മനഃക്ലേശത്തിന് ഇടയുണ്ട്. ഗൃഹത്തില്‍ നിന്നും വിട്ടു നില്‍ക്കേണ്ടതായ അവസ്ഥ ഉണ്ടാകും. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയാക്കുവാന്‍ കഠിനമായി പ്രയത്‌നിക്കേണ്ടിവരും. സാമ്പത്തിക ഇടപാടില്‍ സൂക്ഷിക്കുക. ഗൃഹാന്തരീക്ഷം പൊതുവെ അസംതൃപ്തമായിരിക്കും.

മീനം
തൊഴില്‍രംഗത്ത് അംഗീകാരം ലഭിക്കും. അപകടങ്ങളില്‍ നിന്നു രക്ഷപെടും. കുടുംബസുഖം ഉണ്ടാകും. ശത്രുക്കള്‍ കുറയും.












Click it and Unblock the Notifications