മിഥുനം രാശിക്കാര്‍ ഇരട്ട വ്യക്തിത്വമുള്ളവര്‍, വിവാഹം നടക്കുന്നത് 30ാം വയസ്സില്‍!

  • Posted By: Desk
Subscribe to Oneindia Malayalam

വിവാഹത്തെ ജീവിതത്തിലെ വഴിത്തിരിവായി കണക്കാക്കുന്നവരാണ് മിക്കവരും. അതിനാല്‍ വിവാഹത്തിന് അനുയോജ്യമായ പ്രായം, മുഹൂര്‍ത്തം എന്നിങ്ങനെ ജന്മ നക്ഷത്രത്തെ അടിസ്ഥാനമാക്കിയാണ് വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിര്‍ണയിക്കുന്നത്. ഒരു വ്യക്തിയെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം ഗണിച്ച് പറയാന്‍ അയാള്‍ ജനിച്ച രാശിയറിഞ്ഞാല്‍ മതി. രാശിയറിഞ്ഞാല്‍ വിവാഹം കഴിക്കാന്‍ ഏറ്റവും അനുയോജ്യമായ പ്രായം കണ്ടെത്താനും സാധിക്കും.

 മേടം രാശി

മേടം രാശി

മേടം രാശിയില്‍ ജനിക്കുന്നവര്‍ ഒരുപാട് ചിന്തിക്കാതെ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നവരാണ് ഈ രാശിക്കാര്‍. ഇരുപതുകളുടെ അവസാനമോ മുപ്പതുകളുടെ ആദ്യമോ ആണ് ഈ രാശിയില്‍ ജനിച്ചവര്‍ക്ക് വിവാഹത്തിന് അനുയോജ്യമായ പ്രായം.

ഇടവം രാശി

ഇടവം രാശി

കൂടുതല്‍ റൊമാന്‍റിക്കായ ഇടവം രാശിക്കാര്‍ കൂടുതല്‍ അര്‍പ്പണബോധമുള്ളവരുമായ ഇക്കൂട്ടര്‍ വിവാഹത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണ്. തങ്ങളുമായി മാനലസികമായി അടുപ്പം സൂക്ഷിക്കുന്നവരെ പങ്കാളികളാക്കാനാണ് ഈ രാശിക്കാര്‍ ആഗ്രഹിക്കുക. എന്നാല്‍ തങ്ങള്‍ക്ക് അനുയോജ്യമായവരെ കണ്ടെത്താന്‍ ഇത്തരക്കാര്‍ വ്യഗ്രത കാണിക്കാറില്ല. പ്രായം കണക്കിലെടുക്കാതെ തങ്ങള്‍ക്ക് അനുയോജ്യമായവരെ കണ്ടെത്തുന്നതോടെ വിവാഹ ബന്ധത്തിലേയ്ക്ക് എത്തുന്നവരാണ് ഈ രാശിക്കാര്‍.

മിഥുനം രാശി

മിഥുനം രാശി

ഇരട്ട വ്യക്തിത്വമുള്ളവരാണ് മിഥുനം രാശിയില്‍ ജനിച്ചവര്‍. ഓരോ കാര്യങ്ങളിലും തീരുമാനമെടുക്കാന്‍ ക്ലേശിക്കുന്നത് ഈ രാശിക്കാരുടെ മുഖമുദ്രയാണ്. പുതിയ ബന്ധങ്ങള്‍ ആരംഭിക്കുന്നത് ഇഷ്ടപ്പെടുന്നവരാണെങ്കിലും ബന്ധങ്ങളില്‍ നിന്ന് ഊരിപ്പോരാനുള്ള പ്രവണത ഈ രാശിയില്‍ ജനിച്ചവരില്‍ സാധാരണമാണ്. എന്താണ് വേണ്ടത് എന്നതിനെക്കുറിച്ച് 30 കളുടെ ആദ്യത്തില്‍ മാത്രമേ ഇത്തരക്കാര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കൂ. അതിനാല്‍ ഈ പ്രായത്തില്‍ വിവാഹം കഴിക്കുന്നതാണ് ഇത്തരക്കാര്‍ക്ക് ഏറെ അനുയോജ്യം.

 കര്‍ക്കിടക രാശി

കര്‍ക്കിടക രാശിവിവാഹം കഴിക്കുന്നതും കുടുംബമുണ്ടാകുന്നതും ഏറെ ഇഷ്ടപ്പെടുന്നവരാണ് ഈ രാശിക്കാര്‍. ബന്ധങ്ങള്‍ അവസാന ശ്വാസം വരെയും കാത്തുസൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്ന മേടം രാശിക്കാര്‍ 20 കളുടെ തുടക്കത്തില്‍ത്തന്നെ വിവാഹം കഴിക്കുന്നതാണ് നല്ലത്.

 ചിങ്ങം രാശി

ചിങ്ങം രാശി


പൊതുവേ ശാന്തസ്വഭാവക്കാരായ ചിങ്ങം രാശിക്കാര്‍ തങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്ന് ഉറപ്പുള്ളവരുമായി മാത്രമേ ബന്ധം സ്ഥാപിക്കാന്‍ തയ്യാറാവുകയുള്ളൂ. തനിക്ക് അനുയോജ്യനല്ലാത്ത ജീവിത പങ്കാളിയെ കണ്ടെത്തുന്നതിനേക്കാള്‍ ഒറ്റയ്ക്ക് ജീവിക്കാനാണ് ഇത്തരക്കാര്‍ ആഗ്രഹിക്കുക. 20 കളുടെ അവസാനം മുതല്‍ 30കളുടെ ആദ്യം വരെ പങ്കാളിയെ കാത്തിരിക്കാന്‍ ചിങ്ങം രാശിയില്‍ ജനിച്ചവര്‍ തയ്യാറാവും. ശരിയായ വ്യക്തിയെ കണ്ടെത്തിയാല്‍ എന്ത് തടസ്സങ്ങളുണ്ടെങ്കിലും ആ വ്യക്തിയെ സ്വന്തമാക്കിയിരിക്കും.

കന്നി രാശി

കന്നി രാശി

എപ്പോഴും പെര്‍ഫെക്ഷനില്‍ മാത്രം ശ്രദ്ധ ചെലുത്തുന്ന കന്നി രാശിക്കാര്‍ പെര്‍ഫെക്ടായ പങ്കാളിയെ കണ്ടെത്തുന്നതിനായി ശ്രമിച്ചുകൊണ്ടിരിക്കും. സന്തോഷവും പ്രൊഫഷണലിസവും ഉള്ള ഒരാളെയായിരിക്കും ഈ രാശിയില്‍ ജനിച്ചവര്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുക. ഇരുപതുകളുടെ അവസാനത്തിലായിരിക്കും ഇത്തരക്കാര്‍ക്ക് വിവാഹം കഴിക്കാന്‍ ഏറ്റവും അനുയോജ്യമായ പ്രായം.

 തുലാം രാശി

തുലാം രാശി

വിവാഹം എന്ന സങ്കല്‍പ്പത്തില്‍ ഭ്രമിച്ചുകഴിയുന്നവരാണ് തുലാം രാശിക്കാര്‍. ദീര്‍ഘകാലം ഒരു ബന്ധത്തില്‍ ഉറച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടുള്ള ഇത്തരക്കാര്‍ക്ക് ഈ മനോഭാവം ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. 20 കളുടെ തുടക്കത്തില്‍ വിവാഹം കഴിയ്ക്കുന്നതാണ് തുലാം രാശിക്കാര്‍ക്ക് ഏറ്റവും അനുയോജ്യം. ഇടക്കാലത്ത് ഈ രാശിക്കാര്‍ തനിയ്ക്ക് യോജിയ്ക്കുന്ന പങ്കാളിയെ തേടിക്കൊണ്ടിരിക്കും.

 വൃശ്ചിക രാശി

വൃശ്ചിക രാശി

സ്നേഹത്തോട് അഭിനിവേശം സൂക്ഷിക്കുന്നവരാണ് വൃശ്ചിക രാശിയില്‍ ജനിച്ചവര്‍. തങ്ങള്‍ക്ക് അനുയോജ്യരായ പങ്കാളിയെ കണ്ടെത്തുന്നതിനായി ഈ രാശിയില്‍പ്പെട്ടവര്‍ ശ്രമിച്ചുകൊണ്ടേയിരിക്കും 25 വയസ്സിന് ശേഷം വിവാഹം കഴിക്കുന്നതാണ് ഈ രാശിയില്‍പ്പെട്ടവര്‍ക്ക് ഏറ്റവും അനുയോജ്യം.

 ധനുരാശി

ധനുരാശി


എളുപ്പത്തില്‍ പ്രണയ ബന്ധങ്ങള്‍ മടുക്കുന്ന ഇത്തരക്കാര്‍ക്ക് ബന്ധങ്ങള്‍ എല്ലായ്പ്പോഴും വിവാദ വിഷയമാണ്. എപ്പോഴും സാഹസങ്ങള്‍ ഹരമായ ധനുരാശിക്കാര്‍ പെട്ടെന്ന് എല്ലാത്തില്‍ നിന്നും ഓടിപ്പോകാന്‍ കഴിവുള്ളവരായിരിക്കും. സ്വന്തമായി തീരൂമാനങ്ങള്‍ എടുക്കാന്‍ സമയം കണ്ടെത്തുന്നവര്‍ 30കളുടെ വൈവാഹിക ജീവിതം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവരായിരിക്കും.

 മകരം രാശി

മകരം രാശി

ധനുരാശിക്കാരെപ്പോലെ ബന്ധങ്ങളില്‍ നിന്ന് എളുപ്പത്തില്‍ വിട്ട് പോകാനുള്ള പ്രവണ കാണിക്കുന്നവരാണ് മകരം രാശിക്കാര്‍. ജീവിതത്തില്‍ കരിയറിനെ മാത്രം അടിസ്ഥാനമാക്കി തീരൂമാനങ്ങള്‍ കൈക്കൊള്ളുന്ന ഇത്തരക്കാര്‍ പങ്കാളിയോട് അര്‍പ്പണ മനോഭാവമുള്ളവരായിരിക്കും. 20 കളുടെ ആദ്യത്തിലാണ് ഇത്തരക്കാര്‍ക്ക് വിവാഹം കഴിയ്ക്കാന്‍ ഏറ്റവും അനുയോജ്യമായ പ്രായം.

 കുംഭം രാശി

കുംഭം രാശി


സ്വന്തം സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്ന കുംഭം രാശിക്കാര്‍ എളുപ്പത്തിലൊന്നും ഇത് മറ്റുള്ളവര്‍ക്ക് അടിയറവ് വെയ്ക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കില്ല. എല്ലാ കാഴ്ചപ്പാടുകളിലും തങ്ങളെ ബഹുമാനിക്കുന്ന പങ്കാളികളെ തിരഞ്ഞെടുക്കാനാണ് ഇത്തരക്കാര്‍ ആഗ്രഹിക്കുക. എന്നാല്‍ ഏത് പ്രായത്തിലും പങ്കാളിയെ കണ്ടെത്താന്‍ കഴിവുള്ള ഇത്തരക്കാര്‍ 25 വയസ്സിന് ശേഷം വിവാഹം കഴിക്കുന്നതായിരിക്കും മെച്ചപ്പെട്ട ജീവിതത്തിന് ഗുണം ചെയ്യുക.

 മീനം രാശി

മീനം രാശി

പൊതുവേ സ്വപ്ന ജീവികളായ മീനം രാശിക്കാര്‍ മാതൃകാപരമായ പ്രണയത്തെക്കുറിച്ച് മനോരാജ്യം മെനഞ്ഞെടുക്കുന്നവരായിരിക്കും. എല്ലാ അര്‍ത്ഥത്തിലും തന്നെ അംഗീകരിക്കാന്‍ കഴിയുമെന്ന് ബോധ്യമുള്ളവരെ മാത്രമമേ ഇത്തരക്കാര്‍ പങ്കാളിയായി സ്വീകരിക്കാന്‍ തയ്യാറാവൂ. ഉയര്‍ന്ന ഇക്യൂ ഉള്ള ഇത്തരക്കാര്‍ തനിക്ക് അനുയോജ്യരായ പങ്കാളിയെ കണ്ടെത്തുന്നതുവരെ ഈ ശ്രമം തുടര്‍ന്നുകൊണ്ടിരിക്കും. 20തുകളുടെ അവസാനത്തില്‍ വിവാഹം കഴിക്കുന്നതായിരിക്കും ഈ രാശിയില്‍പ്പെട്ടവര്‍ക്ക് ഏറ്റവും അനുയോജ്യം.

English summary
You might have probably read what your zodiac sign says about your personality, but have you ever wondered what it has to say about the age you should get married? Interestingly, your zodiac sign can predict the ideal age to get married, and the predictions are quite interesting.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്