കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തിന് രക്തം നല്കിയ പോരാളി

  • By Staff
Google Oneindia Malayalam News

Netaji Subhash Chandra Bose'തരിക രക്തം ഞാന്‍ തരാം പകരമായരിയ സ്വാതന്ത്ര്യം'

ഇന്ത്യന്‍ സ്വാതന്ത്ര സമരത്തില്‍ സുവര്‍ണ ലിപികളില്‍ കുറിച്ചിട്ട തന്റെ തന്നെ സന്ദേശം ജീവിതത്തിലേക്ക്‌ പകര്‍ത്തിയ പോരാളിയായിരുന്നു സുഭാഷ്‌ ചന്ദ്രബോസ്‌‌. ബ്രീട്ടീഷ്‌ ഭരണകൂടത്തെ പോരാട്ടത്തിലൂടെ വിറപ്പിച്ച ഈ സമര സേനാനിയെ ലോകം നേതാജി എന്ന്‌ ആദരപൂര്‍വം വിളിച്ചു.

ആദ്യകാല ജീവിതം

ഒറീസയിലെ കട്ടക്കാണ്‌ സുഭാഷ്‌ ചന്ദ്രബോസിന്റെ ജന്മസ്ഥലം. മുമ്പ്‌ ബംഗാളിന്റെ ഭാഗമായിരുന്ന കട്ടക്കിലെ പ്രശസ്‌ത അഭിഭാഷകനായിരുന്ന ജാനകിനാഥ്‌ ബോസ്‌-പ്രഭാവതി ദമ്പതികളുടെ മകനായി 1897 ആഗസ്‌റ്റ്‌ 18നായിരുന്നു ബോസിന്റെ ജനനം.

രവീണ്‍ഷാ കോളജീയറ്റ്‌, കട്ടക്ക്‌ സ്‌കോട്ടിഷ്‌ ചര്‍ച്ച്‌ കോളജ്‌, കേംബ്രിഡ്‌ജ്‌ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ബോസ്‌ 1920ല്‍ സിവില്‍ സര്‍വീസ്‌ പ്രവേശനപരീക്ഷയെഴുതുകയും ഉയര്‍ന്ന മാര്‍ക്കോടെ വിജയിക്കുകയും ചെയ്‌തു.

അഖിലേന്ത്യ തലത്തില്‍ നാലാമത്തെ റാങ്ക്‌ ഉണ്ടായിരുന്നിട്ടും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കണമെന്ന ഉദ്യമമായ ആഗ്രഹത്താല്‍ അദ്ദേഹം സിവില്‍ സര്‍വീസ്‌ ഉപേക്ഷിയ്‌ക്കുകയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന്‌ പ്രവര്‍ത്തിയ്ക്കാന്‍ തീരുമാനിയ്ക്കുകയും ചെയ്തു.

മഹാത്മാഗാന്ധിയുടെ അഹിംസാ സിദ്ധാന്തത്തോട്‌ യോജിച്ചു പോകാന്‍ കഴിഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്റെ നിസഹകരണ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായ ബോസ്‌ കല്‍ക്കട്ടയിലേക്ക്‌ പോകുകയും ചിത്തരഞ്‌ജന്‍ ദാസ്‌ എന്ന ബംഗാളി സ്വാതന്ത്ര്യ സമര സേനാനിയുടെ കീഴില്‍ പ്രവര്‍ത്തിയ്‌ക്കാന്‍ തുടങ്ങുകയും ചെയ്‌തു. മോട്ടിലാല്‍ നെഹ്‌റുവിനൊപ്പം സ്വരാജ്‌ പാര്‍ട്ടി സ്ഥാപിച്ചയാളായിരുന്നു ചിത്തരഞ്‌ജന്‍ ദാസ്‌‌.

20 വര്‍ഷത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ 11 ഓളം തവണ ഇന്ത്യയ്‌ക്കകത്തും പുറത്തും ജയില്‍വാസം അനുഭവിച്ച ബോസ്‌ 1930കളുടെ മധ്യത്തില്‍ യൂറോപ്പിലേക്ക്‌ യാത്ര നടത്തുകയും ഹിറ്റ്‌ലറുള്‍പ്പടെ ഒട്ടേറെ രാജ്യങ്ങളുടെ തലവന്‍മാരെ സന്ദര്‍ശിയ്‌ക്കുകയും ചെയ്‌തു.

കമ്മ്യൂണിസവും ഫാസിസവുമുള്‍പ്പടെ മറ്റു ലോകകാര്യങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ അദ്ദേഹത്തിന്‌ ഈ യാത്രകള്‍ കൊണ്ട്‌ കഴിഞ്ഞു
പിന്നീട്‌ ഇന്ത്യയില്‍ തിരിച്ചെത്തിയ ബോസ്‌ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ മുഖ്യധാരയിലേക്ക്‌ വരികയും ചെയ്‌തു.

1938ലെ ഹരിപുര ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ സമ്മേളനത്തില്‍ ബോസ്‌ പ്രസിഡന്റായി തിരിഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസിന്‌ രാഷ്ട്രീയ നേതൃത്വം നല്‌കിയിരുന്ന ഗാന്ധിയുടെ താത്‌പര്യങ്ങള്‍ക്ക്‌ വിരുദ്ധമായിട്ടായിരുന്നു ബോസിന്റെ പ്രസിഡന്റ്‌ പദവി.

പ്രസിഡന്റ്‌ പദവിയിലേക്ക്‌ ഗാന്ധിയുടെ അനുഗ്രഹാശിസ്സുകളുമായി മത്സരിച്ച പാട്ട്‌വിയെ തോല്‌പിച്ചായിരുന്നു ബോസ്‌ പ്രസിഡന്റ്‌ പദവിയിലെത്തിയത്‌.
"പാട്ട്‌വിയുടെ തോല്‍വി എന്റെ വ്യക്തിപരമായ തോല്‍വി കൂടിയാണ്‌. എന്തൊക്കെയായാലും ബോസ്‌ രാജ്യത്തിന്റെ ശത്രുവല്ല ഇതായിരുന്നു ബോസിന്റെ വിജയത്തെക്കുറിച്ചുള്ള ഗാന്ധിയുടെ വിലയിരുത്തല്‍."

സ്വാതന്ത്ര്യം ലഭിയ്‌ക്കുന്നതിന്‌ അക്രമ സമരങ്ങള്‍ കൂടി സംഘടിപ്പിയ്‌ക്കണമെന്ന അഭിപ്രായക്കാരനായിരുന്ന ബോസിന്റെ നയങ്ങളെയായിരുന്നു ഗാന്ധി എതിര്‍ത്തത്‌.

1937 ഡിസംബര്‍ 26ന്‌ ബോസ്‌ എമിലി ഷെന്‍കലിനെ വിവാഹം ചെയ്‌തു.‌ 1942 ല്‍ ഈ ദമ്പതികള്‍ക്ക്‌ അനിത എന്നൊരു മകള്‍ പിറന്നു.

രണ്ടാം ലോക മഹായുദ്ധം

രണ്ടാം ലോക മഹായുദ്ധത്തില്‍ ബ്രിട്ടനില്‍ ഉരുണ്ടു കൂടിയ രാഷ്ട്രീയ അസ്ഥിരത പരമാവധി മുതലെടുത്ത്‌ ഭാരതം സ്വാതന്ത്ര്യം നേടിയെടുക്കണമെന്നായിരുന്നു ബോസിന്റെ അഭിപ്രായം.

ഇത്‌ കൂടാതെ മറ്റു സുഹൃദ്‌ രാജ്യങ്ങളില്‍ നിന്നുള്ള രാഷ്ട്രീയവും സൈനീകവുമായ പിന്തുണ ലഭിച്ചാലെ സ്വാതന്ത്ര്യം നേടാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു.

യുദ്ധമാരംഭിച്ചപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വത്തോടാലോചിയ്‌ക്കാതെ ബ്രീട്ടിഷ്‌ സര്‍ക്കാര്‍ ഇന്ത്യയെയും യുദ്ധ പങ്കാളിയാക്കി. ഇതിനെതിരെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിയ്‌ക്കാന്‍ ശ്രമിച്ച ബോസിനെ അധികൃതര്‍ ജയിലിലടച്ചു.

തുടര്‍ന്ന്‌ ഏഴു ദിവസങ്ങള്‍ക്ക്‌ ശേഷം ജയിലില്‍ നിന്ന്‌ മോചിപ്പിച്ചെങ്കിലും അദ്ദേഹം പോലീസ്‌ കനത്ത പോലീസ്‌ നിരീഷണത്തിലായിരുന്നു. പിന്നീട്‌ തന്ത്രപൂര്‍വം കല്‍ക്കട്ടയില്‍ നിന്നും നിരീക്ഷകരുടെ കണ്ണുവെട്ടിച്ച്‌ രക്ഷപ്പെട്ട ബോസ്‌ പെഷവാറിലേക്ക്‌ കടന്നു. അവിടെ നിന്ന്‌ അഫ്‌ഗാനിസ്ഥാനും റഷ്യയും കടന്ന്‌ ബോസ് ജര്‍മ്മനിയിലുമെത്തി.

നാസികളുടെ സഹായത്തോടെ ബ്രിട്ടീഷ്‌ ഇന്ത്യയെ അക്രമിയ്‌ക്കുകയും അതു വഴി ഇന്ത്യയുടെ സ്വാതന്ത്ര്യവുമായിരുന്നു ബോസിന്റെ മനസ്സിലുണ്ടായിരുന്നത്‌.

എന്നാല്‍ നാസികളുടെ പല നടപടികളോടും എതിര്‍പ്പുണ്ടായിരുന്ന ബോസ്‌‌ ജപ്പാനിലേക്കും അവിടെ നിന്ന്‌ സിംഗപ്പൂരിലേക്കും പോയി. അവിടെ വെച്ചാണ്‌ അദ്ദേഹം തന്റെ ചരിത്ര പ്രസിദ്ധമായ ഇന്ത്യന്‍ നാഷണല്‍ ആര്‍മി (ഐഎന്‍എ) രൂപീകരിയ്‌ക്കുന്നത്‌.

1944 ജനുവരിയില്‍ ബര്‍മ്മയില്‍ നിന്ന്‌ ജപ്പാന്റെ സഹായത്തോടെ ഇന്ത്യയിലേക്ക്‌ അദ്ദേഹം പടനയിച്ചെങ്കിലും ലോകയുദ്ധത്തില്‍ അച്ചുതണ്ട്‌ ശക്തികള്‍ക്കേറ്റ പരാജയം ബോസിന്റെ നീക്കങ്ങളെ പരാജയപ്പെടുത്തുകയായിരുന്നു.

അടുത്ത പേജില്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X