കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

63 ദിവസം നീണ്ട നിരാഹാര സമരം

  • By Staff
Google Oneindia Malayalam News

Bhagat Singh1927ല്‍ ഭഗത്‌ സിങും അഞ്ച്‌‌ സഹപ്രവര്‍ത്തകരും ചേര്‍ന്ന്‌ ആയുധങ്ങളും മറ്റ്‌ ചരക്കുകളുമായി വന്ന ഒരു തീവണ്ടി കാകോരിയില്‍ വച്ച്‌ കൊള്ളയടിച്ചു. കൊള്ളക്കിടയിലുണ്ടായ സംഘട്ടനത്തില്‍ ഒട്ടേറെ ബ്രിട്ടീഷുകാരെ ഭഗതും കൂട്ടരും കൊലചെയ്‌തു. തുടര്‍ന്ന്‌ കകോരി പൊലീസ്‌ സ്റ്റേഷനില്‍ ഭഗതിനും കൂട്ടര്‍ക്കുമെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്‌തു.

സംഭവത്തെക്കുറിച്ച്‌ അറിഞ്ഞ ബ്രിട്ടീഷ്‌ ഭരണകൂടം സംഭവത്തെക്കുറിച്ച്‌ സെന്‍ട്രല്‍ ഗവണ്‍മെന്റ്‌ അസംബ്ലിയില്‍ ചര്‍ച്ചചെയ്‌ത്‌ പബ്ലിക്‌ സേഫ്‌റ്റി ബില്‍ എന്ന പേരില്‍ ഒരു നിയമഭേദഗതി നടപ്പിലാക്കാന്‍ തീരുമാനിച്ചു. നിയമനിര്‍മ്മാണ സഭയില്‍ ഒരു അംഗത്തിന്റെ പിന്തുണക്കുറവുമൂലം പ്രമേയം വിജയിച്ചില്ല.

എന്നിട്ടും പൊതുതാല്‍പര്യം സംരക്ഷിക്കാനെന്ന പേരില്‍ നിയമം നടപ്പാക്കാന്‍ വൈസ്രോയി തീരുമാനിച്ചു. ഇതില്‍ രോഷാകുലരായ ഭഗതും കൂട്ടരും നിയമം നടപ്പാക്കാന്‍ കൂടുന്ന സഭയില്‍ ബോംബെറിയാന്‍ തീരുമാനിച്ചു. 1929 ഏപ്രില്‍ 8ന്‌ ഭഗത്‌ സിങും ബികെ ദത്തും സഭയില്‍ ബോംബെറിഞ്ഞു. അതിനുശേഷം ഇങ്ക്വിലാബ്‌ സിന്ദാബാദ്‌(വിപ്ലവം നീണാള്‍ വാഴട്ടെ) എന്ന്‌ മുദ്രാവാക്യം വിളിച്ചുകൊണ്‌
‌ബധിരര്‍ക്കു ചെവി തുറക്കാന്‍ ഒരു വന്‍സ്‌ഫോടനം തന്നെ വേണമെന്ന്‌ തുടങ്ങുന്ന ലഘുലേഖനം വിതരണം ചെയ്‌തു. സ്‌ഫോടനത്തില്‍ ആരും മരിയ്‌ക്കുകയോ പരുക്കേല്‍ക്കുകയോ ഉണ്ടായില്ല. അവിടെവച്ച്‌ ഭഗതും ദത്തും അറസ്‌റ്റ്‌ വരിച്ചു.

ജയിലില്‍ രാഷ്ട്രീയത്തടവുകാരോടു കാണിക്കുന്ന അനീതിയ്‌ക്കെതിരെ അദ്ദേഹം നിരാഹാര സമരം ആരംഭിച്ചു. 63 ദിവസം നീണ്ടുനിന്ന സമരത്തിനൊടുവില്‍ ബ്രിട്ടീഷ്‌ സര്‍ക്കാര്‍ അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ക്ക്‌ വഴങ്ങി. ഈ നിരാഹാര സമരത്തോടെയാണ്‌ ഭഗത്‌ സിങ്‌ എന്ന വിപ്ലവകാരിയെ യഥാര്‍ത്ഥത്തില്‍ ഇന്ത്യ അറിയാന്‍ തുടങ്ങിയത്‌. ഇതോടെ ഇന്ത്യയിലെങ്ങും ഭഗത്‌ സിങിന്റെ കഥകള്‍ പ്രചരിച്ചു.

ഭഗത്‌ സിങ്‌ എന്ന പ്രതികാരദാഹി

ബ്രിട്ടീഷ്‌ സര്‍ക്കാര്‍ ഇന്ത്യയ്‌ക്ക്‌ സ്വയംഭരണം നല്‍കാനുള്ള സാധ്യതയെപ്പറ്റി അന്വേഷിക്കാന്‍ വേണ്ടി 1928ല്‍ സര്‍ ജോണ്‍ സൈമണിന്റെ നേതൃത്വത്തില്‍ സൈമണ്‍ കമ്മീഷന്‍ രൂപീകരിച്ചു. സൈമണ്‍ കമ്മീഷനില്‍ ഇന്ത്യന്‍ പ്രതിനിധികളായി ആരെയും ഉള്‍പ്പെടുത്തിയിരുന്നില്ല.

അതേവര്‍ഷം ഒക്ടോബര്‍ 30ന്‌ ലാഹോറില്‍ ലാലാ ലജ്‌പത്‌ റായിയുടെ നേതൃത്വത്തില്‍ ഇതിനെതിരെ ഒരു റാലി നടന്നു. വളരെ സമാധാനപരമായി നടന്ന റാലിയ്‌ക്കെതിരെ പൊലീസ്‌ അക്രമം അഴിച്ചുവിട്ടു. പൊലീസ്‌ മേധാവി സ്‌കോട്ടിന്റെ നേതൃത്വത്തില്‍ പൊലീസ്‌ പ്രകടനക്കാര്‍ക്കെതിരെ ലാത്തിച്ചാര്‍ജ്‌ നടത്തി.

ക്രൂരമായ മര്‍ദ്ദനത്തെത്തുടര്‍ന്ന്‌ ലാലാ ലജ്‌പത്‌ റായ്‌ മരിച്ചു. ഈ സംഭവത്തിന്‌ ദൃക്‌സാക്ഷിയായ ഭഗത്‌ സിങ്‌ സ്‌കോട്ടിനോട്‌ ഇതിന്‌ പകരം ചോദിക്കുമെന്ന്‌ പ്രതിജ്ഞയെടുത്തു. രാജ്‌ഗുരു, സുഖ്‌ദേവ്‌ എന്നീ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഭഗത്‌ സ്‌കോട്ടിനെ വധിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കി. പക്ഷേ നിര്‍ഭാഗ്യവശാല്‍ സ്‌കോട്ടിനെ വധിക്കാനുള്ള ശ്രമത്തിനിടയില്‍ ജെ പി സൗണ്‍ടേസ്‌ എന്ന പൊലീസുദ്യോഗസ്ഥനാണ്‌ കൊല്ലപ്പെട്ടത്‌.

ഈ സംഭവത്തിന്‌ ശേഷം വധശിക്ഷയില്‍ നിന്നും രക്ഷപ്പെടാനായി ഭഗത്‌ സിങ്‌ ലാഹോര്‍ വിട്ടു. തിരിച്ചറിയാതിരിക്കാന്‍ അദ്ദേഹം താടിയും മുടിയും വടിച്ചു. സാന്‍ഡേസിന്റെ കൊലപാതകത്തിന്‌ പിന്നില്‍ ഭഗത്തും കൂട്ടരുമാണെന്ന്‌ അന്വേഷിച്ചറിഞ്ഞ ബ്രിട്ടീഷ്‌ പൊലീസ്‌ ഭഗത്തിനെയും കൂട്ടുകാര്‍ക്കുമെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്‌തു.

വിചാരണകള്‍ക്കൊടുവില്‍ ലാഹോര്‍ ഗൂഡാലോചനയ്‌ക്കും ജെപി സാന്‍ഡേസിന്റെ വധത്തിന്റെയും പേരില്‍ ഭഗത്‌ സിങ്‌, രാജ്‌ഗുരു, സുഖ്‌ദേവ്‌ എന്നിവര്‍ക്ക്‌ ബ്രിട്ടീഷ്‌ കോടതി വധശിക്ഷ വിധിച്ചു. 1931 മാര്‍ച്ച്‌ 23ന്‌ അവര്‍ തൂക്കിലേറ്റപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X