മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ
മമ്മൂട്ടി കർക്കശക്കാരനാണെന്ന് പലരും പങ്കുവെച്ചിട്ടുണ്ട്. തൻ്റെ മനസിൽ തോന്നുന്നത് അതുപോലെ പ്രകടിപ്പിക്കുന്നതാണ് നടൻ്റെ രീതിയെന്നാണ് അദ്ദേഹത്തിൻ്റെ അടുപ്പക്കാർ പങ്കുവെച്ചിട്ടുള്ളത്. ഇപ്പോഴിതാ അത്തരത്തിലൊരു അനുഭവം പറയുകയാണ് സംവിധായകൻ ദീപു. മാസ്റ്റർ ബിൻ മീഡിയയുമായി പങ്കുവെച്ച വാക്കുകൾ ഇങ്ങനെ
'മമ്മൂക്ക എന്ന് പറയുമ്പോൾ ഇപ്പോഴും എനിക്ക് രോമാഞ്ചം ആണ്. ആരാധിക്കുന്നതിനും മുകളിൽ ഉള്ളൊരു മനുഷ്യനാണ്. എനിക്ക് പക്ഷെ ഇങ്ങനെ ആയിരുന്നില്ല മമ്മുക്കയെ കുറിച്ച് ഫയർമാൻ ചെയ്യുന്നതിന് മുൻപുള്ള കാഴ്ചപ്പാട്. കാരണം പുള്ളിക്കാരൻ ഭയങ്കര ചൂടനായിരുന്നു.പുള്ളിക്കാരൻ എന്നെ ഒരിക്കൽ ഇൻസൾട്ട് ചെയ്തിട്ടുണ്ട്. ഇൻസൾട്ട് എന്റെ മൈൻഡിൽ ഉണ്ട്. അമ്മയുടെ ഒരു വലിയ ഷോ നടക്കുന്നു. എന്തോ ഒരു കാര്യത്തിന് ഞാനും എന്റെ സുഹൃത്തുക്കളും ഒക്കെ അവിടെ ഉണ്ട്. അബാദ് പ്ലാസിൽ വെച്ചിട്ടാണ് ഇത് നടക്കുന്നത്. എന്റെ സുഹൃത്തുക്കളൊക്കെ നിൽക്കുമ്പോൾ മ്മുക്ക് അവിടേക്ക് നടന്നു വന്നു. ഞാൻ പറഞ്ഞു നമുക്ക് മമ്മൂക്കയെ കണ്ട് ഒന്ന് സംസാരിച്ചാലോയെന്ന്. അവൻമാർക്കറിയാമായിരുന്നു മമ്മൂക്ക അങ്ങനെയൊന്നും സംസാരിക്കില്ലെന്ന്. നീ പോയി സംസാരിക്ക് എന്ന് എന്നോട് പറഞ്ഞു.

ഞാൻ നേരെ പോയി മമ്മുക്ക എന്നെ ഓർമ്മ ഉണ്ടോയെന്ന് ചോദിച്ചു, അദ്ദേഹം ഫോണ്‍ നോക്കി നടക്കുകയായിരുന്നു ആ എന്ന് പറഞ്ഞിട്ട് ഫോണും നോക്കി പുള്ളി അങ്ങ് പോയി. എനിക്കിത് ഭയങ്കര പേഴ്സണൽ ഇൻസൾട് ആയി. ഞാൻ പറഞ്ഞു ഇനി എനിക്ക് അയാളുടെ കൂടെ പടം ചെയ്യേണ്ട എന്ന്. ഇങ്ങനെയൊക്കെ ബിഹേവ് ചെയ്യുന്ന ആളോട് എങ്ങനെ പോയി കഥപറയും എന്നൊക്കെയായിരുന്നു ചിന്ത. പക്ഷെ മമ്മൂക്ക ഭയങ്കര നിഷ്കളങ്കനാണ്. മമ്മൂക്കയ്ക്ക് തോന്നിയത് ബിഹേവ് ചെയ്യും. മറ്റൊരു നടനാണെങ്കിൽ എന്താണ് ,ഏതാണ് എന്നൊക്കെ ചോദിച്ച് അഭിനയിച്ചേനെ. പക്ഷെ മമ്മുക്കയ്ക്ക് അഭിനയിക്കാൻ അറിഞ്ഞൂട. ഈ പുറത്ത് കാണിക്കുന്നത് എന്താണോ അതാണ് മമ്മൂക്ക.
അവിടെയാണ് നമ്മൾ മനസ്സിലാക്കേണ്ടത് ഈ അഭിനയമല്ല റിയൽ പേഴ്സണാലിറ്റി എന്ന് പറയുന്നത്. എനിക്ക് ഇതാണ് കുഴപ്പം ഞാൻ അന്ന് എന്തെങ്കിലും ടെൻഷനിൽ ഇരുന്നതായിരിക്കും എന്ന് പറഞ്ഞു. മമ്മൂക്കയുടെ അടുത്ത് ഭയങ്കര പേടിയാണ് കാരണം. ആ റിലേഷൻഷിപ്പിൽ എന്തെങ്കിലും സംഭവിക്കരുത് എന്ന് നമ്മൾ കരുതും, അങ്ങനെ ഒരു അകലം പാലിക്കില്ലേ .എൻ്റെ മനസിൽ എന്നും അദ്ദേഹം ഒരു ആരാധനാ പുരുഷനാണ്. ഒരു ബിംബമായിട്ട് തന്നെ അങ്ങനെ നിൽക്കുകയാണ് .
ഫയർമാൻറെ കഥപറയാൻ ഒരു നോമ്പ് ദിവസമാണ് പോകുന്നത്.കഥയെല്ലാം കേട്ടിട്ട് പറഞ്ഞു ഒരു കാര്യം നമുക്ക് ആലോചിക്കാം, ഉടനെയൊന്നും ചെയ്യുന്നില്ലല്ലോയെന്ന്. ഞാൻ കഥ പറഞ്ഞ് അടുത്ത് മമ്മുക്ക ചെയ്യുന്നത് എന്റെ പടമാണ്. പുള്ളിക്കാരൻ പലരെയും കൊണ്ട് കഥ കേൾപ്പിക്കും. കഥ ആർക്കും ഇഷ്ടപ്പെടുന്നില്ലായിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം ചെയ്യാൻ തീരുമാനിച്ചു.
ലോക്കേഷനിൽ വരുമ്പോൾ പുള്ളിക്കാരനെ കുറിച്ച് ചോദിക്കുമ്പോൾ ആ മമ്മുക്ക പിടിച്ചു കടിച്ചു എന്നൊക്കെ പറ എന്നൊക്കെ ആള് തമാശ പറയും. നമ്മൾ ഇറിറ്റേറ്റഡ് ആകുമ്പോൾ നമ്മൾ വളരെ അടുത്ത ആൾക്കാരുടെ അടുത്ത് നമ്മൾ ആ ഇറിറ്റേഷൻ കാണിക്കും. പൊതുജന മധ്യത്തിൽ നമ്മൾ കുറെ അഭിനയിക്കുകല്ലേ. നമ്മൾ കാണിക്കുന്നില്ലോ ആ ദേഷ്യം. ഉള്ളിൽ ഉണ്ടെങ്കിലും കടിച്ച അഡ്ജസ്റ്റ് ചെയ്ത് നിൽക്കും. എന്നാൽ മമ്മൂക്കയ്ക്ക് ദേഷ്യം തോന്നിയാൽ ദേഷ്യപ്പെടും. പക്ഷെ എല്ലാരോടും പുള്ളിക്കാരൻ അത്ര നിഷ്കളങ്കമായിട്ടാണ് ഡീൽ ചെയ്യുന്നത്', ദീപു പറഞ്ഞു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications