മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ്
വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്ന ഹര്‍ജിയില്‍ നടന്‍ മോഹന്‍ലാലിന് അനുകൂലമായി വിധി പറഞ്ഞിരിക്കുകയാണ് ഡൽഹി ഹൈക്കോടതി. വ്യാജ സൃഷ്ടികളും പകർപ്പവകാശ ലംഘനവും തടയണമെന്നും ആവശ്യപ്പെട്ടുള്ള നടൻ്റെ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. ഇപ്പോഴിതാ ഈ സംഭവത്തിൽ പ്രതികരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. നടൻ അതിബുദ്ധിമാനാണെന്നാണ് ശാന്തിവിള പറയുന്നത്. അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെ
'തനിക്കെതിരെ എന്ത് വിവാദങ്ങൾ ഉണ്ടായാലും പാറക്ക് കാറ്റുപുടിച്ചതുപോലെ ഇരിക്കുന്ന പ്രകൃതക്കാരനാണ് മോഹൻലാൽ. ഇതെങ്ങനെ ഈ നടന് സാധിക്കുന്നു എന്ന് പലപ്പോഴും ഞാൻ ചിന്തിക്കാറുണ്ട്. തലയിൽ കണ്ണട വെച്ച കൂട്ടങ്ങൾ അമ്മയുടെ പ്രസിഡന്റ് ആയിരിക്കുന്ന കാലത്ത് ലാലിനെ എന്തൊക്കെ പറഞ്ഞു. കമാന്ന് ഒരക്ഷരം അദ്ദേഹം മിണ്ടിയിട്ടില്ല. അവസാനം ഈ കണ്ണട കൂട്ടങ്ങൾക്ക് വായ കഴിച്ചപ്പോൾ വർത്തമാനം നിർത്തി. എമ്പുരാൻ കണ്ടിട്ട് ഇറങ്ങിയിട്ട് മനോഹരം മനോഹരം, എനിക്ക് പിറക്കാതെ പോയ മോനാണ് രാജു എന്നൊക്കെ ക്യാമറക്ക് മുന്നിൽ ഇളിച്ചോണ്ട് പറഞ്ഞിട്ട് വീട്ടിൽ ചെന്ന് എമ്പുരാൻ എന്ന് പറഞ്ഞ സിനിമ രാജ്യദ്രോഹ ചിത്രമാണ്, മോഹൻലാൽ രാജു പറ്റിച്ചതാണ് എന്നൊക്കെ കൂകി വിളിച്ച് ആ മല്ലിക ചേച്ചിയുടെ വായിൽ ഇരുന്നതൊക്കെ കേട്ട മേജറെ ഒരു വാക്ക് മോഹൻലാൽ പറഞ്ഞിട്ടില്ല. പകരം മോഹൻലാൽ മേജറിന്റെ പുതിയ പടത്തിൽ അഭിനയിക്കുന്നു എന്നാണ് പുതിയ വാർത്ത.

മോഹൻലാൽ ഡൽഹിയിലെ ഹൈക്കോടതിയിൽ ചെന്ന് കയറിയിരിക്കുന്നു.മോഹൻലാലിന് കേസ് കൊടുക്കാൻ ഫ്ലൈറ്റിൽ പോയാൽ മതിയല്ലോ, ബാക്കി വർഷങ്ങളോളം വക്കീൽ നോക്കിക്കോളും. സർക്കാരും നോക്കിയോളും. പ്രതിപ്പെട്ടിയിൽ വരുന്നവന്മാർ ഡൽഹിയിൽ പോകാനായിട്ട് ട്രെയിന്റെയും ഫ്ലൈറ്റിന്റെയും ടിക്കറ്റ് എടുത്ത് കുത്തുപാള എടുക്കട്ടെ എന്ന് മോഹൻലാൽ ചിന്തിച്ചിട്ടുണ്ടാകും, ആരാ മോൻ മോഹൻലാൽ കളി ലാലിനോടാണോ. നിങ്ങൾ ആലോചിച്ചു നോക്കൂ കൊച്ചിയിൽ ജീവിക്കുന്ന മനുഷ്യൻ ഡൽഹിയിൽ കൊണ്ടുവന്ന് കേസ് കൊടുത്തു .ചിലപ്പോ ൾഅദ്ദേഹം റ മേജർ ആയതുകൊണ്ട് പ്രതിരോധ വകുപ്പിന്റെ നിർദ്ദേശം കൊണ്ടായിരിക്കണം അദ്ദേഹം ഡൽഹിയിൽ കേസ് കൊടുത്തത്. അവര് കൊച്ചിയിൽ കൊടുക്കേണ്ട ഡൽഹിയിൽ കൊടുക്കണം എന്ന് നിർദ്ദേശിക്കുകയാണ്, അതാണ് ലാലേട്ടൻ പോയതെന്നാണ് ഫാൻസ് പിള്ളേർ പറയുന്നത് .
മോഹൻലാലിന്റെ ചിലമ്പിച്ച ശബ്ദവും നാണം കലർന്ന ഭാവവും ഒക്കെ അനുവാദമില്ലാതെ വാണിജ്യ താല്പര്യങ്ങൾക്ക് ദുരുപയോഗം ചെയ്യുന്നു എന്നതാണ് പരാതി. തട്ടിപ്പ് സാധനങ്ങൾ വിൽക്കാൻ അനധികൃതമായി മോഹൻലാലിന്റെ വ്യക്തിത്വത്തെ ഉപയോഗിക്കുന്നതും എഐയും ഡീപ്പ് ഫേക്കും ഉപയോഗിച്ച് അനധികൃത ഇടപാടുകൾ വോയ്സ് ക്ലോണിങ്ങിലൂടെ ശബ്ദം ദുരുപയോഗം ചെയ്യുന്നു എന്ന് പറഞ്ഞ് വ്യാജ ഉറപ്പുകൾ നൽകൽ ,ബോഡി ഷെയമിം നടത്തി അപകീർത്തിപ്പെടുത്തും വിധമുള്ള ചിത്രങ്ങൾ വീഡിയോകൾ ഉണ്ടാക്കൽ തുടങ്ങി അഞ്ച് വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതി കൊടുത്തിരിക്കുന്നത്.
ഈ കേസ് തന്ന മഹാൻ കേരളത്തുകാരനാണ്, ഇയാൾക്ക് ഡൽഹിയിൽ എന്ത് കാര്യമാണ് എന്നെല്ലാം മെറ്റയുടെ വക്കീൽ കോടതയൽി ചോദിച്ചു. കേരള ഹൈക്കോടതി പരിധിയിൽ വരുന്ന കേസ് എന്തിന് ഡൽഹിയിൽ എത്തിച്ചു എന്നായിരുന്നു മെറ്റയുടെ വക്കീലിന്റെ ചോദ്യം എന്തായാലും കോടതി മോഹൻലാലിനൊപ്പം നിന്നു .പരസ്യം ചെയ്തവമാർ വക്കീലിനും ട്രെയിനിനും ഫ്ലൈറ്റിനും കൊടുത്തു മുടിയട്ടെ എന്ന് ബുദ്ധിമാനായതിനാൽ മോഹൻലാൽ കരുതി കാണാം. അല്ല മോഹൻലാൽ സാറെ നിങ്ങൾ ഇതുപോലെ ഒരു പറ്റിപ്പ് പതിവായി മലയാളിയെ പറ്റിക്കുന്നില്ലേ ആരെങ്കിലും കേസിന് പോയാൽ താങ്കളുടെയും ആപ്പീസ് പൂട്ടും എന്നാണ് എനിക്ക് പറയാനുള്ളത്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications