കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

82-ലും തളരാതെ ദക്ഷിണാമൂര്‍ത്തി പാടുന്നു

  • By Staff
Google Oneindia Malayalam News

82-ലും തളരാതെ ദക്ഷിണാമൂര്‍ത്തി പാടുന്നു

കൊല്ലം: വയസ്സ് എണ്‍പത്തിരണ്ടായിട്ടും ദക്ഷിണാമൂര്‍ത്തി സ്വാമിക്ക് ക്ഷീണമില്ല. സ്വാമിയുടെ സ്വരത്തിന് തളര്‍ച്ചയൊട്ടുമില്ല. രാഗങ്ങളുടെ വളവുതിരിവുകള്‍ ഈ മനസ്സിലിപ്പോഴും എളുപ്പം തെളിയുന്നു.

ശാസ്താംകോട്ടയിലെ കുന്നത്തൂര്‍ നെടിയവിള ഭഗവതി ക്ഷേത്രത്തിലെ സി.ബി.സ്മാരക നവരാത്രി രജതജൂബിലി സംഗീതോത്സവത്തില്‍ ഒക്ടോബര്‍ രണ്ട് ചൊവാഴ്ച നിറഞ്ഞുനിന്നത് ഈ അത്ഭുതശാരീരമാണ്. കാലത്തിനു മുന്നില്‍ തോറ്റുകൊടുക്കാന്‍ തയ്യാറില്ലാത്ത സ്വാമിയുടെ ഉടയാത്ത സ്വരം. വയലിന്‍ ചാലക്കുടി നാരായണസ്വാമിയും മൃദംഗത്തില്‍ മാവേലിക്കര വേലുക്കുട്ടിനായരും കൂടിയായപ്പോള്‍ സ്റേജില്‍ സ്വാമിക്ക് ഇരട്ടി ആവേശം .

നാട്ട രാഗത്തില്‍ ഗണപതി സ്തുതിയായ മംഗളാദയാപര ഗണപതിയേ......എന്ന കീര്‍ത്തനത്തോടെയായിരുന്നു തുടക്കം. സരസ്വതി മാം പാഹി എന്ന രൂപകതാളത്തിലുള്ള കൃതിയാണ് രണ്ടാമത് ആലപിച്ചത്. ഷണ്‍മുഖപ്രിയ രാഗത്തില്‍ മിശ്രചാപ്പില്‍ ചിട്ടപ്പെടുത്തിയ ചന്ദ്രചൂഡ ദയാപരാ..... എന്ന ശിവസ്തുതി സ്വാമിയുടെ ശാരീരനിയന്ത്രണത്തെ തെളിയിക്കുന്നതായിരുന്നു. രാഗവിസ്താരവും മനോധര്‍മ്മ സ്വരസഞ്ചാരവും ആസ്വാദകരെ അത്ഭുതപ്പെടുത്തി.

അഠാണ രാഗത്തില്‍ തിരുവള്‍ തരും എന്ന കീര്‍ത്തനവും ശുഭപന്തുവരാളി രാഗത്തില്‍ ചിട്ടപ്പെടുത്തിയ നാനാ രോ....നീയാരോ എന്ന കീര്‍ത്തനവും ഏറെ ഹൃദ്യമായി.മദ്ധ്യമാവതി രാഗത്തില്‍ ചിട്ടപ്പെടുത്തിയ വിനായകുനിപലനുബ്രോവ........... എന്ന കീര്‍ത്തനവും ഹൃദ്യാനുഭവമായിരുന്നു.

നേരത്തെ ചടങ്ങ് ദക്ഷിണാമൂര്‍ത്തിസ്വാമി തന്നെ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ദക്ഷിണാമൂര്‍ത്തി,ചാലക്കുടി ഡോ.നാരായണസ്വാമി,മാവേലിക്കര വേലുക്കുട്ടിനായര്‍ എന്നിവരെ പൊന്നാട നല്കി ആദരിച്ചു. ഒരാഴ്ച നീളുന്ന സംഗീതോത്സവം ഒക്ടോബര്‍ എട്ടിന് സമാപിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X