കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലണ്ടനിലെ ജനപ്രിയഎഴുത്തുകാരിയായി പ്രീതിനായര്‍

  • By Staff
Google Oneindia Malayalam News

ലണ്ടന്‍: പ്രീതിനായര്‍ എന്ന മലയാളി ഇന്ന് ലണ്ടനിലെ സാഹിത്യപ്രേമികള്‍ക്കിടയില്‍ അറിയപ്പെടുന്നത് അവിടെ ചൂടപ്പം പോലെ വിറ്റഴിക്കപ്പെടുന്ന നോവലിന്റെ കര്‍ത്താവ് എന്ന നിലയിലാണ്. എന്നാല്‍ അവരില്‍ പലര്‍ക്കും അറിയാത്ത മറ്റൊന്നുണ്ട്. പുസ്തകപ്രസിദ്ധീകരണശാലകള്‍ തഴഞ്ഞപ്പോള്‍ തന്റെ ആദ്യനോവല്‍ വായനക്കാര്‍ക്കിടയില്‍ എത്തിക്കുന്നതിന് സ്വന്തമായി പ്രസിദ്ധീകരണ കമ്പനി സ്ഥാപിക്കാന്‍ പ്രീതിനായര്‍ കാണിച്ച അസാധാരണമായ ചങ്കൂറ്റത്തിന്റെ കഥ.

പ്രസാധകര്‍ കൈവെടിഞ്ഞതുകൊണ്ടുമാത്രം സര്‍ഗവൈഭവമുള്ള എഴുത്തുകാര്‍ പുറംലോകമറിയാതെ അകാലചരമം പ്രാപിക്കില്ലെന്ന് തെളിയിക്കുന്നു പ്രീതിനായര്‍. നയന്‍ ഫിഷ്(ninefish) എന്ന പ്രസിദ്ധീകരണ കമ്പനി സ്ഥാപിച്ച് പ്രീതിനായര്‍ പുറത്തിറക്കിയ ജിപ്സി മസാല എന്ന നോവല്‍ ലണ്ടനിലെ പുസ്തകശാലകളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങളുടെ ലിസ്റില്‍ രണ്ടാം സ്ഥാനത്താണ്.

പുസ്തകം പ്രസിദ്ധീകരിച്ചതിനു ശേഷം ലണ്ടനിലെ ഇരുന്നൂറോളം പുസ്തകശാലകളില്‍ പ്രീതി നായര്‍ പുസ്തകമെത്തിക്കുകയായിരുന്നു. പിന്നീട് ബ്രിട്ടനിലെ പലയിടങ്ങളിലെ പുസ്തകശാലകളിലും അവര്‍ പുസ്തകമെത്തിച്ചു. ഈ സംരംഭത്തില്‍ പ്രു മേനോന്‍ എന്ന പബ്ലിക്ക് റിലേഷന്‍സ് എക്സിക്യൂട്ടീവിന്റെ സഹായമുണ്ടായിരുന്നു പ്രീതിക്ക്.

മാധ്യമങ്ങള്‍ പ്രീതിനായരുടെ ആദ്യനോവല്‍ മനോഹരവും മൗലികവുമാണെന്നാണ് വിശേഷിപ്പിക്കുന്നത്. പ്രീതിനായരാകട്ടെ തന്റെ പുസ്തകത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ- ലക്ഷം കോപ്പികള്‍ വിറ്റഴിക്കാന്‍ മാത്രമല്ല ഞാനീ പുസ്തകം എഴുതിയത്. സ്വപ്നദര്‍ശനത്തിന്റെയും വിശ്വാസങ്ങളുടെയും മാന്ത്രികത വായനക്കാരെ അനുഭവിപ്പിക്കാന്‍ കൂടിയാണ്

പ്രീതിനായരുടെ കുടുംബം കേരളത്തില്‍ നിന്ന് ലണ്ടനില്‍ കുടിയേറി പാര്‍ത്തതാണ്. ഫാഷന്‍ ഡിസൈനറായിരുന്ന പ്രീതി പിന്നീട് ഒരു മാനേജ്മെന്റ് കണ്‍സള്‍ട്ടന്റായി. ബ്രസല്‍സിലെ യൂറോപ്യന്‍ കമ്മിഷനിലും അവര്‍ ജോലി ചെയ്തിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X